യൂനിസ് ഖാൻ വിരമിക്കുന്നു

yuniskhanക​റാ​ച്ചി: പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​നി​ര താ​രം യൂ​നി​സ് ഖാ​ന്‍ അ​ന്താ​രാ​ഷ്്ട്ര ക്രി​ക്ക​റ്റി​ല്‍നി​ന്നു വി​ര​മി​ക്കു​ന്നു. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു ശേ​ഷം താ​ന്‍ ക്രി​ക്ക​റ്റി​നോ​ടു വി​ട​പ​റ​യു​മെ​ന്ന് നാ​ല്പ​തു​കാ​ര​നാ​യ യൂ​നി​സ് ഖാ​ന്‍ പ​റ​ഞ്ഞു. പാ​ക് നാ​യ​ക​ന്‍ മി​സ്ബാ ഉ​ള്‍ ഹ​ഖ് വി​ട​പ​റ​യ​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​നി​സ് ഖാ​ന്‍റെ​യും തീ​രു​മാ​നം എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.

എ​ല്ലാ ക്രി​ക്ക​റ്റ​ര്‍മാ​രും ഒ​രു ദി​വ​സം വി​ര​മി​ച്ചേ മ​തി​യാ​കൂ. അ​തു​പോ​ലെ ഞാ​നും വി​ര​മി​ക്കു​ന്നു. വി​ന്‍ഡീ​സ് പ​ര്യ​ട​നം അ​വ​സാ​ന​ത്തേ​താ​ണ്. എ​ന്നി​രു​ന്നാ​ലും പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റി​ന് ഇ​നി​യും എ​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കും. അ​ത് ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ലാ​യി​രി​ക്കി​ല്ലെ​ന്നു മാ​ത്രം. -യൂ​നി​സ് ഖാ​ന്‍ പ​റ​ഞ്ഞു.

1999ല്‍ ​പെ​ഷ​വാ​ര്‍ ടീ​മി​നു വേ​ണ്ടി ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ യൂ​നി​സ് ഖാ​ന്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ 2000ലാ​ണ് യൂ​നി​സ് അ​ര​ങ്ങേ​റി​യ​ത്. പാ​ക്കി​സ്ഥാ​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്മാ​രി​ല്‍ ഒ​രാ​ളാ​യാ​ണ് യൂ​നി​സ് അ​റി​യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ല്‍, മി​ക​ച്ച ഫോ​മി​ല്‍ നി​ല്‍ക്കു​മ്പോ​ഴും പ​ല​തവണ പാ​ക് ടീ​മി​ല്‍നി​ന്ന് യൂ​നി​സി​നെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 2002-03ലെ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍, ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​നങ്ങ​ളി​ല്‍നി​ന്ന് ഒഴിവാക്കപ്പെട്ടു. 2004ല്‍ ​ഉ​ജ്വ​ല തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ യൂ​നി​സ് ഖാ​ന്‍ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യും ഇ​ന്ത്യ​ക്കെ​തി​രേ​യും മി​ന്നും ഫോം ​പ്ര​ക​ടി​പ്പി​ച്ചു.

2005-06 പ​ര​മ്പ​ര​യി​ല്‍ 110.6 ശ​രാ​ശ​രി​യി​ലാ​ണ് യൂ​നി​സ് റ​ണ്‍സ് വാ​രി​ക്കൂ​ട്ടി​യ​ത്. 2005 മു​ത​ല്‍ നാ​യ​ക​നാ​യും ദീ​ര്‍ഘ​കാ​ലം തി​ള​ങ്ങി. 2009ലെ ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള താ​ര​മാ​യി. 2009ലെ ​ട്വ​ന്‍റി-20 ലോ​ക​ക​പ്പ് പാ​ക്കിസ്ഥാ​ന്‍ നേ​ടു​മ്പോ​ള്‍ നാ​യ​ക​ന്‍ യൂ​നി​സ് ഖാ​നാ​യി​രു​ന്നു.

2010ല്‍ ​പാ​ക് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് യൂ​നി​സ്ഖാ​ന് വി​ല​ക്കേര്‍പ്പെ​ടു​ത്തി​യ​ത് ഞെ​ട്ട​ലു​ണ്ടാ​ക്കി. 2011ലാ​ണ് പി​ന്നീ​ട് ടീ​മി​ലെ​ത്തു​ന്ന​ത്. തി​രി​ച്ചു​വ​ര​വി​ലും യൂ​നി​സ് ഖാ​ന്‍ ഉ​ജ്വ​ല​ഫോ​മി​ലാ​യി​രു​ന്നു. ടെ​സ്റ്റി​ല്‍ 9000 റ​ണ്‍സ് പി​ന്നി​ടു​ന്ന ഏ​ക പാ​ക് ക്രി​ക്ക​റ്റ​ര്‍ കൂ​ടി​യാ​ണ് യൂ​നി​സ്.

115 ടെ​സ്റ്റി​ല്‍ 53.06 ശ​രാ​ശ​രി​യി​ല്‍ 9977 റ​ണ്‍സാ​ണ് യൂ​നി​സ് ഖാ​ന്‍റെ ടെ​സ്റ്റി​ലെ സ​മ്പാ​ദ്യം. 34 സെ​ഞ്ചു​റി​ക​ളും 32 അ​ര്‍ധ​സെ​ഞ്ചു​റി​ക​ളും ആ ​ക​രി​യ​റി​നു തി​ള​ക്കം കൂ​ട്ടി. 265 ഏ​ക​ദി​ന​ങ്ങ​ളി​ല്‍നി​ന്ന് 7249 റ​ണ്‍സും 25 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 442 റ​ണ്‍സും യൂ​നി​സ് ഖാ​ന്‍ നേ​ടി​യി​ട്ടു​ണ്ട്.

Related posts