ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പറഞ്ഞെങ്കിലും..! കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ട് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ ഊ​ഴാ​യി​ക്കോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വീ​ട്ടു​പ​റ​മ്പി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ക​രി​യി​ല​യ്ക്കി​ട​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് വീ​ട്ടു​ട​മ​യാ​ണു വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പോ​ലീ​സെ​ത്തി കു​ട്ടി​യെ കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള ആ​ണ്‍​ക്കു​ഞ്ഞ് ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇനി ‘ഫിറ്റാകാന്‍’ വലിയ വിലകൊടുക്കേണ്ടി വരും! മ​ദ്യ​ത്തി​ന്‍റെ വി​ല കൂ​ടു​ന്നു; ലി​റ്റ​റി​ന് 100 രൂ​പ മു​ത​ല്‍ 150 രൂ​പ വ​രെ വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന്‌ സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ത്തി​ന്‍റെ വി​ല വീ​ണ്ടും കൂ​ടി​യേ​ക്കും. ലി​റ്റ​റി​ന് 100 രൂ​പ മു​ത​ല്‍ 150 രൂ​പ വ​രെ വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ദ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ബ​വ്കോ സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ ന​ല്‍​കി. അ​ടി​സ്ഥാ​ന​വി​ല​യു​ടെ ഏ​ഴു ശ​ത​മാ​നം വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ ശി​പാ​ര്‍​ശ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്പി​രി​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​കൂ​ടി​യ​തി​നാ​ല്‍ മ​ദ്യ​ത്തി​ന്‍റെ വി​ല​വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു മ​ദ്യ​ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടി​സ്ഥാ​ന​വി​ല​യു​ടെ ഏ​ഴു​ശ​ത​മാ​നം വ​ര്‍​ധ​ന​യ്ക്കു സ​ര്‍​ക്കാ​രി​നോ​ടു ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. സ്പി​രി​റ്റി​ന് ലി​റ്റ​റി​ന് 35 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ഉ​റ​പ്പി​ച്ച ടെ​ണ്ട​റ​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ഴും ബ​വ്കോ​യ്ക്ക് മ​ദ്യം ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സ്പി​രി​റ്റി​ന് ലി​റ്റ​റി​ന് 60 രൂ​പ ക​ട​ന്നി​ട്ടും ക​മ്പ​നി​ക​ളി​ല്‍ നി​ന്നും വാ​ങ്ങു​ന്ന മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി​യി​രു​ന്നി​ല്ല. വി​ത​ര​ണ​ക്കാ​രു​ടെ തു​ട​ര്‍​ച്ച​യാ​യ നി​വേ​ദ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​യ​വ​ര്‍​ഷം ര​ണ്ട് ത​വ​ണ ടെ​ണ്ട​ര്‍ പു​തു​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​നു​പാ​തി​ക​മാ​യി നി​കു​തി​യും…

Read More

ചീ​പ്പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല, ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ല: ചു​രു​ണ്ട​മു​ടി നി​ല​നി​ർ‌​ത്താ​ൻ ചെ​യ്ത​ത്…

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. മ​ല‍​യാ​ള​ത്തി​നു പു​റ​മേ തെ​ലു​ങ്കി​ലും നി​റ​സാ​ന്നി​ധ്യ​മാ​കാ​ൻ ന​ടി​ക്ക് ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ത​ന്‍റെ പ്രി​യ​പ്പെ​ട്ട ചു​രു​ണ്ട​മു​ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​പ​മ. ചു​രു​ണ്ട മു​ടി സം​ര​ക്ഷി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​ത്യേ​കം സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ന് ശേ​ഷം മു​ടി​യി​ൽ ചീ​പ്പു​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ചു​രു​ണ്ട​മു​ടി അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ർ​ത്താ​നാ​ണി​ത്. അ​തു​പോ​ലെ​ത​ന്നെ പൊ​തു​വേ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ലെ​ന്നും അ​നു​പ​മ പ​റ​യു​ന്നു. വാ​ക്സിം​ഗും ത്രെ​ഡി​ങു​മൊ​ക്കെ ചെ​യ്യു​ന്ന​ത് സ്വ​ന്ത​മാ​യാ​ണ്. ചു​രു​ക്കം അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​ർ​ല​റു​ക​ളി​ൽ പോ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. പു​രി​ക​ങ്ങ​ൾ ത്രെ​ഡ് ചെ​യ്യു​ന്ന​ത് കു​റ​വാ​ണ്. അ​വ​യെ വ​ള​രാ​ൻ അ​നു​വ​ദി​ക്കും. എ​ക്സ്ട്രാ വ​രു​ന്ന​വ പ്ല​ക് ചെ​യ്യാ​റാ​ണ് പ​തി​വെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Read More

