ഇരയെ സംരക്ഷിക്കുമെന്ന് ഘോരഘോരം പ്രസംഗിച്ചവരും നടിയുടെ പേര് പുറത്തുവിട്ടു; വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരേ പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് പോലീസ്; വനിതാ സംഘടന നടിയുടെ പേര് പറഞ്ഞിരിക്കുന്നത് ഇങ്ങനെ…

women600കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരസ്യമായി പറഞ്ഞതിനാണ് നടന്‍ അജു വര്‍ഗീസിനെ പോലീസ് ചോദ്യം ചെയ്തത്. അജു മാപ്പു പറഞ്ഞ് ഊരാന്‍ നോക്കിയെങ്കിലും പോലീസ് സമ്മതിച്ചില്ല. ശിക്ഷയില്‍ നി്ന്നു രക്ഷപ്പെടാനുള്ള പഴുതില്ലെന്നാണ് അജുവിന്റെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് പറഞ്ഞത്.
ഒരു സ്വകാര്യവ്യക്തിയുടെ പരാതിയിലായിരുന്നു നടപടി. അജുവിനെക്കൂടാതെ സജി നന്ത്യാട്ട്, സലിം കുമാര്‍ എന്നിവര്‍ക്കെതിരേയും ഇതേ പരാതിയുണ്ട്. ഇതും പൊലീസ് അന്വേഷിച്ചു വരുകയാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഇടപെടലാണ് അജുവര്‍ഗീസ് അടക്കമുള്ളവര്‍ക്ക് വിനയാകുന്നത്.

എന്നാല്‍ നടിയുടെ പേരു പരാമര്‍ശിക്കപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ ആഹ്വാനം ചെയ്ത വനിതാസംഘടനയും ഇരയുടെ പേര് പരസ്യമാക്കി എന്നതാണ് യാഥാര്‍ഥ്യം.  വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിലാണ് ഇവര്‍ നടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും  ഈ പേജില്‍ ജൂണ്‍ 27ന് ഇട്ട ഒരു പോസ്റ്റിലാണ്  ഇരയുടെ പേര് വ്യക്തമാക്കിയിരിക്കുന്നത്. കേസെടുക്കാനാണെങ്കില്‍ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ ആരോപിക്കപ്പെടുന്ന അതേ കുറ്റമാണ് ഇത്.

ഐപിസി ഇരുനൂറ്റി ഇരുപത്തിയെട്ട് എ പ്രകാരം ബലാല്‍സംഗത്തിന് ഇരയായ വ്യക്തിയുടെ പേര് പുറത്ത് വിടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സെക്ഷന്‍ മുന്നൂറ്റി എഴുപത്തിയാറ്, മുന്നൂറ്റി എഴുപത്തിയാറ് (എ), മുന്നൂറ്റി എഴുപത്തിയാറ് (ബി), മുന്നൂറ്റി എഴുപത്തിയാറ് (സി), മുന്നൂറ്റി എഴുപത്തിയാറ് (ഡി) എന്നിവയില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ഇരയായ വ്യക്തിയുടെ പേരോ അവരെക്കുറിച്ചുള്ള സൂചനകളോ വെളിപ്പെടുത്തുന്നവരെ രണ്ടു വര്‍ഷം വരെ തടവിനും പിഴക്കും വിധിക്കാമെന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്താലും പൊലീസിന് ജാമ്യം അനുവദിക്കാനാകും. പക്ഷേ തെളിവുണ്ടെങ്കില്‍ കോടതി നടപടികളിലൂടെ ശിക്ഷ ഉറപ്പാണ്. ഇതാണ് അജു വര്‍ഗ്ഗീസിനെ കുഴക്കുന്നത്. ഇതേ തെറ്റ് തന്നെയാണ് സിനിമയിലെ വനിതാ കൂട്ടായ്മയും ചെയ്തിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ പത്രക്കുറിപ്പ് എന്ന നിലയിലാണ് ഈ പോസ്്റ്റിട്ടിരിക്കുന്നത്. പോസ്റ്റിന്റെ അവസാന ഭാഗത്ത് പേരും കാണാം. ഇത് നിയമ പ്രകാരം തെറ്റാണ്. ഇരയുടെ പേര് ആര് പുറത്തുവിട്ടാലും അവര്‍ക്കെതിരെ നിയമ നടപടിയുറപ്പാണ്. അജു വര്‍ഗീസും ഇതു തന്നെയാണ് ചെയ്തത്. ദിലീപിന് പിന്തുണയര്‍പ്പിക്കുന്ന പോസ്റ്റിനൊപ്പം അറിയാതെ ഇരയുടെ പേര് വരികെയായിരുന്നു. ഇതിനെ വലിയ കുറ്റമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവും ഉയര്‍ത്തിക്കാട്ടി. ഈ സാഹചര്യത്തില്‍ കൂടിയാണ് ആക്രമിക്കപ്പെട്ട നടിയുടെ പത്ര പ്രസ്താവനയ്‌ക്കൊപ്പം പേരും പ്രത്യക്ഷപ്പെട്ടത് ക്രിമിനല്‍ കുറ്റമാകുന്നത്. എന്നാല്‍ ആരും ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിയും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതുവരെ ആര്‍ക്കെതിരേയും നടപടിയും എടുത്തില്ല.

അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിമന്‍ ഇന്‍ കളക്ടീവ് രൂപീകരിച്ചത്. അശ്രദ്ധമായി പോലും ഇരയുടെ പേര് കൊടുക്കാന്‍ പാടില്ലെന്നതാണ് നിയമം. നടിയെ തട്ടിക്കൊണ്ട് പോയി എന്നാണ് വാര്‍ത്ത ആദ്യം പുറത്തുവന്നത്. ഈ സമയം ചാനലുകളും ഓണ്‍ലൈന്‍ മീഡിയയും നടിയുടെ പേര് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പിന്നീട് ആരും പേര് കൊടുത്തില്ല. നടിയുടെ പ്രസ്താവനകള്‍ കൊടുക്കുമ്പോള്‍ പോലും മനപ്പൂര്‍വ്വം പേര് ഒഴിവാക്കി. അതുകൊണ്ട് തന്നെ ഫെയ്‌സ് ബുക്കില്‍ നടിയുടെ പ്രസ്താവന വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കൊടുക്കുമ്പോഴും ഈ മാര്‍ഗ്ഗമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഈ പോസ്റ്റ് ഇനി പിന്‍വലിച്ചാലും സ്ക്രീന്‍ ഷോട്ടു വച്ച് പൊലീസിന് പരാതി നല്‍കിയാല്‍ പരിശോധിച്ച് ആധികാരികത ഉറപ്പാക്കാനാവുമെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം നടി റീമാ കല്ലിങ്കലും നടിയുടെ പേര് വെളിയില്‍ വിട്ടിരുന്നു. ഈ വാര്‍ത്ത പുറത്തു വന്നിട്ടും ഇതുവരെ പോസ്റ്റ് നീക്കം ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ആരെങ്കിലും കേസ് കൊടുത്താല്‍ വനിതാ കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും കുടുങ്ങും.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

Related posts