സ്ത്രീധനമായി ആവശ്യപെട്ട സ്വിഫ്റ്റ് കാര്‍ കൊണ്ടുവന്നില്ല! ‘തല്ലിത്തീര്‍ത്തശേഷം’ വധുവിനെ ബന്ധുക്കള്‍ തിരിച്ചു കൊണ്ടുപോയി; വരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

പോ​ത്ത​ന്‍​കോ​ട് : വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ വ​ധു​വി​ന്‍റെ ബന്ധു​ക്ക​ളോ​ട് സ്ത്രീ​ധ​ന​മാ​യി കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട വ​ര​നെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു ജ്യാ​മ്യ​ത്തി​ല്‍ വി​ട്ട​യി​ച്ചു.കൊ​യ്ത്തൂ​ര്‍​ക്കോ​ണം മ​ണ്ണ​റ സു​ജ നി​ല​യ​ത്തി​ല്‍ പ്ര​ണ​വി​നെ ആ​ണ് വ​ധു​വി​ന്‍റെയും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ര്‍​ന്നു സ്ത്രീ ​ധ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം പോ​ലി​സ് കേ​സേ​ടു​ത്ത​ത്.

കഴിഞ്ഞദിവസമായിരുന്നു കൊ​യ്ത്തൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി​യാ​യ പ്ര​ണ​വി​ന്‍റെ​യും കൊ​ല്ലം സ്വ​ദേ​ശി​നി​യു​ടെ​യും വി​വാ​ഹം ,വൈ​കു​ന്നേ​രം വ​ര​ന്‍റെയും വീ​ട്ടി​ല്‍ വ​ച്ച് ന​ട​ന്ന വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ എ​ത്തി​യ​പ്പോ​ള്‍ സ്ത്രീ​ധ​ന​മാ​യി ആ​വ​ശ്യ​പെ​ട്ട സ്വി​ഫ്റ്റ് കാ​ര്‍ കൊ​ണ്ട് വ​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്തി​ലാ​ണ് വി​വാ​ഹ വീ​ട്ടി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. തു​ട​ര്‍​ന്നു വ​ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍ തി​രി​ച്ചു കൊ​ണ്ട് പോ​കു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

Related posts