ഓ​ർ​ക്കു​മ്പോള്‍ കു​റ്റ​ബോ​ധം! തി​ര​ക്കു കൂ​ട്ടാ​തെ ഒ​ടി​യ​ൻ ക​ഴി​ഞ്ഞി​ട്ട് മ​തി ന​മ്മു​ടെ സി​നി​മ എ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ത് ന​ന്നാ​യേ​നെ..; ലാല്‍ ജോസ് പറയുന്നു…

ലാ​ൽ ജോ​സും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​യ​ത്ര വി​ജ​യം നേ​ടാ​ൻ ആ ​ചി​ത്ര​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. മോ​ഹ​ൻ​ലാ​ൽ, അ​നൂ​പ് മേ​നോ​ൻ, പ്രി​യ​ങ്ക, രേ​ഷ്മ അ​ന്ന രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ ചി​ത്രം അ​വ​ത​രി​പ്പി​ച്ച വി​ഷ​യം കൊ​ണ്ട് ക്ലാ​സി​ക് ആ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് വ്യ​ക്ത​മാ​ക്കി എ​ന്നാ​ൽ ചി​ത്ര​ത്തി​നു എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലാ​ലേ​ട്ട​നു വേ​ണ്ടി മൂ​ന്ന് സ​ബ്ജ​ക്ടു​ക​ൾ ആ​ലോ​ചി​ച്ചി​രു​ന്നു. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും അ​തൊ​ന്നും ന​ട​ന്നി​ല്ല. വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി ബെ​ന്നി പി.​നാ​യ​ര​ന്പ​ലം എ​ന്നോ​ട് പ​റ​ഞ്ഞ ചി​ന്ത​യി​ൽ നി​ന്നാ​ണ് വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം പി​റ​ക്കു​ന്ന​ത്. ന​ട​ന​ല്ലാ​ത്ത ഒ​രാ​ൾ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കേ​ണ്ടി വ​രു​ന്നു. ആ ​വേ​ഷം അ​യാ​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​പോ​കാ​തി​രി​ക്കു​ന്നു എ​ന്ന​താ​ണ് ബെ​ന്നി പ​റ​ഞ്ഞ ചി​ന്ത. അ​തൊ​രു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​ഷ​യ​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി. ക്ലാ​സി​ക് ആ​കേ​ണ്ട സി​നി​മ​യാ​യി​രു​ന്നു. എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന്…

Read More

നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല..! 90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒരുങ്ങി സ​ഞ്ജ​ന ഗ​ൽ​റാ​ണി​

  മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സ​ഞ്ജ​ന ഗ​ൽ​റാ​ണി​ക്ക് 90 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷം അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് താ​രം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന സ്റ്റോ​റി​യാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ച എ​ല്ലാ​വ​രോ​ടും നി​റ​യെ സ്നേ​ഹം. നി​ങ്ങ​ളു​ടെ ഓ​രോ മെ​സേ​ജും ഞാ​ൻ വാ​യി​ച്ചു. നി​ങ്ങ​ളു​ടെ ഉ​ത്ക​ണ്ഠ എ​നി​ക്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത അ​നു​ഗ്ര​ഹ​മാ​യി തോ​ന്നു​ന്നു. എ​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടാ​ൽ എ​ത്ര​യും വേ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തി​രി​ച്ചു​വ​രും. നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​വി​ല്ല, പ്ര​ത്യേ​കി​ച്ച് എ​ന്‍റെ കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഇ​ൻ​സ്റ്റ​ഗ്രാ​മേ​ഴ്സി​നോ​ടും എ​ന്നാ​ണ് സ​ഞ്ജ​ന​യു​ടെ കു​റി​പ്പ്. സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ നി​ക്കി ഗ​ൽ​റാ​ണി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ജ​യി​ലി​ലാ​വു​ന്ന​തി​ന് മു​ൻ​പു​വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു സ​ഞ്ജ​ന. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ബം​ഗ​ളൂ​രു ക്രൈം ​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് സ​ഞ്ജ​ന​യെ​യും രാ​ഗി​ണി ദ്വി​വേ​ദി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. തെ​ലു​ങ്ക്,…

