പ്ര​ശ​സ്ത ന​ട​ൻ വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു

vinodമും​ബൈ: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന(71) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി​ൽ​വാ​ലെ ആ​ണ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം.

1968ൽ ​പു​റ​ത്തി​റ​ങ്ങി​യ “​മ​ൻ ക ​മീ​ത്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച ഖ​ന്ന 1970-80 കാ​ല​ഘ​ട്ട​ത്തി​ൽ മു​ൻ​നി​ര നാ​യ​ക​നാ​യി​രു​ന്നു. മേരെ അപ്നേ, മേരാ ഗാവ് മേരാ ദേശ്, അമർ അക്ബർ അന്തോണി, രാജ്പുത്, ജയിൽ യാത്ര തുടങ്ങി 141 ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.1999ൽ ​ഫി​ലിം​ഫെ​യ​ർ സമഗ്ര സംഭാവന പു​ര​സ്കാ​രം അടക്കം നിരവധി അംഗീകാരങ്ങളും ഖന്നയ്ക്ക് ലഭിച്ചു.

1997 ൽ ​ബി​ജെ​പി​യി​ൽ ചേ​ർ​ന്ന അ​ദ്ദേ​ഹം പഞ്ചാബിലെ ഗു​ർ​ദാ​സ്പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച് ലോ​ക്സ​ഭ​യി​ൽ എ​ത്തി. 1999ൽ ​വീ​ണ്ടും അതേ മണ്ഡലത്തിൽ നിന്ന് ജയിച്ച് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം കേ​ന്ദ്ര സാം​സ്കാ​രി​ക, വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി​യാ​യി.ന​ടന്മാരാ​യ അ​ക്ഷ​യ് ഖ​ന്ന​യും രാ​ഹു​ൽ ഖ​ന്ന​യും അ​ട​ക്കം നാ​ലു മ​ക്ക​ളു​ണ്ട്.

Related posts