ലാഭമല്ലേ ഇത്താ… ജീവിക്കാന്‍ കഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ വൈറലാക്കി മലയാളികള്‍, ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്കറിയാമോ?

വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവര്‍ ഇക്കാലത്ത് വളരെ കുറവാണ്. എന്നാല്‍ പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലാണ്. ഇത്തരത്തിലൊരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തന്റെ ബാഗിലുള്ള സോപ്പ് പൊടിയുടെയും ബാത്ത് റൂം ക്ലീനറിന്റെയുമൊക്കെ പ്രത്യേകതകള്‍ തനതായ ശൈലിയില്‍ നിഷ്‌കളങ്കമായി ഈ പെണ്‍കുട്ടി വീട്ടുടമയ്ക്ക് വിശദീകരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഈ പെണ്‍കുട്ടിയെക്കുറിച്ച് ഇതുവരെ കാര്യമായ വിവരമില്ല.

Related posts