തൊപ്പി ചെരിക്കാന്‍ തീരുമാനിച്ചത് വിനയായി ! പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഡിജിപി ബെഹ്‌റയെ പച്ചത്തെറി വിളിച്ച് പോലീസുകാരന്‍…

തൃശൂര്‍: പോലീസുകാര്‍ക്ക് ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേ പൊട്ടിത്തെറി.പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡിജിപി ബെഹ്‌റയ്‌ക്കെതിരേ കനത്ത അസഭ്യവര്‍ഷമാണ് ഒരു പോലീസുകാരന്‍ നടത്തിയത്. നഗരാതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫിസറാണ് ഡിജിപിയെ പച്ചത്തെറി വിളിച്ചത്. തൃശൂര്‍ സായുധസേനാ ക്യാംപിലെ പൊലീസുകാര്‍ ഒന്നടങ്കം അംഗമായ ‘സായുധസേന തൃശൂര്‍’ എന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു ഈ അസഭ്യവര്‍ഷം അരങ്ങേറിയത്.

സിഐ മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ വരെയുള്ളവര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ചുള്ള പത്രവാര്‍ത്ത സേനാംഗങ്ങളിലൊരാള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്കു കീഴില്‍ കമന്റായാണു അസഭ്യവര്‍ഷം വന്നത്. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമുയര്‍ത്തി.സായുധസേനാ ക്യാംപിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെടുന്നതാണ് വാട്‌സാപ് ഗ്രൂപ്പ്.

പൊലീസിന്റെ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്നു മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ ആവര്‍ത്തിച്ചു നിര്‍ദേശിക്കുന്നതിനിടെയാണ് ഡിജിപിക്കെതിരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരുന്നു.

 

Related posts