പാലക്കാട്: ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ജൂണ്‍ 15ന് സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്തുമെന്നു കേരള മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. പണിമുടക്കില്‍ അന്യസംസ്ഥാന ചരക്കുവാഹന ഉടമകളും സഹകരിക്കും. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ജൂണ്‍ 23 മുതല്‍ അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.
ടി.ഗോപിനാഥന് ചെയര്‍മാനായും എം.നന്ദകുമാര്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സമിതിക്കും കണ്വന്ഷന് രൂപം നല്കി. യോഗം തമിഴ്നാട് ലോറി ഓണേഴ്സ് ഫെഡറേഷന് പ്രസിഡന്റ് കുമാരസ്വാമി ഉദ്ഘാടനം ചെയ്തു. കേരള ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.ടി രാധാകൃഷ്ണന് അധ്യക്ഷനായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം. നന്ദകുമാര്‍, എന്‍.എച്ച്.കാജാ ഹുസൈന്, എം.കെ. വിജയന്, കെ.എസ്. കാളിയപെരുമാള്‍, ബഷീര്‍, ടി. ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

