ജ​ല​ബോം​ബ്; അ​ണ​ക്കെ​ട്ട് ത​ക​രു​മെ​ന്ന ഭീ​തി​യി​ൽ കാ​ലി​ഫോ​ർ​ണി​യ

WATERBOMB-Lകാ​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ണ​ക്കെ​ട്ട് ദു​ർ​ബ​ല​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു. വ​ട​ക്ക​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​റോ​വി​ല്ലി അ​ണ​ക്കെ​ട്ടാ​ണ് പൊ​ട്ടാ​ൻ​വെ​ന്പി നി​ൽ​ക്കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും മൂ​ല​മാ​ണ് അ​ണ​ക്കെ​ട്ട് ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ​ത്.

അ​ണ​ക്കെ​ട്ടി​ലെ എ​മ​ർ​ജ​ൻ​സി സ്പി​ൽ​വെ ഏ​തു​നി​മി​ഷ​വും ത​ക​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ണ​ക്കെ​ട്ടി​ന്‍​റെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ എ​ത്ര​യും​വേ​ഗം ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ക​ടു​ത്ത വ​ര​ൾ​ച്ച​ക്കു ശേ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും ഉ​ണ്ടാ​കു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു.

അ​ന്പ​തു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ടി​ന്‍​റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​സം​ഭ​വ​മാ​ണി​ത്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന​സ്പി​ൽ​വേ​യി​ലൂ​ടെ സെ​ക്ക​ൻ​ഡി​ൽ 100, 000 ഘ​ന​യ​ടി വെ​ള്ള​മാ​ണ് സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്.

Related posts