Read More

പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല എ​ന്ന പ​രാ​തി പ​റ​യു​ന്ന​വ​ർ ഇത് വായിക്കാതെ പോകരുത്…! കാലിത്തൊഴുത്തിലിരുന്ന് പഠനം; ഒ​രി​ക്ക​ൽ പോ​ലും കോ​ച്ചിം​ഗി​നോ ട്യൂ​ഷ​നോ പോ​യി​ല്ല; പ​ക്ഷേ ഇ​നി ഇ​വ​ൾ വി​ധി​പ​റ​യും

പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല എ​ന്ന പ​രാ​തി പ​റ​യു​ന്ന​വ​ർ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ൽ നി​ന്നു​ള്ള സോ​ണ​ൽ ശ​ർ​മ​യു​ടെ ക​ഥ​യൊ​ന്ന് അ​റി​യ​ണം. വെ​ളു​പ്പി​നെ നാ​ലു​മ​ണി​ക്ക് അ​വ​ൾ അ​ച്ഛ​നൊ​പ്പം ഉ​ണ​രും. പാ​ൽ ക​റ​ക്കാ​നും ചാ​ണ​കം കോ​രാ​നും ക​റ​ന്ന പാ​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നും അ​വ​ൾ അ​ച്ഛ​നെ സ​ഹാ​യി​ച്ചു. ഇ​തി​നി​ട​യി​ൽ പ​ഠി​ക്കാ​നും അ​വ​ൾ സ​മ​യം ക​ണ്ടെ​ത്തി. വി​ല​കൂ​ടി​യ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വി​ട്ട് പു​സ്ത​ക​ത്തി​ൽ നി​ന്ന് നോ​ട്ടു​ബു​ക്കി​ലേ​ക്ക് പ്ര​ധാ​ന ഭാ​ഗ​മെ​ല്ലാം പ​ക​ർ​ത്തി എ​ഴു​തു​മാ​യി​രു​ന്നു. ലൈ​ബ്ര​റി​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ല​വ​ഴി​ക്കാ​ൻ സൈ​ക്കി​ൾ ച​വി​ട്ടി നേ​ര​ത്തെ കോ​ള​ജി​ൽ എ​ത്തു​മാ​യി​രു​ന്നു. തൊ​ഴു​ത്തി​ൽ എ​ണ്ണ കാ​നു​ക​ൾ ചേ​ർ​ത്ത് വ​ച്ച് ഉ​ണ്ടാ​ക്കി​യ മേ​ശ​യി​ലാ​യി​രു​ന്നു അ​വ​ളു​ടെ എ​ഴു​ത്തും പ​ഠി​ത്ത​വു​മെ​ല്ലാം. ഒ​രി​ക്ക​ൽ പോ​ലും കോ​ച്ചിം​ഗി​നോ ട്യൂ​ഷ​നോ പോ​യി​ല്ല. എ​ന്നി​ട്ടും ബി‌​എ​ക്കും എ​ൽ‌​എ​ൽ‌​ബി​ക്കും എ​ൽ‌​എ​ൽ‌​എ​മ്മി​നും ഒ​ന്നാം സ്ഥാ​ന​മാ​യി​രു​ന്നു. 2018 -ലെ ​ജു​ഡീ​ഷൽ സ​ർ​വീ​സ് പ​രീ​ക്ഷ ആ​ദ്യ​ശ്ര​മ​ത്തി​ൽ പാ​സാ​യി. ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഇ​പ്പോ​ൾ സോ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഫ​സ്റ്റ്…

Read More

കാലഘട്ടത്തിന്റെ പ്രതിനിധി, പുതിയ കീഴ്‌വഴക്കങ്ങളുടെ തുടക്കം! മേയര്‍ ആര്യ രാജേന്ദ്രനെപ്പറ്റി ജര്‍മന്‍ മീഡിയയും

