ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന്..! ബിജെപി നേതാവിനെ വിമര്‍ശിച്ചു; നടന്‍ വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി റെയ്ഡ്‌

ചെ​ന്നൈ: മെ​ർ​സ​ൽ സി​നി​മാ വി​വാ​ദ​ത്തി​ൽ ബി​ജെ​പി നേ​താ​വി​നെ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ ത​മി​ഴ് ന​ട​ൻ വി​ശാ​ലി​ന്‍റെ ഓ​ഫീ​സി​ൽ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ റെ​യ്ഡ്. വി​ശാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ശാ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി എ​ന്ന നി​ർ​മാ​ണ ക​ന്പ​നി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യ​ത്.

വി​ശാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡെ​ന്നാ​ണ് ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ വാ​ദം. വ​ട​പ​ള​നി​യി​ലെ ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ത്തി​യ സം​ഘ​ത്തി​ൽ നാ​ലു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ രേ​ഖ​ക​ളി​ൽ ക്ര​മ​ക്കേ​ടു​ണ്ടോ എ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാറാ​യി​ല്ല. അ​തേ​സ​മ​യം, വി​ശാ​ൽ ജി​എ​സ്ടി സം​ബ​ന്ധി​ച്ച രേ​ഖ​ക​ളെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി ത​മി​ഴ് ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നേ​ര​ത്തെ, റി​ലീ​സ് ചെ​യ്ത വി​ജ​യ് ചി​ത്രം മെ​ർ​സ​ൽ താ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ലാ​ണ് ക​ണ്ട​തെ​ന്ന ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്.​രാ​ജ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ വി​ശാ​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് നി​യ​മ വി​രു​ദ്ധ​മാ​യി ഏ​തോ വെ​ബ്സൈ​റ്റി​ൽ ക​ണ്ടെ​ന്നു പ​റ​യാ​ൻ നി​ങ്ങ​ൾ​ക്കു നാ​ണ​മി​ല്ലേ എ​ന്ന് വി​ശാ​ൽ ചോ​ദി​ച്ചു. ചെ​യ്ത തെ​റ്റി​ന് നി​രു​പാ​ധി​ക​മാ​യി രാ​ജ മാ​പ്പു പ​റ​യ​ണ​മെ​ന്നും വി​ശാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ റെ​യ്ഡ്.

അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ത​മി​ഴ്നാ​ട് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​ണ് വി​ശാ​ൽ.

Related posts