ജീ​പ്പും ബൈ​ക്കു​ക​ളും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു; സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങവേ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കുകൾ അപകടത്തിൽപ്പെടുകയായിരുന്നു; ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ…


കൊ​ട്ടാ​ര​ക്ക​ര : സി.​റോ​ഡി​ൽ ക​ല​യ​പു​ര​ത്തു വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കു​മ്പ​ഴ സ്വ​ദേ​ശി​ക​ളാ​യ റാ​ഷി​ദ്‌ (18), അ​ല്‍ ഫ​ഹ​ദ് (18)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജീ​പ്പും ര​ണ്ട് ബൈ​ക്കു​ക​ളും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ത്രി 11 ന് ​ക​ല​യ​പു​രം പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്നും ഡീ​സ​ല്‍ അ​ടി​ച്ചു പു​റ​ത്തേ​ക്കു​വ​ന്ന ജീ​പ്പി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​ക​ള്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

റാ​ഷി​ദ്‌ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചും അ​ല്‍ ഫ​ഹ​ദ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യു​മാ​ണ്‌ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ല്‍ ഫാ​സ് (19), ബി​ജി​ത്ത് (19) എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മ​രി​ച്ച ര​ണ്ടു​പേ​രും പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്.​ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി ഇ​വ​ര്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്കു വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് .

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി പോ​യ ഇ​വ​ർ മ​ൽ​സ​രി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.​പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഇ​റ​ങ്ങി വ​ന്ന ജീ​പ്പി​ൽ ര​ണ്ടു ബൈ​ക്കു​ക​ളും ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ഇ​ടി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

Related posts

Leave a Comment