നാട്ടുകാരുടെ വെള്ളം കുടിമുട്ടിച്ച കള്ളന്‍ ഒടുവില്‍ പിടിയിലായി ! പിണ്ടിമന സാബുവിന് കുരുക്കായത് സിസിടിവി; സാബുവിന്റെ മോഷണരീതി ആരെയും ഞെട്ടിക്കുന്നത്…

കൊച്ചി: കോതമംഗലം ടൗണിലെയും പരിസരങ്ങളിലെയും ആളുകളുടെ കുടിവെള്ളം മുട്ടിച്ച കള്ളന്‍ ഒടുവില്‍ പിടിയിലായി. കോതമംഗലത്തെ കടകളിലെയും വീടുകളിലെയും വാട്ടര്‍മീറ്ററുകളും അനുബന്ധ ഉപകരണങ്ങളും അഴിച്ചെടുക്കുകയും കൃഷിയിടങ്ങളില്‍ വച്ചിട്ടുള്ള മോട്ടോറിന് വലിച്ചിരിക്കുന്ന വയര്‍ മുറിച്ചെടുക്കുകയും ചെയ്തിരുന്ന പിണ്ടിമന കൗങ്ങം പിള്ളില്‍ സാബു (55)നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

വാട്ടര്‍ മീറ്റര്‍ മോഷ്ടിക്കുന്നതിടെ തൊട്ടടുത്ത സിസിടിവി ക്യാമറകളില്‍ മുഖം പതിഞ്ഞതാണ് സാബുവിന് വിനയായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്‌
ഇയാളില്‍ നിന്നും 22 ഓളം മീറ്ററുകളും കണ്ടെടുത്തു. മോഷ്ടിക്കുന്ന വസ്തുക്കള്‍ ടൗണിലെ വിവി മത്തായി & സണ്‍സ് എന്ന സ്ഥാപനത്തിലാണ് വില്‍പന നടത്തുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങി. എന്തായാലും സാബു കുടുങ്ങിയതോടെ ഇനി വെള്ളംകുടി മുട്ടില്ലെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍

Related posts