വോ​റ​യു​ടെ പോ​രാ​ട്ടം പാ​ഴാ​യി; ഭു​വി​ക്കു മു​ന്നി​ൽ പ​ഞ്ചാ​ബ് കീ​ഴ​ട​ങ്ങി

vora-lഹൈ​ദ​രാ​ബാ​ദ്: മ​ന്ന​ൻ വോ​റ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല. ഐ​പി​എ​ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് തോ​ൽ​വി. 95 റ​ണ്‍​സു​മാ​യി വോ​റ പൊ​രു​തി​യെ​ങ്കി​ലും പി​ന്തു​ണ ന​ൽ​കാ​ൻ ആ​രു​മി​ല്ലാ​തെ പോ​യ​തോ​ടെ പ​ഞ്ചാ​ബ് തോ​റ്റ​ത് അ​ഞ്ചു​റ​ണ്‍​സി​ന്. 159 ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പ​ഞ്ചാ​ബ് 154 റ​ണ്‍​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ പ്ര​ക​ട​ന​മാ​ണ് പ​ഞ്ചാ​ബി​നെ ത​ക​ർ​ത്ത​ത്.

സ്കോ​ർ: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്- 159/6(20). കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്- 154(19.4).

ആ​ദ്യം ബാ​റ്റു ചെ​യ്ത സ​ണ്‍​റൈ​സേ​ഴ്സി​ന് സ്കോ​ർ 25ൽ ​ഓ​പ്പ​ണ​ർ ധ​വാ​നെ ന​ഷ്ട​മാ​യി. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്പോ​ഴും നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്നു. നാ​ലാം വി​ക്ക​റ്റി​ൽ ന​മ​ൻ ഓ​ജ​യ്ക്കൊ​പ്പം 60 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കാ​ൻ വാ​ർ​ണ​ർ​ക്കാ​യി. നി​ശ്ചി​ത ഓ​വ​റി​ൽ സ​ണ്‍​റൈ​സേ​ഴ്സ് സ്കോ​ർ 159ൽ ​ഒ​തു​ങ്ങി​യ​പ്പോ​ൾ 70 റ​ണ്‍​സു​മാ​യി വാ​ർ​ണ​ർ പു​റ​ത്താ​കാ​തെ​നി​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഒ​രു​ഘ​ട്ട​ത്തി​ൽ 82/6 എ​ന്ന നി​ല​യി​ൽ ത​ക​ർ​ച്ച​യെ നേ​രി​ട്ടു. അ​പ്പോ​ഴും ഒ​ര​റ്റ​ത്തു ത​ക​ർ​ത്ത​ടി​ച്ച മ​ന്ന​ൻ വോ​റ പ​ഞ്ചാ​ബി​നെ വി​ജ​യ​ത്തി​ന​ടു​ത്തെ​ത്തി​ച്ചെ​ങ്കി​ലും ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ മി​ക​ച്ച പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങേ​ണ്ടി​വ​ന്നു. പു​റ​ത്താ​കു​ന്ന​തി​നു മു​ന്പ് 50 പ​ന്തി​ൽ​നി​ന്ന് 95 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടാ​ൻ വോ​റ​യ്ക്കാ​യി. 13 റ​ണ്‍​സ് നേ​ടി​യ മോ​ർ​ഗ​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ര​ണ്ടാ​മ​ത്തെ ടോ​പ് സ്കോ​റ​ർ.

നാ​ലോ​വ​റി​ൽ 19 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നു ര​ണ്ടു വി​ക്ക​റ്റു​മാ​യി റാ​ഷി​ദ് ഖാ​നും ഓ​രോ​വി​ക്ക​റ്റു​മാ​യി കൗ​ൾ, ന​ബി, ഹെ​ന്‍റി​ക്വ​സ് എ​ന്നി​വ​രും പി​ന്തു​ണ ന​ൽ​കി.

Related posts