യു​​​വ​​​രാ​​​ജാ​​​വി​നു സ്വാ​​​ഗ​​​തം

yuvarjക​​​ട്ട​​​ക്ക്: ഇ​​​ന്ത്യ കി​​​രീ​​​ടം ചൂ​​​ടി​​​യ 2011 ലോ​​​ക​​​ക​​​പ്പി​​​ലെ ഗ്രൂ​​​പ്പ് മ​​​ത്സ​​​രം ക​​​ഴി​​​ഞ്ഞി​​​ട്ട് അ​​​ഞ്ചു വ​​​ര്‍ഷ​​​വും 10 മാ​​​സ​​​വും ക​​​ഴി​​​ഞ്ഞു. ആ ​​​ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ യു​​​വ​​​രാ​​​ജാ​​​വ് രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ല്‍ അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു സെ​​​ഞ്ചു​​​റി കു​​​റി​​​ക്കു​​​ന്ന​​​ത്. പി​​​ന്നീ​​​ട് യു​​​വ്‌​​​രാ​​​ജ് നേ​​​രി​​​ട്ട​​​തു വേ​​​ദ​​​ന​​​യു​​​ടെ നാ​​​ളു​​​ക​​​ള്‍. ആ​​​രെ​​​യും ഭയ​​​പ്പെ​​​ടു​​​ത്തു​​​ന്ന കാൻസർ രോഗത്തിൽ‍നി​​​ന്നും മുക്തനായി തളരാത്ത പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​വു​​​മാ​​​യി ക​​​ളി​​​ക്ക​​​ള​​​ത്തി​​​ല്‍ തി​​​രി​​​ച്ചു​​​വ​​​ന്നെ​​​ങ്കി​​​ലും ക്രീ​​​സി​​​നെ അ​​​ട​​​ക്കി ഭ​​​രി​​​ച്ചി​​​രു​​​ന്ന ആ ​​​പ​​​ഴ​​​യ യു​​​വി മാ​​​ജി​​​ക് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു. ര​​​ഞ്ജി ട്രോ​​​ഫി​​​യി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​വു​​​മാ​​​യി ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ​​​യു​​​ള്ള ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു വ​​​രു​​​മ്പോ​​​ള്‍ ക​​​ടു​​​ത്ത യു​​​വ്‌​​​രാ​​​ജ് ആ​​​രാ​​​ധ​​​ക​​​ര്‍ പോ​​​ലും ഇ​​​ത്ത​​​ര​​​മൊ​​​രു പ്ര​​​ക​​​ട​​​നം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല. വി​​​ര​​​മി​​​ക്കാ​​​ന്‍ സെ​​​ല​​​ക്ട​​​ര്‍മാ​​​ര്‍ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ത്തു എ​​​ന്ന വി​​​ശ​​​ക​​​ല​​​ന​​​ത്തിന് യു​​​വി രണ്ടാം ഏകദിനത്തിൽ ബാ​​​റ്റ് കൊ​​​ണ്ട് മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു.

ആ​​​റു വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു ശേ​​​ഷ​​​മൊ​​​രു രാ​​​ജ്യാ​​​ന്ത​​​ര സെ​​​ഞ്ചു​​​റി. ഒ​​​രു ശ​​​ത​​​കം എ​​​ന്ന​​​തി​​​ലു​​​പ​​​രി മു​​​ന്നി​​​ന് 25 എ​​​ന്ന നി​​​ല​​​യി​​​ല്‍ ത​​​ക​​​ര്‍ച്ച​​​യി​​​ലേ​​​ക്കു കു​​​പ്പു​​​കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​യെ ക​​​ളി​​​യി​​​ലേ​​​ക്കു മ​​​ട​​​ക്കി കൊ​​​ണ്ടു വ​​​രാ​​​ന്‍ സാ​​​ധി​​​ച്ചു എ​​​ന്ന​​​താ​​​ണ് യു​​​വി​​​യു​​​ടെ ക​​​ട്ട​​​ക്ക് ഇ​​​ന്നിം​​​ഗ്‌​​​സി​​​ന്‍റെ മ​​​ഹ​​​ത്വം. ഏ​​​ക​​​ദി​​​ന​​​ത്തി​​​ല്‍ 3000 റ​​​ണ്‍സി​​​ല​​​ധി​​​കം കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​ക്കി​​​യ യു​​​വ്‌​​​രാ​​​ജ് – ധോ​​​ണി സ​​​ഖ്യം 256 റ​​​ണ്‍സി​​​ന്‍റെ കൂ​​​ട്ടു​​​കെ​​​ട്ടു പ​​​ടു​​​ത്തു​​​യ​​​ര്‍ത്തി​​​യ​​​പ്പോ​​​ള്‍ ഒ​​​രു സാ​​​ധാ​​​ര​​​ണ ക്രി​​​ക്ക​​​റ്റ് പ്രേ​​​മി​​​ക്കു ഗൃ​​​ഹാ​​​തു​​​ര സ്മ​​​ര​​​ണ​​​ക​​​ളു​​​ണ്ടാ​​​വു​​​ക സ്വാ​​​ഭാ​​​വി​​​കം.

