വില്ലന്മാരെ നിലയ്ക്കു നിര്‍ത്തി യോഗി, സര്‍ക്കാര്‍ ഓഫീസുകളില്‍ തോന്നിയ സമയത്തിനെത്തിയ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു, യുപിയില്‍ എല്ലാം ശരിയാക്കാനുറച്ച് സര്‍ക്കാര്‍

yogi 2യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതു മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭയത്തിലാണ്. ദിവസവും 20 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന് തുടക്കത്തിലേ ആവശ്യപ്പെട്ട മുഖ്യമന്ത്രി ജോലി ചെയ്യാത്തവരെ പാഠം പഠിപ്പിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ വെടി പൊട്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കൃത്യസമയത്ത് ജോലിക്കു ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചാണ് പണി കൊടുത്തിരിക്കുന്നത്. കൃഷി വകുപ്പിലെ ഉദ്യോസ്ഥന്മാര്‍ക്കാണ് ശിക്ഷാ നടപടി.

യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫീസില്‍ എത്തിയിട്ടില്ലെന്ന് മനസിലായത്. തിങ്കഴാള്ച രാവിലെ 10 മണിക്ക് പരിശോധനയ്‌ക്കെതിയ സൂര്യപ്രതാപ് ഷാഹി കണ്ടത് മൂന്നിലൊന്ന് കസേരകളും ഒഴിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്നാണ് ഇവരുടെയെല്ലാം ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ അദ്ദേഹം ഉത്തരവിട്ടത്. കൃഷിവകുപ്പ് മന്ത്രിയെക്കൂടാതെ ന്യൂനപക്ഷവഖഫ് കാര്യമന്ത്രി മൊഹ്‌സിന്‍ റാസയും വകുപ്പുമായി ബന്ധപ്പെട്ട ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. മൊഹ്‌സിന്‍ റാസയുടെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങളും വ്യത്യസ്തമായിരുന്നില്ല. ഉദ്യോഗസ്ഥര്‍ എത്താതിരുന്നതും പോരാഞ്ഞ് പല മുറികളിലും എസിയും ഫാനും അനാവശ്യമായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കണ്ടെത്തി.

സംസ്ഥാനത്ത് ആറ് എയിംസ്  കേന്ദ്രങ്ങളും 25 മെഡിക്കല്‍ കോളജുകളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച പദ്ധതിരേഖ കേന്ദ്രത്തിന് കൈമാറുമെന്നും ആരോഗ്യ വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ടന്‍ ഗോപാല്‍ജി പറഞ്ഞു. അഞ്ചുവര്‍ഷത്തിനകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് പ്രധാന പരിഗണന നല്‍കുമെന്നും ഇതിനായി ഒഴിവുള്ള തസ്തികകളില്‍ യോഗ്യരായ അധ്യാപകരെ ഉടന്‍ നിയമിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

Related posts