ഡെന്‍മാര്‍ക്ക് 18 വയസില്‍ താഴെയുള്ളവരുടെ വിവാഹം നിരോധിച്ചു

2017jan20weddingകോപ്പന്‍ഹേഗന്‍: പതിനെട്ടു വയസില്‍ താഴെയുള്ളവരുടെ വിവാഹം ഡെന്‍മാര്‍ക്ക് നിയമം മൂലം നിരോധിച്ചു. പ്രായപൂര്‍ത്തിയാവും മുന്‍പ് വിദേശ രാജ്യങ്ങളില്‍ വച്ച് വിവാഹം ചെയ്ത് ഡെന്‍മാര്‍ക്കിലെത്തിയാലും അംഗീകരിക്കപ്പെടില്ലെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം 27 കുടിയേറ്റക്കാര്‍ പ്രായപൂര്‍ത്തിയെത്തും മുന്‍പ് വിവാഹിതരായതായി വ്യക്തമായിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെത്തിയ അഭയാര്‍ഥി പെണ്‍കുട്ടികളില്‍ പലരും പതിനാലാം വയസില്‍ വിവാഹം ചെയ്തവരാണെന്നും വെളിപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts