ഇരുപതുകാരനായ ഭര്‍ത്താവിന്റെ ചെവി മുറിച്ച് നാല്പതുകാരി ഭാര്യ, മുംതാസ് തന്‍വീറിനെ വിവാഹം കഴിക്കുന്നത് പ്രായം കുറച്ചു പറഞ്ഞ്, അടി ഭയന്ന് പലപ്പോഴും നാടുവിട്ട തന്‍വീറിന് പറയാനുള്ളത് ഇങ്ങനെ

സംഭവം അങ്ങ് അമേരിക്കയിലേ ആഫ്രിക്കയിലോ ഒന്നുമല്ല. നമ്മുടെ ഇന്ത്യയില്‍ തന്നെ. കൊല്‍ക്കത്തയ്ക്ക് സമീപം നര്‍കെല്‍ഡന്‍ഗായില്‍ വച്ചാണ് 20കാരനായ ഭര്‍ത്താവിന്റെ ചെവി 40കാരിയായ ഭാര്യ മുറിച്ചത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ഭാര്യ ഭര്‍ത്താവിന്റെ ചെവി മുറിച്ചത്. സഹോദരിയുടെ സഹായത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. ബന്ധുക്കള്‍ എത്തിയശേഷം ഇരയായ തന്‍വീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഭാര്യയായ മുംതാസും സഹോദരിയും ചേര്‍ന്നാണ് കൃത്യം നടത്തിയത്. തന്‍വീര്‍ കൊല്ലപ്പെട്ടുവെന്ന് കരുതി ഇവര്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് തന്റെ ഇരട്ടി പ്രായമുള്ള മുംതാസുമായി തന്‍വീറിന്റെ വിവാഹം നടക്കുന്നത്. കബളിപ്പിച്ചായിരുന്നു വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുംതാസ് തന്‍വീറിനെ സ്ഥിരമായി ദ്രോഹിച്ചിരുന്നു.

ഇയാള്‍ പലപ്പോഴും ഭാര്യയില്‍ നിന്നും രക്ഷപെട്ടു ഒളിച്ചോടിയിരുന്നെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു. ഇത്തരത്തില്‍ തിരികെ കൊണ്ടുവന്നാല്‍ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു വെന്നും തന്‍വീര്‍ മൊഴിനല്‍കിയിട്ടുണ്ട്. അവര്‍ തന്റെ ചെവിയേ മുറിച്ചുളളൂ. എതിര്‍ത്തിരുന്നെങ്കില്‍ തന്റെ ജീവന്‍ തന്നെ എടുത്തേനേയെന്ന് തന്‍വീര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts