യാഹൂ മെസഞ്ചറിനു വിട; പ്ര​വ​ർ​ത്ത​നം ജൂ​ലൈ 17 വ​രെ

ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് യാ​ഹൂ മെ​സ​ഞ്ച​ർ വി​ട​പ​റ​യു​ന്നു. ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് സം​വി​ധാ​ന​ത്തി​ലെ ആ​ദ്യ​കാ​ല പ്ലാ​റ്റ്ഫോ​മു​ക​ളി​ലൊ​ന്നാ​യ യാ​ഹൂ മെ​സ​ഞ്ച​ർ ജൂ​ലൈ 17നു ​ശേ​ഷം നി​ശ്ച​ല​മാ​കും. യാ​ഹൂ മെ​സ​ഞ്ച​റി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ൾ പു​തി​യ ഗ്രൂ​പ്പ് മെ​സേ​ജിം​ഗ് ആ​പ്പാ​യ സ്ക്വു​ര​ലി​ലേ​ക്ക് മാ​റ​ണ​മെ​ന്നാ​ണ് ക​ന്പ​നിയുടെ നി​ർ​ദേ​ശം.

പു​തി​യ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് മാ​റു​ന്പോ​ൾ യാ​ഹൂ മെ​സ​ഞ്ച​റി​ലെ ആ​റു മാ​സം വ​രെ​യു​ള്ള ചാ​റ്റ് ഹി​സ്റ്റ​റി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ മാ​സ​മാ​ണ് പു​തി​യ മെ​സേ​ജിം​ഗ് ആ​പ്പാ​യ സ്കു​ര​ലി​ന്‍റെ ബീ​റ്റാ പ​തി​പ്പ് യാ​ഹൂ അ​വ​ത​രി​പ്പി​ച്ച​ത്. ജൂ​ലൈ 17ന് ​യാ​ഹൂ മെ​സ​ഞ്ച​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ ഇ​പ്പോ​ൾ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള സ്കു​ര​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള​വ​ർ​ക്ക് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.

യാ​ഹൂ മെ​സ​ഞ്ച​ർ, ആ​ദ്യ മെ​സ​ഞ്ച​ർ ആ​പ്

1998 മാ​ർ​ച്ച് ഒ​ന്പ​തി​നാ​ണ് യാ​ഹൂ മെ​സ​ഞ്ച​ർ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ യാ​ഹൂ പേ​ജ​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ആ​പ് 1999 ജൂ​ൺ 21ന് ​യാ​ഹൂ മെ​സ​ഞ്ച​ർ എ​ന്ന പേ​രി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. സ്മാ​ർ​ട്ട്ഫോ​ണു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും പ്ര​ചാ​ര​ത്തി​ലാ​കു​ന്ന​തി​നു മു​ന്നേ യാ​ഹൂ മെ​സ​ഞ്ച​ർ ജ​ന​പ്രീ​തി നേ​ടി​യെ മെ​സ​ഞ്ച​ർ ആ​പ്ലി​ക്കേ​ഷ​നാ​യി​രു​ന്നു.

വ​ൺ ഓ​ൺ വ​ൺ മ​സേ​ജിം​ഗ് കൂ​ടാ​തെ യാ​ഹൂ അ​വ​ത​രി​പ്പി​ച്ച ചാ​റ്റ് റൂം ​എ​ന്ന ഗ്രൂ​പ്പ് മെ​സേ​ജിം​ഗ് സം​വി​ധാ​ന​ത്തി​നും ജ​ന​പ്രീ​തി ഏ​റെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, 2012ൽ ​ഈ ചാ​റ്റ് റൂ​മൂ​ക​ൾ യാ​ഹൂ ഉ​പേ​ക്ഷി​ച്ചു.

Related posts