ഡ്രൈവറായി എത്തി, വിശ്വസ്തനായതോടെ മാനേജരുടെ റോളിലേക്ക് സ്ഥാനക്കയറ്റം, പിടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നു കൊണ്ടുവരും, ദിലീപിന്റെ മനസാക്ഷിപ്പുകാരന്‍ അപ്പുണി വെറും കുഞ്ഞുണ്ണിയല്ല!

2അപ്പുണ്ണിയെ അറസ്റ്റ് ചെയ്‌തേക്കും, സംശയം അപ്പുണ്ണിയിലേക്ക്, അപ്പുണ്ണിക്ക് എല്ലാമറിയാം… കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തയുടെ തലക്കെട്ടാണിത്. ദിലീപ് അറസ്റ്റിലായതോടെ എല്ലാ കണ്ണുകളും ഡ്രൈവറായ അപ്പുണ്ണിയിലേക്കാണ്. സത്യത്തില്‍ ആരാണ് അപ്പുണ്ണി? സാദാ ഡ്രൈവറായി വന്ന് ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും മാനേജരുമായി വന്ന വിരുതനാണ് എ.എസ്. സുനില്‍രാജ് എന്ന അപ്പുണ്ണി. ദിലീപിന് ഭാര്യയായ കാവ്യയെക്കാള്‍ വിശ്വാസം അപ്പുണ്ണിയെ ആണെന്നാണ് സിനിമരംഗത്ത് പറഞ്ഞുകേള്‍ക്കുന്ന തമാശ. ഒരര്‍ഥത്തില്‍ സത്യമാണ് താനും.

അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തുന്നത് ആറുവര്‍ഷംമുമ്പ്. എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശിയാണ്. അപ്പുണ്ണിയുടെ സഹോദരനായ ഷൈജുവാണ് സിനിമാമേഖലയുമായി ആദ്യം ബന്ധപ്പെടുന്നത്. ലൊക്കേഷനുകളില്‍ െ്രെഡവറായിരുന്ന ഷൈജു വിവാഹത്തിനുശേഷം അപ്പുണ്ണിയെയും സിനിമയിലെത്തിച്ചു. മലയാളത്തില്‍ അക്കാലത്ത് തിളങ്ങിനിന്ന നായികയുടെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. ഈ നായികയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നാദിര്‍ഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവര്‍ പറയുന്നു. പേഴ്‌സണല്‍ െ്രെഡവറില്‍നിന്ന് ദിലീപിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരനായി അപ്പുണ്ണി മാറിയത് വളരെ പെട്ടെന്നാണ്. സംവിധായകര്‍പോലും ദിലീപിനെ കിട്ടാനായി അപ്പുണ്ണിയുടെ ഫോണിലാണ് വിളിച്ചിരുന്നത്.

ദിലീപിന്റെ പേഴ്‌സണല്‍ ഫോണ്‍ പോലും ഉപയോഗിച്ചിരുന്നത് സുനില്‍രാജ് ആയിരുന്നുവെന്ന് സിനിമയിലെ അടുപ്പക്കാര്‍ക്ക് നന്നായറിയാം. ദിലീപ്, നാദിര്‍ഷാ എന്നിവരുടെ സിനിമയ്ക്ക് പുറത്തുള്ള എല്ലാ ഇടപാടുകളുടെയും നടത്തിപ്പുകാരന്‍ അപ്പുണ്ണിയാണെന്ന് സിനിമാ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. ഇവരുമായി ബന്ധപ്പെട്ട പല റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകളും, മറ്റ് ഇടപാടുകളും അപ്പുണ്ണി വഴിയാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. നേരിട്ട് പ്രശ്‌നങ്ങളില്‍ തലയിടാതെ മറ്റുള്ളവര്‍ വഴി നടത്തിയെടുക്കുന്നതില്‍ സമര്‍ത്ഥനാണ് അപ്പുണ്ണി.തന്റെ സംരക്ഷകരുടെ നേരെ ഒരിക്കലും സംശയമുന നീളരുതെന്ന അപ്പുണ്ണിയുടെ നിശ്ചയദാര്‍ഢ്യമാണ് ഇയാളെ ദിലീപിന്റെയും നാദിര്‍ഷയുടെയും വിശ്വസ്ഥനാക്കിയതും. അതുകൊണ്ട് തന്നെ അപ്പുണ്ണിയെ ശരിക്കു കുടഞ്ഞാല്‍ കാര്യങ്ങളെല്ലാം പുറത്തുവരുമെന്ന കാര്യം ഉറപ്പാണ്.

Related posts