ജീവിതയാത്രയില്‍ ഇനി ബിജു തനിച്ചല്ല! താങ്ങായും തണലായും കമലയുണ്ടാവും കൂട്ടിന്; അപൂര്‍വ കൂടിച്ചേരലിന്റെ കഥ…

utrhആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ഒരു ഒന്നിച്ചുചേരലാണ് പാലിയേറ്റീവ് ദിനമായ ഞായറാഴ്ച രാവിലെ പത്തരയ്ക്ക് അറയ്ക്കല്‍ മഹാകാളി ക്ഷേത്രത്തിന്റെ തിരുസന്നിധിയില്‍ വച്ച് നടന്നത്. അരയ്ക്ക് താഴെ തളര്‍ന്ന് വീല്‍ച്ചെയറില്‍ ജീവിതം തള്ളിനീക്കി വരുന്ന ബിജുവും ആറ് വര്‍ഷമായി വിധവയായി കഴിയുന്ന കമലയുമാണ് ജീവിതയാത്രയില്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. തികച്ചും യാദൃശ്ചികമായിട്ടായിരുന്നു കമലയും ബിജുവും തന്നില്‍ അറിയുന്നത്. ബിജു പത്രത്തില്‍ കൊടുത്ത പരസ്യം കണ്ടാണ് കമല ബിജുവിനെ ഫോണില്‍ വിളിയ്ക്കുന്നത്.

അരയ്ക്ക് താഴെ തളര്‍ന്ന് വീല്‍ച്ചെയറില്‍ ജീവിതം തള്ളിനീക്കുന്ന വ്യക്തിയാണ്് താനെന്നും ശാരീരിക പരിമിതകളുണ്ടെന്നും ബിജു വ്യക്തമാക്കി. ആറ് വര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ച യുവതിയാണ് താനെന്നും ആറ് പെണ്‍മക്കളുള്ള നിര്‍ധന കുടുംബത്തിലെ അംഗമാണെന്നും തനിക്ക് പതിമൂന്ന് വയസുള്ള ഒരാണ്‍കുട്ടിയുണ്ടെന്നും കമലയും സ്വയം പരിചയപ്പെടുത്തി. ജീവിതത്തില്‍ ഇനി പരസ്പരം താങ്ങും തണലുമാകാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് തീരുമാനിക്കാന്‍ ഇരുവര്‍ക്കും അധികം താമസമുണ്ടായില്ല.

ഇരുവരുടെയും വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും സമ്മതം മൂളിയതോടെ വീല്‍ച്ചെയറിലിരുന്ന് ബിജു കമലയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വിവിധ ജില്ലകളില്‍ നിന്നായി അരയ്ക്കു താഴെ തളര്‍ന്ന നാല്‍പ്പതിലേറെപ്പേര്‍ അപൂര്‍വ്വ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തുകയും ചെയ്തു. സൗഹൃദ സമ്മേളനം സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തുക്കളായ വിപിന്‍, സലാം ബുക്കാരി, മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു.

Related posts