പുതിയ ഫീച്ചറുമായി വാട്സ്ആപ്

 whatsസി​ലി​ക്ക​ൺ​വാ​ലി: പു​തി​യ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ വാ​ട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ യൂ​റോ​പ്പി​ൽ മാ​ത്ര​മേ ഈ ​അ​പ്ഡേ​ഷ​ൻ ഉ​ണ്ടാ​വൂ എ​ന്നാണു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ലോ​ക​വ്യാ​പ​ക​മാ​യി പു​തി​യ ഫീ​ച്ച​ർ ല​ഭ്യ​മാ​ണ്. വാ​ട്സ്ആ​പ്പി​ന്‍റെ സ്റ്റാ​റ്റ​സ് ഫീ​ച്ച​റാ​ണ് പു​തി​യ പ്ര​ത്യേ​ക​ത. ഐ​ഫോ​ണു​ക​ളി​ലും ആ​ൻ​ഡ്രോ​യ്ഡ്, വി​ൻ​ഡോ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പു​തി​യ ഫീ​ച്ച​റു​ക​ൾ ല​ഭ്യ​മാ​ണ്.

എ​ന്താ​ണ് വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സ്?

ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ൾ പു​തി​യ ഫീ​ച്ച​റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത് വാ​ട്സ്ആ​പ്പി​നും ഫേ​സ്ബു​ക്കി​നും വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പു​തി​യ വാട്സ്ആ​പ്പി​ലും പ​രി​ഷ്ക​രി​ച്ച ഫീ​ച്ച​റു​ക​ൾ വ​രു​ന്നു​ണ്ട്. നേ​ര​ത്തെ സ്റ്റാ​റ്റ​സ് ബാ​റി​ൽ ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ളാ​യി​രു​ന്നു ചേ​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ വീ​ഡി​യോ​യും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ചേ​ർ​ക്കാം.

വാ​ട്സ്ആ​പ്പി​ന്‍റെ എ​ട്ടാം ജ​ന്മ​ദി​നത്തിലാണ്‌ പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച​ത്. അ​പ്ലി​ക്കേ​ഷ​ൻ അ​പ്ഡേ​റ്റ് ചെ​യ്താ​ൽ പു​തി​യ ഫീ​ച്ച​റു​ക​ൾ ആ​സ്വ​ദി​ക്കാം. ലൈ​വ് സ്ട്രീ​മിം​ഗ് സം​വി​ധാ​നം പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ ഫീ​ച്ച​റി​ൽ 24 മ​ണി​ക്കൂ​ർ മാ​ത്ര​മേ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ഉ​ണ്ടാ​വൂ. ശേ​ഷം അ​വ ഡി​ലീ​റ്റ് ആ​കും. മാത്രമല്ല ഇ​വ കാ​ണാ​ൻ മാ​ത്ര​മേ ക​ഴി​യൂ. ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല.

എ​ന്തു ചെ​യ്യ​ണം?

വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സ് ഫീ​ച്ച​ർ വ​ഴി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ജി​ഫു​ക​ളും കൈ​മാ​റാ​നാ​കും. മു​ൻ​പ​ത്തെ ചാ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ലേ​തു​പോ​ലെ​ത​ന്നെ എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ ഇ​വി​ടെ​യു​മു​ണ്ട്. 24 മ​ണി​ക്കു​റി​നു​ശേ​ഷം വീ​ഡി​യോ​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​കും. എ​ന്നാ​ൽ, ചാ​റ്റ് ലി​സ്റ്റി​ലെ ഫ​യ​ലു​ക​ൾ ഇ​തു​പോ​ലെ ഡി​ലീ​റ്റ് ആ​വി​ല്ല.

സ്റ്റാ​റ്റ​സ് കാ​ണാ​ൻ

ചാ​റ്റ് ലി​സ്റ്റി​ലെ നി​ല​വി​ലു​ള്ള ലാ​സ്റ്റ് സീ​ൻ ഓ​പ്ഷ​ൻ പോ​ലെ​ത​ന്നെ ഇ​വി​ടെ സ്റ്റാ​റ്റ​സ് ആ​രൊ​ക്കെ ക​ണ്ടെ​ന്ന് അ​റി​യാ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല, റി​പ്ലേ ഓ​പ്ഷ​ൻ​പോ​ലെ സ്റ്റാ​റ്റ​സി​ന് ക​മ​ന്‍റ് ന​ല്കാ​നും ക​ഴി​യും. ഇ​ത് ചാ​റ്റ് ലി​സ്റ്റി​ലേ​ക്കാ​ണു പോ​വു​ക.

സ്റ്റാ​റ്റ​സ് പ്രൈ​വ​സി സെ​റ്റിം​ഗ്സി​ൽ മൂ​ന്ന് ഓ​പ്ഷ​നു​ക​ളു​ണ്ട്. മൈ ​കോ​ണ്ടാ​ക്ട്സ് (ഇ​ത് സെ​ല​ക്ട് ചെ​യ്താ​ൽ കോ​ണ്ടാ​ക്ട് ലി​സ്റ്റി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ന​മ്മു​ടെ സ്റ്റാ​റ്റ​സ് കാ​ണാം), മൈ ​കോ​ണ്ടാ​ക്ട്സ് എ​ക്സെ​പ്റ്റ് (ഇ​ത് സെ​ല​ക്ട് ചെ​യ്താ​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കോ​ണ്ടാ​ക്ടു​ക​ൾ​ക്ക് സ്റ്റാ​റ്റ​സ് കാ​ണാ​ൻ ക​ഴി​യി​ല്ല), ഒ​ൺ​ലി ഷെ​യ​ർ വി​ത്ത് (തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കോ​ണ്ടാ​ക്ടു​ക​ൾ​ക്കു മാ​ത്ര​മേ സ്റ്റാ​റ്റ​സ് കാ​ണാ​ൻ ക​ഴി​യൂ).

അ​പ്‌​ലോ​ഡ് ചെ​യ്ത ചി​ത്രം ആ​രൊ​ക്കെ ക​ണ്ടു എ​ന്ന​റി​യാ​ൻ ചി​ത്ര​ത്തി​നു താ​ഴെ​യു​ള്ള ക​ണ്ണി​ന്‍റെ ചി​ഹ്നം തെ​ര​ഞ്ഞെ​ടു​ത്താ​ൽ മ​തി.

Related posts