ഡോക്ടർ, എന്‍റെ കാലിൽ കറന്‍റ് അടിക്കുന്നതുപോലെ..! യുവതിയുടെ കാലില്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഞെട്ടി

ഡോക്ടർ, എന്‍റെ കാലിൽ കറന്‍റ് അടിക്കുന്നതുപോലെ തോനുന്നു. ഈ ​പ​രാ​തി​യു​മാ​യാ​ണ് ഫ്രാ​ൻ​സി​ലെ ഒ​രാ​ശു​പ​ത്രി​യി​ൽ മു​പ്പ​ത്ത​ഞ്ചു വ​യ​സു​ള്ള യു​വ​തി​യെ​ത്തി​യ​ത്. കാ​ലു​ക​ൾ​ക്കു വി​റ​യ​ൽ, വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്നു തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​യി​രു​ന്നു അ​വ​ർ ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ ഞെ​ട്ടി.

യു​വ​തി​യു​ടെ ന​ട്ടെ​ല്ലി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ നാ​ട​വി​ര​യു​ടെ ലാ​ർ​വ​യാ​ണ് യുവതിയുടെ ഈ അവസ്ഥയ്ക്കു കാരണമായത്. ‌ന്യൂ ​ഇം​ഗ്ല​ണ്ട് ജേ​ർ​ണ​ൽ ഓ​ഫ് മെ​ഡി​സി​ന്‍റെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് കു​തി​ര​സ​വാ​രി​യി​ൽ ക​മ്പ​മു​ള്ള ആ​ളാ​ണ് രോ​ഗി. കൂ​ടാ​തെ ക​ന്നു​കാ​ലി​വ​ള​ർ​ത്ത​ലു​മു​ണ്ട്. ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ കാ​ര​ണം കു​തി​രസ​വാ​രി ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. അ​തി​നാ​ലാ​ണ് അവർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ശ​സ്ത്ര​ക്രി​യ ന​ട​ത്തി നാ​ട​വി​ര​യു​ടെ ലാ​ർ​വ​ക​ളെ നീ​ക്കം ചെ​യ്തു. എ​ക്കി​നോ​കോ​ക്ക​സ് ഗ്രാ​നു​ലോ​സ​സ് എ​ന്ന അ​ണു​ബാ​ധ​യാ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണം. നാ​യ്ക്ക​ളി​ലും മ​റ്റു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലു​മാ​ണ് ഈ ​പ​രാ​ദവി​ര​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്.

Related posts