ഉണരൂ കുട്ടികളെ ഉണരൂ..! മൂല്യങ്ങളെ മുറുകെ പ്പിടിച്ചാലേ ജീവിതത്തില്‍ വിജയി ക്കാനാവൂ: മുഖ്യ വിവരാവകാശ കമ്മീഷണര്‍

tvm-vincentനെയ്യാറ്റിന്‍കര: മൂല്യങ്ങളെ മുറുകെപ്പിടിച്ചാലേ ജീവിത ത്തില്‍ വിജയിക്കാ നാവൂയെന്ന് മുഖ്യ വിവരാവ കാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ അഭിപ്രായപ്പെട്ടു. ഊരൂട്ടുകാല ഡോ ജിആര്‍ പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ത്തോടനു ബന്ധിച്ച് ഇന്നലെ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയാ യിരുന്നു അദ്ദേഹം. മത്സരങ്ങളുടെ യുഗത്തിലാണ് നാം ജീവിക്കുന്നത്.

ജീവിതത്തില്‍ ഉയരങ്ങളിലെത്തണമെങ്കില്‍ കഠിനാധ്വാനം നിര്‍ബന്ധമാണ്. പഠിക്കുക എന്നതിനര്‍ഥം പാഠപുസ്തകങ്ങളില്‍ ഒതുങ്ങുക എന്നല്ല. നിശ്ചയ ദാര്‍ഡ്യത്തോടെ പഠിക്കണം. വീഴ്ചകളിലും തോല്‍വികളിലും വീണുപോകുകയോ തളരുകയോ ചെയ്യരുതെന്നും വിന്‍സന്‍ എം. പോള്‍  കൂട്ടിച്ചേര്‍ത്തു. അധ്യാപകര്‍ വഴികാട്ടി കളാണെന്ന് ഓര്‍മിക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കുക. എവിടെയും തെറ്റുകള്‍ കണ്ടാല്‍ അരുതെന്ന് പറയാന്‍ സമര്‍ഥരാകണം.

സത്യത്തെ മുറുകെപ്പിടിക്കാനും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ഡോ. ജിആര്‍ ഹാള്‍ ഓഫ് കള്‍ച്ചറില്‍ സി.കെ ഹരീന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജിംഗ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി മുഖ്യപ്രഭാഷണം നടത്തി.  സ്‌കൂളിലെ സില്‍വര്‍ ജൂബിലി ബില്‍ഡിംഗിന്റെ ഉദ്ഘാടനം ടി.പി ശ്രീനിവാസനും സഹസ്രദളം സുവനീറിന്റെ പ്രകാശനം ലംബോധരന്‍നായരും നിര്‍വഹിച്ചു.

ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആര്‍.എസ് ഹരികുമാര്‍, ട്രസ്റ്റീ കുമാരപ്രസാദ്, സ്‌കൂള്‍ മാനേജര്‍ പി. രവിശങ്കര്‍, പിടിഎ പ്രസിഡന്റ് എം.കെ പ്രമീഷ്, സീനിയര്‍ പ്രിന്‍സിപ്പല്‍  ഗൗരി നായര്‍, ജൂനിയര്‍ പ്രിന്‍സിപ്പാള്‍ ആശ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സില്‍വര്‍ ജൂബിലി റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ മരിയ ജോ ജഗദീഷ് അവതരിപ്പിച്ചു.

Related posts