ജൂഡിക്കു പിന്നാലെ സേവ്യറും! പ്ലേ ​സ്റ്റോ​റി​ൽ പു​തി​യ മാ​ൽ​വെ​റി​ന്‍റെ സാ​ന്നി​ധ്യം

2017june18xavier

മൗണ്ടൻവ്യൂ(കലിഫോർണിയ): ജൂ​ഡി​ക്കു പി​ന്നാ​ലെ പ്ലേ ​സ്റ്റോ​റി​ൽ പു​തി​യ മാ​ൽ​വെ​റി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. പ്ലേ ​സ്റ്റോ​റി​ലെ എ​ണ്ണൂ​റി​ല​ധി​കം ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ സേ​വ്യ​ർ എ​ന്ന മാ​ൽ​വെറി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണു ക​ണ്ടെ​ത്തല്‌. ട്രെ​ൻ​ഡ് ലാ​ബ്സ് ഇ​ന്‍റ​ലി​ജ​ൻ​സാ​ണ് ഇ​ത്ത​വ​ണ മാ​ൽ​വെർ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ മാ​നി​പ്പു​ലേ​റ്റ​ർ, വാ​ൾ​പേ​പ്പ​ർ, റിം​ഗ്ടോ​ൺ ചേ​ഞ്ച​ർ തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലാ​ണ് സേ​വ്യ​റി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സേ​വ്യ​ർ മാ​ൽ​വെ​ർ പ്ലേ ​സ്റ്റോ​റി​ലു​ണ്ടെ​ന്നാ​ണ് ട്രെ​ൻ​ഡ് ലാ​ബ്സ് പ​റ​യു​ന്ന​ത്. ഈ ​മാ​ൽ​വെ​റി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​വ​ഴി ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ക​ര​ണ​ത്തി​ൽ ക​യ​റ്റി​പ്പ​റ്റി കൂ​ടു​ത​ൽ മാ​ൽ​വെറു​ക​ളെ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സേ​വ്യ​റി​നു ക​ഴി​യും. പെ​ട്ടെ​ന്നു തി​രി​ച്ച​റി​യ​പ്പെ​ടാത്ത ത​ര​ത്തി​ലാ​ണ് സേ​വ്യ​റി​നെ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​താ​ണ് ക​ണ്ടെ​ത്താ​ൻ ഇ​ത്ര വൈ​കി​യ​തും.

ജൂ​ഡി​യെ അ​പേ​ക്ഷി​ച്ച് വ​ള​രെ അ​പ​ക​ട​കാ​രി​യാ​ണ് സേ​വ്യ​റെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ്ലേ ​സ്റ്റോ​റി​ൽ 41 ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ജൂ​ഡി​യു​ടെ സ​മീ​പ്യ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ആ ​ആ​പ്പു​ക​ൾ നീ​ക്കംചെ​യ്യു​ക​യും ചെ​യ്തു.

ലോ​ക​മെ​ന്പാ​ടും മാ​ൽ​വെ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സാ​ധ്യ​ത തു​ട​രു​ന്ന​തി​നാ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് ട്രെ​ൻ​ഡ് ലാ​ബ്സ് നി​ർ​ദേ​ശി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ഉ​റ​വി​ട​മി​ല്ലാ​ത്ത ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​രു​ത്. ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തി​നുമു​ന്പ് റി​വ്യൂ​ക​ളും വാ​യി​ച്ചി​രി​ക്ക​ണം. സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ ആ​ന്‍റി​വൈ​റ​സ് സൂ​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ട്രെ​ൻ​ഡ് ലാ​ബ്സ് പ​റ​യു​ന്ന​ത്.

Related posts