വരുന്നൂ… വെള്ളത്തിനടിയിൽ മ്യൂസിയം

ന​​​ദി​​​ക്ക​​​ടി​​​യി​​​ൽ‌ മ്യൂ​​​സി​​​യം നി​​​ർ​​​മി​​​ക്കാ​​​നൊ​​​രു​​​ങ്ങി ലാ​​​റ്റി​​​ൻ‌ അ​​​മേ​​​രി​​​ക്ക​​​ൻ‌ രാ​​​ജ്യ​​​മാ​​​യ ബോ​​​ളീവി​​​യ. പൈ​​​തൃ​​​ക​​​പ​​​ദ​​​വി​​​യു​​​ള്ള റ്റി​​​റ്റി​​​ക​​​ക്കാ ന​​​ദി​​​യു​​​ടെ അ​​​ടി​​​യി​​​ൽ മ്യൂ​​​സി​​​യം പ​​​ണി​​​യാ​​​നാ​​​ണ് പ​​​ദ്ധ​​​തി.

ലോ​​​ക​​​ത്തി​​​ൽ ഇ​​​തു​​​പോ​​​ലൊ​​​രു മ്യൂ​​​സി​​​യം ഇ​​​നി​​​യു​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മെ​​​ന്ന​​​തി​​​നു പു​​​റ​​​മേ പു​​​രാ​​​വ​​​സ്തു ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും ന​​​ര​​​വം​​​ശ ശാ​​​സ്ത്ര പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വേ​​​ദി​​​കൂ​​​ടി​​​യാ​​​കും ഈ ​​​മ്യൂ​​​സി​​​യ​​​മെ​​​ന്നും ബോ​​​ളീ​​​വി​​​യ​​​ൻ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി വി​​​ൽ​​​മ അ​​​ല​​​നോ​​​ക പ​​​റ​​​ഞ്ഞു.

10 മി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​റാ​​​ണ് മ്യൂ​​​സി​​​യം നി​​​ർ​​​മാ​​​ണ​​​ത്തി​​​നു ചെ​​​ല​​​വു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. യു​​​ന​​​സ്കോ​​​യു​​​ടെ​​​യും ബെ​​​ൽ​​​ജി​​​യം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​കും നി​​​ർ​​​മാ​​​ണം. എ​​​ഡി 300 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ​​​യും മ​​​റ്റും തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ അ​​​ടു​​​ത്തി​​​ടെ റ്റി​​​റ്റി​​​കക്കാ ന​​​ദി​​​ക്ക​​​ര​​​യി​​​ൽ​ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Related posts