ആ ​​​ബാ​​​റ്റി​​​ല്‍നി​​​ന്ന് ഇ​​​നി​​​യും പ്ര​​​തീ​​​ക്ഷി​​​ക്കാം

കേ​​​വ​​​ലം ഒ​​​രു സെ​​​ഞ്ചു​​​റി​​​ക്ക​​​പ്പു​​​റം യു​​​വി​​​യു​​​ടെ ഇ​​​ന്നിം​​​ഗ്‌​​​സ് ഏ​​​റെ കാ​​​ര്യ​​​ങ്ങ​​​ള്‍ ചി​​​ന്തി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. 127 പ​​​ന്തു​​​ക​​​ള്‍ നീ​​​ണ്ട മ​​​നോ​​​ഹ​​​ര​​​മാ​​​യ ആ ​​​ബാ​​​റ്റിം​​​ഗ് വി​​​രു​​​ന്ന് യു​​​വി​​​യി​​​ല്‍ നി​​​ന്ന് ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റി​​​ന് ഇ​​​നി​​​യും പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മെ​​​ന്നു​​​ള്ള സൂ​​​ച​​​ന​​​യാ​​​ണ്. 2004ല്‍ ​​​ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യ​​​്ക്കെ​​​തി​​​രേ നേ​​​ടി​​​യ 139 റ​​​ണ്‍സ് എ​​​ന്ന സ്വ​​​ന്തം വ്യ​​​ക്തി​​​ഗ​​​ത ടോ​​​പ് സ്‌​​​കോ​​​ര്‍ 150 ആ​​​ക്കി മാ​​​റ്റാ​​​നും യു​​​വി​​​ക്കു സാ​​​ധി​​​ച്ചു. 2011ലെ ​​​ലോ​​​ക​​​ക​​​പ്പി​​​നും ക​​​ട്ട​​​ക്കി​​​ലെ മ​​​ത്സ​​​ര​​​ത്തി​​​നു​​​മി​​​ട​​​യി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ജ​​​ഴ്‌​​​സി​​​യി​​​ല്‍ യു​​​വി​​​യു​​​ടെ സ​​​മ്പാ​​​ദ്യം 20 ഇ​​​ന്നിം​​​ഗ്‌​​​സു​​​ക​​​ളി​​​ല്‍ 21.82 ശ​​​രാ​​​ശ​​​രി​​​യി​​​ല്‍ 371 റ​​​ണ്‍സാ​​​യി​​​രു​​​ന്നു.

