വി​ഷു ചി​ത്ര​ങ്ങ​ളെ​ത്തി: തീ​യ​റ്റ​റു​ക​ൾ​ക്ക് സു​വ​ർ​ണ​കാ​ലം; പ​ല​യി​ട​ത്തും ഓ​ണ്‍​ലൈ​ൻ ടിക്കറ്റു​ക​ൾ വി​റ്റു​തീ​ർ​ന്നു; പ്രതീക്ഷയോടെ തിയറ്റർ ഉടമകൾ

puthenpadam-3ഷാ​ഫി  ച​ങ്ങ​രം​കു​ളം
എ​ട​പ്പാ​ൾ: സി​നി​മാ ആ​സ്വാ​ദ​ക​ർ​ക്കും  ആ​രാ​ധ​ക​ർ​ക്കും പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചു കൊ​ണ്ട് മ​മ്മു​ട്ടി​യു​ടെ ദി ​ഗ്രേ​റ്റ് ഫാ​ദ​റി​നൊ​പ്പം, ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പു​ത്ത​ൻ​പ​ണം കൂ​ടി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി. അ​ടു​ത്ത ദി​വ​സം റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന നി​വി​ൻ പോ​ളി​യു​ടെ സ​ഖാ​വ് കൂ​ടി തീ​യ​റ്റ​റി​ൽ എ​ത്തു​ന്ന​തോ​ടെ സി​നി​മാ​സ്വാ​ദ​ക​ർ​ക്ക് മ​നം നി​റ​യും.

പു​ലി​മു​രു​ക​ൻ എ​ന്ന സൂ​പ്പ​ർ ചി​ത്ര​ത്തി​ന്‍റെ വ​ന്പ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ തീ​യ​റ്റ​റി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ 1971ന് ​പ്ര​തീ​ക്ഷി​ച്ച സ്വീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​പ്പോ​ഴും ആ​രാ​ധ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റം തു​ട​രു​ന്നു​ണ്ട്.

മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​ന്‍റെ ജോ​ർ​ജേ​ട്ട​ന്‍റെ പൂ​രം മു​ഴു​നീ​ള കോ​മ​ഡി ചി​ത്ര​മാ​യ​ത് കൊ​ണ്ട് ത​ന്നെ കു​ടും​ബ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ റി​ലീ​സ് ചെ​യ്ത മ​റ്റൊ​രു വി​ഷു ചി​ത്ര​മാ​യ ടേ​ക്ക് ഓ​ഫ് തി​യ​റ്റ​റു​ക​ൾ നി​റ​ഞ്ഞോ​ടു​ന്നു​ണ്ട്.

sahavu-2

രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്ക് ത​ന്നെ പ​ല തീ​യ​റ്റ​റു​ക​ളി​ലും ഷോ ​തു​ട​ങ്ങു​ന്ന​ത് കൊ​ണ്ട് ത​ന്നെ പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ തീ​യ​റ്റ​റു​ക​ൾ​ക്ക് മു​ന്നി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. പു​ത്ത​ൻ പ​ണം നി​ല​വി​ലെ മ​മ്മു​ട്ടി പ​ട​ങ്ങ​ളു​ടെ റെ​ക്കോ​ർ​ഡ് തി​രു​ത്തു​മോ എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​മ്മു​ട്ടി ആ​രാ​ധ​ക​ർ.

സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡു​ക​ൾ മ​റി​ക​ട​ന്ന പു​ലി​മു​രു​ക​ൻ എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ന് ശേ​ഷം തീ​യ​റ്റ​റു​ക​ൾ വീ​ണ്ടും നി​റ​ഞൊ​ഴു​കു​മെ​ന്നാ​ണ് തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ്ര​തീ​ക്ഷ. മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നു എ​ട​പ്പാ​ളി​ൽ മാ​ത്രം നാ​ല് തീ​യ​റ്റ​റു​ക​ളി​ൽ ഷോ ​ഉ​ണ്ടാ​യി​ട്ടും തീ​യ​റ്റ​റു​ക​ളി​ൽ ന​ല്ല തി​ര​ക്കാ​ണ്.

sahavu

ഇ​തി​നി​ടെ ഓ​ണ്‍​ലൈ​ൻ വ​ഴി ടി​ക്ക​റ്റു​ക​ൾ വി​റ്റു തീ​ർ​ക്കു​ന്ന​ത് സി​നി​മാ പ്രേ​മി​ക​ളെ വ​ല​ക്കു​ന്നു​മു​ണ്ട്. ജ​ന​പ്രീ​തി​യു​ള്ള അ​ടി​പൊ​ളി പ​ട​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ളും നെ​ഞ്ചി​ലേ​റ്റു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത്.ഏ​റെ കാ​ല​ത്തി​ന് ശേ​ഷം തീ​യ​റ്റ​റു​ക​ൾ​ക്ക് മു​ന്നി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക് തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

Related posts