വാട്ട്‌സാപ്പിന്റെ വീഡിയോ കോളിംങ്ങ് കലക്കി! കാത്തിരുന്ന പുതിയ ഫീച്ചറും എത്തി! വാട്ട്‌സാപ്പില്‍ ഇനി gif യുഗം!

watsapp-1

ഏറെ കാത്തിരുന്ന വാട്‌സ് ആപ്പിന്റെ ആ ഫീച്ചര്‍ വന്നെത്തി. നേരത്തെ, വോയ്‌സ് കോളിങ്ങും പിന്നീട് വീഡിയോ കോളിങ്ങ് ഫീച്ചറും ഒരുക്കി ഉപഭോക്താക്കളുടെ മനസ് അറിഞ്ഞ വാട്‌സ് ആപ്പ് ഇത്തവണ എത്തിയിരിക്കുന്നതും ഒരു പിടി പുതിയ ഫീച്ചറുകളുമായാണ്.

ടെക്സ്റ്റ് സന്ദേശങ്ങളെ രസകരമാക്കാനുള്ള  gif ചിത്രങ്ങള്‍ ഇനി വാട്‌സ് ആപ്പിലൂടെ സെര്‍ച്ച് ചെയ്യാം. കൂടാതെ ഇനി മുതല്‍ ഒരു സമയം 30 പേര്‍ക്ക് വരെ വാട്‌സ് ആപ്പ് പിന്തുണയുള്ള ഡിജിറ്റല്‍ മീഡിയകള്‍ ഷെയര്‍ ചെയ്യാം. നേരത്തെ ഇത് 10 പേര്‍ക്ക് എന്ന കണക്കില്‍ പരിധി വെച്ചിരുന്നു. നിലവില്‍ ഇത് ആന്‍ഡ്രോയ്ഡ് ബെറ്റാ വേര്‍ഷന്‍ 2.17.6 ലാണ് ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഇത് വാട്‌സ് ആപ്പിന്റെ സ്‌റ്റേബിള്‍ വേര്‍ഷനുകളിലേക്കും എത്തപ്പെടും.

nexus2cee_whatsapp-media-limit-30-329x585

പുതിയ അപ്‌ഡേറ്റ് പ്രകാരം, ഇമോജി ബട്ടണ്‍ തെരഞ്ഞെടുക്കുമ്പോള്‍, പുതിയ ഗിഫ് ഐക്കണ്‍ ഇനി സ്‌ക്രീനിന്റെ അടിയില്‍ കാണാന്‍ സാധിക്കും. ഗിഫ് ഐക്കണ്‍ സെലക്ട് ചെയ്യുന്ന പക്ഷം, ഗിഫിയില്‍ നിന്നുമുള്ള പ്രമുഖ ഗിഫ് ചിത്രങ്ങള്‍ ലഭിക്കും. ഇന്റര്‍നെറ്റിലുള്ള വലിയ ഗിഫ് ശേഖരമാണ് ഗിഫി. വാട്‌സ് ആപ്പില്‍ നിന്ന് തന്നെ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യമുള്ള ഗിഫ് ചിത്രങ്ങള്‍ ഉപയോക്താവിന് ഉപയോഗിക്കാം.

gif

അതേസമയം, ഗിഫിക്ക് സമാനമായ ടിനോറിന്റെ ഗിഫ് ശേഖരത്തില്‍ നിന്നും വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഗിഫ് ഐക്കണ്‍ ലഭിക്കും. മറ്റ് മെസഞ്ചറുകളെ അപേക്ഷിച്ച് വാട്‌സ് ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ എത്തുന്നത് ഒരല്‍പം വൈകിയാണെന്ന് ആക്ഷേപം പരക്കെ നിലനില്‍ക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് ടെക്സ്റ്റ് മെസേജുകളില്‍ ഉള്‍പ്പെടുത്താവുന്ന ഗിഫ് ഫോര്‍മാറ്റിന്റെ പിന്തുണ. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഗിഫ് പിന്തുണയോട് കൂടിയ അപ്പ്‌ടേറ്റഡ് വാട്‌സ് ആപ്പ് പുറത്തിറക്കിയത്.

Related posts