മൂ​​​ന്ന് അ​​​ര്‍ധ​​​സെ​​​ഞ്ചു​​​റി​​​ക​​​ള്‍ മാ​​​ത്രം പി​​​റ​​​ന്ന​​​പ്പോ​​​ള്‍ ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ 2013 ജ​​​നു​​​വ​​​രി​​​യി​​​ല്‍ നേ​​​ടി​​​യ 61 റ​​​ണ്‍സാ​​​യി​​​രു​​​ന്നു മി​​​ക​​​ച്ച സ്‌​​​കോ​​​ര്‍. മോ​​​ശം ഫോ​​​മി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് 2014ലെ ​​​ന്യൂ​​​സി​​​ല​​​ന്‍ഡ് പ​​​ര​​​മ്പ​​​ര​​​യ്ക്കു​​​ള്ള ടീ​​​മി​​​ല്‍നി​​​ന്ന് യു​​​വി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ടു. പേ​​​സ് ബൗ​​​ളിം​​​ഗി​​​നെ​​​യും ബൗ​​​ണ്‍സ​​​റു​​​ക​​​ളെ​​​യും നേ​​​രി​​​ടാ​​​നു​​​ള്ള യു​​​വി​​​യു​​​ടെ ബ​​​ല​​​ഹീ​​​ന​​​ത വീ​​​ണ്ടും ച​​​ര്‍ച്ച​​​ക​​​ളാ​​​യി. ര​​​ണ്ടു വ​​​ട്ടം ഇ​​​ന്ത്യ​​​യു​​​ടെ ട്വ​​​ന്‍റി- 20 ടീ​​​മി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്നെ​​​ങ്കി​​​ലും അ​​​തും അ​​​വ​​​സാ​​​നി​​​ച്ച​​​ത് ദ​​​യ​​​നീ​​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​ലാ​​​ണ്. അ​​​തി​​​ല്‍ ഏ​​​റ്റ​​​വും വി​​​മ​​​ര്‍ശി​​​ക്ക​​​പ്പെ​​​ട്ട​​​ത് 2014 ട്വ​​​ന്‍റി- 20 ലോ​​​ക​​​ക​​​പ്പി​​​ലെ ഇ​​​ഴ​​​ഞ്ഞു നീ​​​ങ്ങി​​​യ ഇ​​​ന്നിം​​​ഗ്‌​​​സാ​​​യി​​​രു​​​ന്നു. 2016 ട്വ​​​ന്‍റി- 20 ലോ​​​ക​​​ക​​​പ്പി​​​ലും ടീ​​​മി​​​ല്‍ ഇ​​​ടം നേ​​​ടി​​​യെ​​​ങ്കി​​​ലും ക​​​ണ​​​ങ്കാ​​​ലി​​​നേ​​​റ്റ പ​​​രി​​​ക്ക് യു​​​വി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ക​​​ട്ട​​​ക്കി​​​ല്‍ നി​​​റ​​​ഞ്ഞാ​​​ടി​​​യ​​​ത് ​പ​​​ഴ​​​യ യു​​​വി

മ​​​ട​​​ങ്ങി​​​വ​​​ര​​​വി​​​ലെ ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ​​​യു​​​ള്ള ആ​​​ദ്യമ​​​ത്സ​​​ര​​​ത്തി​​​ല്‍ 12 പ​​​ന്തി​​​ല്‍ 15 റ​​​ണ്‍സാ​​​യി​​​രു​​​ന്നു യു​​​വി​​​യു​​​ടെ സ​​​മ്പാ​​​ദ്യം. എ​​​ങ്കി​​​ലും ആ ​​​ബാ​​​റ്റി​​​ല്‍നി​​​ന്ന് പി​​​റ​​​ന്ന ബൗ​​​ണ്ട​​​റി​​​ക​​​ള്‍ ത​​​ന്‍റെ പ്ര​​​തി​​​ഭ​​​യ്ക്കു കോ​​​ട്ടം ത​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു. ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ല്‍ യു​​​വി ക്രീ​​​സി​​​ലെ​​​ത്തു​​​ന്ന​​​ത് അ​​​ഞ്ചാം ഓ​​​വ​​​റി​​​ലാ​​​ണ്. നേ​​​രി​​​ട്ട ഒ​​​മ്പ​​​താം പ​​​ന്ത് സ്‌​​​ക്വ​​​യ​​​ര്‍ ലെ​​​ഗി​​​ലൂ​​​ടെ​​​യു​​​ള്ള സു​​​ന്ദ​​​ര​​​മാ​​​യ ബൗ​​​ണ്ട​​​റി.

