വാട്സ്ആപ്പ് ഉപയോക്താക്കൾക്കൊരു സന്തോഷവാർത്ത..! സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ഉ​യ​ർ​ത്തി

ന്യു​യോ​ർ​ക്ക്: വാ​ട്സ്ആ​പ്പി​ൽ സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി ഉ​യ​ർ​ത്തു​ന്നു. നി​ല​വി​ലെ ഏ​ഴു മി​നി​റ്റി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ എ​ട്ട് മി​നി​റ്റ് 16 സെ​ക്ക​ന്‍റ് നേ​ര​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​ണു വാ​ട്സ്ആ​പ്പ് പ​ദ്ധ​തി​യി​ടു​ന്ന​ത്. വ​ഫീ​റ്റാ ഇ​ൻ​ഫോ​യാ​ണ് വാ​ട്സ്ആ​പ്പ് പു​തി​യ പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

വാ​ട്സ്ആ​പ്പി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ബീ​റ്റാ പ​തി​പ്പ് 2.18.69ൽ ​പു​തി​യ സൗ​ക​ര്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ച്ചു തു​ട​ങ്ങി. അ​ധി​കം താ​മ​സ​മി​ല്ലാ​തെ ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് സ്റ്റേ​ബി​ൾ പ​തി​പ്പു​ക​ളി​ലേ​ക്കു പു​തി​യ അ​പ്ഡേ​റ്റ് എ​ത്ത​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം വാ​ട്സ്ആ​പ്പ് ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും എ​ല്ലാം ത​ന്നെ ഇ​തി​ലൂ​ടെ നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ, സ​ന്ദേ​ശ​ങ്ങ​ൾ നീ​ക്കം ചെ​യ്താ​ൽ അ​തി​ന്‍റെ അ​റി​യി​പ്പ് അ​യ​ച്ച ആ​ളി​നും സ്വീ​ക​ർ​ത്താ​വി​നും ല​ഭി​ക്കും.

Related posts