കരുതിയിരിക്കുക! വീടുകള്‍ തോറും കയറി അന്യസംസ്ഥാനക്കാര്‍ വില്‍പ്പന നടത്തുന്ന പുതപ്പില്‍ ഒളിഞ്ഞിരിക്കുന്ന അപകടം; യുവാവിന്റെ വെളിപ്പെടുത്തല്‍ വൈറലാവുന്നു

jygjkyjkഏതുതരത്തിലുള്ളതാണെങ്കിലും ഇന്ന് സാധനങ്ങള്‍ ആവശ്യക്കാരുടെ വീട്ടുപടിയ്ക്കല്‍ എത്തും. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളാണ് ഈ പ്രവണതയില്‍ ഏറ്റവും പുതിയത്. അതിനുമുമ്പും വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന കച്ചവടക്കാര്‍ ധാരാളമുണ്ടായിരുന്നു. ഇന്നും ആ പ്രവണത നിലനില്‍ക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാനക്കാര്‍ ആ ജോലി ഏറ്റെടുത്തിരിക്കുകയാണ്. അന്യസംസ്ഥാനക്കാരെ മലയാളികള്‍ അത്രകണ്ട് പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും അവര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ആകര്‍ഷകമാണെന്ന കാരണത്താല്‍ വീട്ടമ്മമാരടക്കമുള്ളവര്‍ അവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കാണാറുണ്ട്. അന്യസംസ്ഥാനക്കാര്‍ വീടുകളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നതില്‍ പ്രധാന ഐറ്റമാണ് പുതപ്പ്, ബെഡ്ഷീറ്റ്, കര്‍ട്ടന്‍ തുടങ്ങിയ തുണിത്തരങ്ങള്‍.

ആകര്‍ഷകത്വവും വിലക്കുറവുമാണ് പ്രധാനമായും ഇവ വാങ്ങിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം തുണിത്തരങ്ങള്‍ വാങ്ങിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണെന്ന അനുഭവസ്ഥന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. അന്യസംസ്ഥാനക്കാരന്‍ കൊണ്ടുവന്ന പുതപ്പു വാങ്ങി ഉപയോഗിച്ചു തുടങ്ങിയതുമുതല്‍ തന്റെ കുട്ടികളില്‍ ആരംഭിച്ച രോഗലക്ഷണങ്ങള്‍ അടക്കമാണ് ഇത്തരത്തില്‍,  ലാഭം നോക്കിമാത്രം വാങ്ങുന്ന സാധനങ്ങളുടെ അപകടങ്ങളെക്കുറിച്ച് ഈ വ്യക്തി വിശദീകരിക്കുന്നത്. എത്രമാത്രം രോഗകാരണമാവുന്നതാണ് ഈ തുണിത്തരങ്ങള്‍ എന്ന് തെളിവുസഹിതം ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ തെളിവും അനുഭവവും സമന്വയിപ്പിച്ചാണ് വീഡിയോയില്‍ കാണുന്ന വ്യക്തി ഈ വിലപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന കാരണത്താല്‍, സ്വയം മനസിലാക്കി മുന്‍കരുതല്‍ എടുക്കുന്നതില്‍ ഒതുങ്ങാതെ ഈ അറിവ് പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനും ശ്രമിക്കേണ്ടതുണ്ട്.

 

Related posts