ഇങ്ങനെയൊക്കെ ചെയ്യാമോ‍..! അഴിമതി തടയാൻ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് സർക്കാർ ഉ​ത്ത​ര​വ്; കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 20 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ തു​ക ഉ​പയോഗിക്കാൻ പാടില്ല

water-tankതൃ​ശൂ​ർ: കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 20 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ തു​ക ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു.

ഈ ​തു​ക​യ്ക്കു മു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ ചെ​ല​വ് കൂ​ടാ​ൻ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് പാ​ലി​ച്ചാ​ൽ കോ​ർ​പ​റേ​ഷ​നി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ർ​ത്തേ​ണ്ടിവ​രു​മെ​ന്ന് ഭ​ര​ണ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​തി​നാ​ൻ ഈ ​ഉ​ത്ത​ര​വ് തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗം പ്ര​മേ​യം പാ​സാ​ക്കി​.

കോ​ർ​പ​റേ​ഷ​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ര​ണ്ടുദി​വ​സ​ത്തി​നു​ള്ളി​ൽ നി​ല​യ്ക്കും. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ത്താ​തി​രി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​ര​വി​റ​ക്കി​യതെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

Related posts