ത​യാ​റെ​ടു​പ്പു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്നു വി​ജേ​ന്ദ​ര്‍ സിം​ഗ്

vijendrarന്യൂ​ഡ​ല്‍ഹി: ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മും​ബൈ​യി​ല്‍ ന​ട​ക്കു​ന്ന ബോ​ക്‌​സിം​ഗ് മ​ത്സ​ര​ത്തി​ന് വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന് ഒ​ളി​മ്പി​ക് വെ​ങ്ക​ല താ​രം വി​ജേ​ന്ദ​ര്‍ സിം​ഗ്. ചൈ​നീ​സ് താ​രം സു​ല്‍പ്പി​ക്ക​ര്‍ മാ​യ്മാ​യ്ടി​യാ​ലി​യു​മാ​യു​ള്ള മ​ത്സ​രം വി​ജേ​ന്ദ​റി​ന്‍റെ ഈ​വ​ര്‍ഷ​ത്തെ ആ​ദ്യ മ​ത്സ​ര​മാ​ണ്.

ഏ​ഷ്യാ പ​സ​ഫി​ക് സൂ​പ്പ​ര്‍ മി​ഡി​ല്‍ വെ​യ്റ്റ് ചാ​മ്പ്യ​ന്‍ വി​ജേ​ന്ദ​റും വേ​ള്‍ഡ് ബോ​ക്‌​സിം​ഗ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഓ​റി​യ​ന്‍റ​ല്‍ സൂ​പ്പ​ര്‍ മി​ഡി​ല്‍വെ​യ്റ്റ് ചാ​മ്പ്്യ​നാ​യ മാ​യ്മാ​യ്ടി​യാ​ലി​യും ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍ നേ​ര്‍ക്കു​നേ​ര്‍ നി​ല്‍ക്കു​മ്പോ​ള്‍ തീ​പാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു വി​ജേ​ന്ദ​ര്‍ ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഇ​ടി​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഏ​ഴു​മാ​സ​ത്തെ ഇ​ട​വേ​ള താ​ര​ത്തെ അ​ല​ട്ടു​ന്നി​ല്ല. ഇ​ട​വേ​ള​ക​ള്‍ മ​നഃ​പൂ​ര്‍വം ഉ​ണ്ടാ​ക്കു​ന്ന​ത​ല്ല,സം​ഭ​വി​ക്കു​ന്ന​താ​ണ് വി​ജേ​ന്ദ​ര്‍ പ​റ​ഞ്ഞു. മാ​യ്മാ​യ്ടി​യാ​ലി മി​ക​ച്ച ബോ​ക്‌​സ​റാ​യ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ടു​മ്പോ​ള്‍ പ​തി​വ് അ​ട​വു​ക​ള്‍ ഒ​ന്നു മാ​റ്റി​യേ​ക്കും. എ​ന്നാ​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ഒ​ന്നും ഇ​ല്ല- വി​ജേ​ന്ദ​ര്‍ പ​റ​ഞ്ഞു.

Related posts