ഇതിനെ സാഹസം എന്നാണോ വിളിക്കേണ്ടത് ? ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പിടിവിട്ട് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു…

ലോകത്ത് സാഹസിക ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. പലതും വലിയ അപകടങ്ങളിലാണ് കലാശിക്കുന്നത്. അത്തരമൊരു സാഹസത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്ന യുവാവാണ് കഥാനായകന്‍. കിലോമീറ്ററുകളാണ് ഈ യുവാവ് എക്‌സ്പ്രസ് ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിക്കിടന്നത്. അതിരുകടന്ന ഈ സാഹസം യുവാവിനെ വന്‍അപകടത്തിലേക്കാണ് നയിച്ചത്.

വേഗത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവ് പിടിവിട്ട് നിലത്ത് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൈ കുഴഞ്ഞതോടെ ട്രെയിനിന്റെ ഉള്ളില്‍ കയറാന്‍ യുവാവ് ശ്രമിക്കുന്നതും വിഡിയോയില്‍ നിന്നും വൃക്തം. എന്നാല്‍ അതിന് കഴിയാതെ വന്നതോടെ പിടിവിട്ട് വീഴുകയായിരുന്നു. അടുത്ത ബോഗിയിലുണ്ടായിരുന്ന ആരോ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ വൈറലായി. എന്നാല്‍ വിഡിയോ എടുക്കുന്ന സമയത്ത് അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആരും ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്. നിലത്തടിച്ച് വീണ യുവാവിന് എന്തുസംഭവിച്ചു എന്ന വിവരങ്ങള്‍ ലഭ്യമല്ല. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പറപറക്കുകയാണ്.

Related posts