ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്കു വൃ​ക്ഷ​ത്തൈ..! മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വക വൃ​ക്ഷ​ത്തൈ വിതരണം ചെയ്തു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വൃ​ക്ഷ​ത്തൈ വി​ത​ര​ണം. 650 വോ​ട്ട​ർ​മാ​ർ​ക്കാ​ണ് ഒ​രു തൈ ​വീ​തം ന​ൽ​കി​യ​ത്. ഓ​രോ ബൂ​ത്തു​ക​ളി​ലും വോ​ട്ടു‌​ചെ​യ്തു മ​ട​ങ്ങു​മ്പോ​ഴാ​ണു ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്കു വൃ​ക്ഷ​ത്തെ വി​ത​ര​ണം ചെ​യു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​വ​ത്തെ വ​നം​വ​കു​പ്പി​ന്‍റെ ന​ഴ്സ​റി​യി​ൽ നി​ന്നാ​ണു വി​വി​ധ​ത​രം വൃ​ക്ഷ​ത്തെ​ക​ൾ മ​ട്ട​ന്നൂ​രി​ലെ​ത്തി​ച്ച​ത്. ഓ​രോ ബൂ​ത്തു​ക​ളി​ലും 10 മു​ത​ൽ 18 വ​രെ​യു​ള്ള ക​ന്നി​വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. വൃ​ക്ഷ​ത്തെ​ക്കൊ​പ്പം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ക​യ​ർ​കൊ​ണ്ടു നി​ർ​മി​ച്ച കൊ​ട്ട​യും ന​ൽ​കു​ന്നു​ണ്ട്. 70 രൂ​പ വി​ല​മ​തി​ക്കു​ന്ന വൃ​ക്ഷ​ത്തൈ​യും കു​ട്ട​യു​മാ​ണു വി​ത​ര​ണം ചെ​യ്ത​ത്.

നെ​ല്ലി, വേ​പ്പ്, പേ​ര, ഞാ​വ​ൽ, ല​ക്ഷ്മി ത​രു, ഉ​റു മാ​മ്പ​ഴം എ​ന്നീ​വ​യാ​ണു വോ​ട്ട​ർ​മാ​ർ​ക്കു ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ 35 വാ​ർ​ഡു​ക​ളി​ലും തൈ​ക​ൾ എ​ത്തി​ച്ചി​രു​ന്നു. രാ​വി​ലെ ത​ന്നെ ഓ​രോ ബൂ​ത്തു​ക​ളി​ലെ​യും ക​ന്നി വോ​ട്ട​ർ​മാ​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി വൃ​ക്ഷ​ത്തൈ വാ​ങ്ങി മ​ട​ങ്ങി​യി​രു​ന്നു.

Related posts