അപകടം കണ്ടറിഞ്ഞ് സ്വയം സുരക്ഷയൊരുക്കും! ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍; വോള്‍വോ എക്‌സ് സി60 നെക്കുറിച്ചറിയാം

imagesvc.timeincapp.comഓടിക്കുന്ന ആളുടെ കണ്ണോ ശ്രദ്ധയോ അല്‍പമൊന്ന് തെറ്റുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നത്. എന്നാല്‍ വോള്‍വോ എക്‌സ് സി 60 എന്ന വാഹനത്തിന്റെ കടന്നുവരവോടെ അപകടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് കരുപ്പെടുന്നത്. കാരണം വാഹനമോടിക്കുന്നയാളെ സഹായിക്കാനായി അത്യാധുനിക സാങ്കേതവിദ്യകളാണ് വാഹനത്തലുള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് പുതിയ ഫീച്ചറുകളാണ് എക്സ് സി60 ക്കുള്ളത്. ഡ്രൈവറുടെ കണ്ണ് അല്‍പ്പമൊന്ന് തെറ്റിയാലും സ്വയം നിയന്ത്രിക്കാന്‍ കാറിനാവും.

കൂടാതെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ നോക്കാനും അപകടങ്ങളുണ്ടാവാതെ ശ്രദ്ധിക്കാനുമുള്ള വിദ്യകള്‍ ഈ എസ്യുവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്നാണ് ഇതിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരീക്ഷിച്ച് വരികയാണെന്ന് വോള്‍വോ കാര്‍സ് സേഫ്റ്റി സെന്റര്‍ സീനിയര്‍ ഡയറക്ടര്‍ മാലിന്‍ എഖോം പ്രതികരിച്ചു. ഇത് വളരെ ഫലപ്രദമായാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍കമിങ് ലെയ്ന്‍ മിറ്റിഗേഷന്‍ എന്ന സംവിധാനമാണ് എക്സ് സി 60യുടെ  മറ്റൊരു പ്രത്യേകത.

8aShortnotesGA91HI79Q3jpgjpg

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയിലുള്ള അപകടമൊഴിവാക്കുന്ന സംവിധാനമാണിത്. അപകടം മുന്‍കൂട്ടിക്കണ്ട് കൂട്ടിയിടി ഒഴിവാക്കാന്‍ ഇത് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കും.  മണിക്കൂറില്‍ 60 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയുള്ളപ്പോള്‍ ഇത് സാധ്യമാവും. ബ്ലൈന്‍ഡ് സ്പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് അടുത്തത്. ഡ്രൈവര്‍ക്ക് കാണാന്‍ പറ്റാത്ത ഭാഗത്ത് മറ്റൊരു വാഹനത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണിത്. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം സ്വയം സുരക്ഷിതമായ മറ്റൊരു പാതയിലേക്ക് നീങ്ങുകയും അപകടമൊഴിവാക്കുകയും ചെയ്യും. 2020-ല്‍ ഈ കാര്‍ ഉപയോഗിക്കുന്ന ഒരാളും മരിക്കുകയോ ഗുരതരമായി പരിക്കേറ്റ് കിടക്കുകയോ ഇല്ല എന്നാണ് കമ്പനി പറയുന്നത്.

Related posts