മൂ​​​ന്നു പ​​​ന്തു​​​ക​​​ള്‍ക്കു ശേ​​​ഷം യു​​​വി​​​യു​​​ടെ പ്ര​​​താ​​​പ​​​കാ​​​ല​​​ത്തെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ച്ചു പു​​​ള്‍ ചെ​​​യ്ത് ‍ സ്വ​​​ത​​​സി​​​ദ്ധ​​​മാ​​​യ ശൈ​​​ലി​​​യി​​​ല്‍ മ​​​റ്റൊ​​​രു ഫോ​​​ര്‍. ആ ​​​നി​​​മി​​​ഷം പ​​​ഴ​​​യ യു​​​വി ക്രീ​​​സി​​​ല്‍ പു​​​ന​​​ര്‍ജ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​ത്തെ 27 റ​​​ണ്‍സി​​​ല്‍ 24 ഉം ​​​യു​​​വി നേ​​​ടി​​​യ​​​ത് ബൗ​​​ണ്ട​​​റി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു. അ​​​ര്‍ധശ​​​ത​​​കം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ബെ​​​ന്‍ സ്റ്റോ​​​ക്‌​​​സി​​​നെ ലോം​​​ഗ് ഓ​​​ഫി​​​ലൂ​​​ടെ അ​​​തി​​​ര്‍ത്തി ക​​​ട​​​ത്തി ആ​​​ദ്യ സി​​​ക്‌​​​സും യു​​​വി നേ​​​ടി. 98-ാം പ​​​ന്തി​​​ല്‍ യു​​​വി ത​​​ന്‍റെ ക​​​രി​​​യ​​​റി​​​ലെ 14-ാം അ​​​ര്‍ധ സെ​​​ഞ്ചു​​​റി സ്വ​​​ന്ത​​​മാ​​​ക്കി. 2013 ഡി​​​സം​​​ബ​​​റി​​​ല്‍ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രേ അ​​​വ​​​സാ​​​ന ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര ക​​​ളി​​​ച്ച യു​​​വി പു​​​റ​​​ത്താ​​​കു​​​മ്പോ​​​ള്‍ പേ​​​രി​​​ല്‍ 150 റ​​​ണ്‍സ് കു​​​റി​​​ച്ചി​​​രു​​​ന്നു.

യു​​​വി​​​യെ ഓ​​​ര്‍ക്കു​​​മ്പോ​​​ള്‍ എ​​​ന്താ​​​യി​​​രി​​​ക്കും ഒ​​​രു ക്രി​​​ക്ക​​​റ്റ് ആ​​​രാ​​​ധ​​​ക​​​ന്‍റെ മ​​​ന​​​സി​​​ല്‍ ആ​​​ദ്യം ഓടിയെത്തു​​​ക? സ്റ്റു​​​വ​​​ര്‍ട്ട് ബ്രോ​​​ഡി​​​നെ ഓ​​​വ​​​റി​​​ലെ ആ​​​റു പ​​​ന്തും അ​​​തി​​​ര്‍ത്തി ക​​​ട​​​ത്തി​​​യ​​​ത്, ന​​​യ്‌​​​റോ​​​ബി​​​യി​​​ല്‍ ഗ്ലെ​​​ന്‍ മ​​​ക്ഗ്രാ​​​ത്തി​​​നെ​​​യും ബ്രെ​​​റ്റ് ലീ​​​യെ​​​യും ജേ​​​സ​​​ണ്‍ ഗി​​​ല്ല​​​സ്പി​​​യെ​​​യും ത​​​ല​​​ങ്ങും വി​​​ല​​​ങ്ങും പാ​​​യി​​​ച്ച​​​ത്, പോ​​​യി​​​ന്‍റി​​​ലെ​​​യും ഗ​​​ള്ളി​​​യി​​​ലെ​​​യും അ​​​ത്ഭു​​​ത ക്യാ​​​ച്ചു​​​ക​​​ള്‍, 2011 ലോ​​​ക​​​ക​​​പ്പ് ക്വാ​​​ര്‍ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ല്‍ വി​​​ജ​​​യ റ​​​ണ്‍ കു​​​റി​​​ച്ച​​​ത്… ഇ​​​ങ്ങ​​​നെ പ​​​ല​​​തു​​​മാ​​​കാം. എ​​​ങ്കി​​​ല്‍ ആ ​​​ചി​​​ത്ര​​​ങ്ങ​​​ളോ​​​ട് ഒ​​​പ്പം ചേ​​​ര്‍ത്തു വ​​​യ്ക്കാം ക​​​ട്ട​​​ക്ക് ബാ​​​രാ​​​ബ​​​തി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ യു​​​വി മാ​​​ജി​​​ക്. അ​​​തെ, തി​​​രി​​​ച്ചു വ​​​ന്നി​​​രി​​​ക്കു​​​ന്നു, ഇ​​​ന്ത്യ​​​യു​​​ടെ യു​​​വ​​​മ​​​ഹാ​​​രാ​​​ജ്.

Related posts