യു​വ​ന്‍റ​സി​നു തോ​ല്‍വി

ടൂ​റി​ന്‍: ഇ​റ്റ​ലി​യി​ല്‍ പോ​രാ​ട്ടം അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ള്‍ കി​രീ​ട​പോ​രാ​ട്ടം മു​റു​കി. സീ​രി എ​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ യു​വ​ന്‍റ​സി​നെ നാ​പ്പോ​ളി​ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി. ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള യു​വ​ന്‍റ​സു​മാ​യി നാ​പ്പോ​ളി പോ​യി​ന്‍റ് വ്യ​ത്യാ​സം ഒ​ന്നാ​യി കു​റ​ച്ചു.

യു​വ​ന്‍റ​സി​ന് 85 ഉം ​നാ​പ്പോ​ളി​ക്ക് 84 ഉം പോ​യി​ന്‍റു​ണ്ട്. നാ​ലു മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​നി ഇ​രു ടീ​മി​നു​മു​ള്ള​ത്. യു​വ​ന്‍റ​സി​ന് അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍ ക​രു​ത്ത​രാ​യ ഇ​ന്‍റ​ര്‍ മി​ലാ​ന്‍, റോ​മ ടീ​മു​ക​ളെ​യാ​ണ് നേ​രി​ടേ​ണ്ട​ത്. നാ​പ്പോ​ളി​ക്കു മു​ന്നി​ല്‍ വ​ലി​യ എ​തി​രാ​ളി​ക​ളി​ല്ല​താ​നും. അ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​പ്പോ​ളി ടോ​റി​നോ, സാം​പ​ഡോ​റി​യ, ക്രോ​ട്ട​ണ്‍ എ​ന്നി​വ​ര്‍ക്കെ​തി​രേ ഇ​റ​ങ്ങു​മ്പോ​ള്‍ പി​ഴ​വു​ക​ള്‍ ഒ​ന്നും വ​രു​ത്താ​തി​രി​ക്കാ​നാ​കും ശ്ര​മി​ക്കു​ക.

അ​വ​സാ​ന മി​നി​റ്റി​ല്‍ കാ​ലി​ഡു കോ​ലി​ബാ​ലി​യു​ടെ ഹെ​ഡ​റാ​ണ് യു​വ​ന്‍റ​സി​നെ ത​ക​ര്‍ത്ത​ത്. 89-ാം മി​നി​റ്റി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യ​ത് സം​ഭ​വി​ച്ചു. യു​വ​ന്‍റ​സ് കോ​ര്‍ണ​ര്‍വ​ഴ​ങ്ങി. ജോ​സ് ക​ല്ലേ​ഗ​ന്‍ നീ​ട്ടി​ക്കൊ​ടു​ത്ത പ​ന്തി​ല്‍ ത​ല​വ​ച്ച് കോ​ലി​ബാ​ലി യു​വ​ന്‍റ​സി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ നാ​പ്പോ​ളി​ക്ക് ജ​യം ന​ല്‍കി. മ​റ്റൊരു മത്സരത്തിൽ ഇ​ന്‍റ​ര്‍മി​ലാ​ന്‍ 2-1ന് ​ചി​വോ വെ​റോ​ണ​യെ​യപ​രാ​ജ​പ്പെ​ടു​ത്തി.

 

Related posts