ലോ​ഡു​മാ​യി ഇ​റ​ക്കം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ടെമ്പോയുടെ  ട​യ​ർ ഉൗ​രിത്തെ​റി​ച്ചു; റോ​ഡ് മു​റി​ച്ചുകടക്കുകയായിരുന്നു യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്; ട​യ​ർ വ​ന്നി​ടി​ച്ചു എ​യ്സി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു

ക​ടു​ത്തു​രു​ത്തി: ലോ​ഡു​മാ​യി ഇ​റ​ക്കം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ടെ​ന്പോ​യു​ടെ ട​യ​ർ ഉൗ​രിത്തെറിച്ച് അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി ട​യ​ർ ഉ​രു​ണ്ട് വ​രു​ന്ന​ത് ക​ണ്ട് ചാ​ടി മാ​റി​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു.

വ​ണ്ടി​യി​ൽ നി​ന്നും വി​ട്ട​ക​ന്ന് ഇ​റ​ക്ക​ത്തി​ലൂ​ടെ ഓ​ടി​യ ട​യ​ർ യു​വ​തി​യെ ഉ​ര​സി ക​ട​ന്നു പോ​യി എ​തി​രെ വ​ന്ന എ​യി​സി​ൽ ഇ​ടി​ച്ചു നി​ൽ​ക്കുക​യാ​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. മ​ങ്ങാ​ട് ആ​രി​ശ്ശേ​രി​ൽ ജി​ൻ​സി​യാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ളാ​ണ് ഇ​റ​ക്ക​ത്തി​ലൂ​ടെ ട​യ​ർ ഉ​രു​ണ്ട് വ​രു​ന്ന​ത് ജി​ൻ​സി കാ​ണു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ജി​ൻ​സി ചാ​ടി മാ​റൂ​ക​യാ​യി​രു​ന്നു.

ട​യ​ർ വ​ന്നി​ടി​ച്ചു എ​യ്സി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു. ന​ട്ടാ​ശ്ശേ​രി​യി​ൽ നി​ന്നും എ​ച്ച്എ​ൻ​എ​ല്ലി​ലേ​ക്കു പേ​പ്പ​റു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടെ​ന്പോ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ടു​ത്തു​രു​ത്തി ടൗ​ണി​ലേ​ക്ക് ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെയാണ് വ​ണ്ടി​യു​ടെ പു​റ​കു​വ​ശ​ത്തെ ട​യ​റു​ക​ളി​ലൊ​ന്ന് ബോ​ൾ​ട്ട് ഉൗ​രി പോ​യ​തോ​ടെ വീ​ലി​ൽ നി​ന്നും വി​ട്ടു​മാ​റി റോ​ഡി​ലേ​ക്ക് ഉ​രു​ണ്ട​ത്.

വാ​ഹ​ന​ത്തി​ന്‍റെ ഒ​രു വീ​ൽ പൊ​ട്ടി​യ നി​ല​യി​ലാ​ണ്. വാ​ഹ​നം ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്പോ​ൾ എ​തി​ർ​ദി​ശ​യി​ലൂ​ടെ ജീ​പ്പി​ൽ ക​ട​ന്നു​പോ​യ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് ടെ​ന്പോ​യു​ടെ വ​ര​വി​ൽ പ​ന്തി​കേ​ട് തോ​ന്നി നി​ർ​ത്താ​ൻ ആ​വ​ശ്യ​പെ​ട്ടി​രു​ന്നു.

പോ​ലീ​സ് കൈ ​കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ടെ​ന്പോ ബ്രേ​ക്കി​ട്ട് നി​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് ട​യ​ർ ഉൗ​രി തെ​റി​ച്ച​ത്.ഇ​തു അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു. വൈ​കു​ന്നേ​ര​മാ​യ​തി​നാ​ൽ ടൗ​ണി​ൽ ജ​ന​ത്തിര​ക്കു​ള്ള സ​മ​യ​മാ​യി​രു​ന്നു.

Related posts