ശ്രദ്ധിക്കുക! ചില വാട്സ് ആപ്പ് സന്ദേശങ്ങൾ ഫോണിനെത്തന്നെ തകർത്തേക്കാം…!

ന്യൂഡൽഹി: വാട്സ് ആപ്പിൽ വരുന്ന സന്ദേശങ്ങളിൽ ചിലത് ഫോണിനെ തന്നെ തകർത്തേക്കാമെന്ന് മുന്നറിയിപ്പ്. ഈ ബട്ടണിൽ ക്ലിക്ക് ചെയ്യൂ ഫോൺ ഹാംഗ് ആകുന്നതു കാണാം എന്ന തരത്തിൽ‌ വരുന്ന സന്ദേശങ്ങളിൽ ചിലതിനാണ് ഫോണിനെയാകെ തകർക്കാൻ കെൽപുള്ളത്.

വാട്സ് ആപ്പിന്‍റെ ലെഫ്റ്റ് ടു റൈറ്റ് എന്ന സംവിധാനത്തിന് എതിരായി റൈറ്റ് ടു ലെഫ്റ്റ് എന്ന ഫോർമാറ്റ് ഉപയോഗിക്കുന്നതിനാലാണ് ഫോൺ ഹാംഗ് ആകുന്നത്.

ഇത് വാട്സ് ആപ്പിനെ മാത്രമല്ല, ചിലപ്പോൾ സ്മാർട്ട്ഫോണിനെ എന്നെന്നേക്കും ഹാംഗ് ആക്കിയേക്കാം. ചില അക്ഷരങ്ങൾക്ക് ശേഷം ചില ഇമോജികൾ മാലപോലെ കോർത്ത ചില സന്ദേശങ്ങളും വരാറുണ്ട്. ഈ സന്ദേശവും ഫോണിനെ തകർക്കാൻ സാധ്യതയുള്ളതാണെന്നാണ് റിപ്പോർട്ട്.

അടുത്തിടെ വാട്സ് ആപ്പിൽ ഒന്നിലേറെപ്പേർക്ക് ഒരേസമയം വീഡിയോകോൾ ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് വാട്സാപ് അധികൃതർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാട്സാപിലെ ഇത്തരം ചില വൈറസ് സന്ദേശങ്ങൾ സംബന്ധിച്ച് പരാതികൾ ഉയർന്നത്.

Related posts