ബര്‍ലിന്‍: ഇരുപത്തിയൊന്നുകാരി ബിഎസ്‌സി മാത്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി തിരുവനന്തപുരം മേയറായി അധികാരമേറ്റപ്പോള്‍ ലോകത്തിലെ മീഡിയക്കണ്ണുകളും മേയറുടെ പുറകെ കൂടിയത് യാദൃച്ചികമാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ജര്‍മന്‍ മീഡിയകളില്‍ ആര്യ വിശേഷിപ്പിച്ചത് കാലഘട്ടത്തിന്റെ പ്രതിനിധിയായിട്ടും പുതിയ കീഴ്‌വഴക്കങ്ങളുടെ തുടക്കവുമാണന്നാണ് ആര്യ ഇപ്പോള്‍ ഒരു മില്യന്‍ ആളുകള്‍ അധിവസിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറും അതും കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയും ഭരണ സിരാകേന്ദ്രത്തിന്റെ നടുവില്‍ നില്‍ക്കുന്ന പ്രദേശവുമാണ്. കേരളം ഭരിയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിലെ മുഖ്യകക്ഷിയായ സിപിഎംന്റെ/ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള ആര്യ രാജേന്ദ്രന്‍ ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ തെക്ക് ഭാഗത്ത് പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിയ്ക്കയാണ്. സിറ്റിയിലെ വളരെ പഴക്കമുള്ള ഓള്‍ സെയിന്റ്‌സ് കോളേജിലെ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ് ആര്യ. ഡിസം.29 ന് തിങ്കളാഴ്ച വലതു കൈ ഉയര്‍ത്തി, 21 ാം വയസില്‍ ആര്യ രാജേന്ദ്രന്‍ കേരളത്തിന്റെ…

Read More

തെരുവുനായ്ക്കൾ ബൈക്കിനു കുറുകെയുള്ള ചാട്ടം കൂടുന്നു! നാ​യ കു​റു​കെ ചാ​ടി​ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബൈ​ക്കു യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തി തെ​രു​വു​നാ​യ്ക്ക​ൾ കു​റു​കെ ചാ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ല​ഴി സ്വ​ദേ​ശി ചെ​റി​യേ​ലി​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ മ​ക​ൻ പ്ര​ദീ​പ്(43) മ​രി​ച്ച​ത് നാ​യ ബൈ​ക്കി​നു കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ നാ​യ്ക്ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നു കു​റു​കെ ചാ​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ അ​ടു​ത്തി​ടെ​യാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് പു​റ​മെ​യാ​ണ് ബൈ​ക്കി​നു കു​റു​കെ ചാ​ടി​യു​ണ്ടാ​കു​ന്ന ഇ​തു​പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ. ഹെ​ൽ​മ​റ്റെ​ല്ലാം ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി നാ​യ്ക്ക​ൾ കു​റു​കെ ചാ​ടു​ന്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ൽ പ​ല​രു​ടേ​യും കൈ​കാ​ലു​ക​ൾ​ക്കും ഇ​ടു​പ്പെ​ല്ലി​നും ചി​ല​ർ​ക്ക് ത​ല​യ്ക്കു ത​ന്നെ​യും പ​രി​ക്കു​ക​ൾ പ​റ്റു​ന്നു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ൾ കു​റു​കെ ചാ​ടു​ന്പോ​ൾ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര്യം. വേ​ഗ​ത കു​റ​വാ​ണെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. നാ​യ്ക്ക​ളെ ഇ​ടി​ച്ച​യു​ട​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും യാ​ത്രി​ക​ർ തെ​റി​ച്ചു​വീ​ഴു​ക​യും കൈ ​റോ​ഡി​ൽ കു​ത്തി വീ​ഴു​ന്ന​തി​നാ​ൽ ക​യ്യൊ​ടി​യു​ക​യു​മാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ളി​ലും സം​ഭ​വി​ക്കു​ന്ന​ത്.…

Read More

ഈ ബസ് സ്റ്റോപ്പിൽ തീകായാം… കൂട്ടിന് സാമൂഹ്യ വിരുദ്ധരുണ്ട്.. !! ഇവിടുത്തെ പതിവ് കാഴ്ച ഇങ്ങനെയൊക്കെ…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് വെ​റു​തെ കി​ട​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​വും ആ​ക്രി സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന ഇ​ട​വു​മാ​യി മാ​റി. മു​ൻ മ​ന്ത്രി സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ന്‍റെ പ്രാ​ദേ​ശി​ക ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 15 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ഇ​തു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. ഭി​ക്ഷ​ക്കാ​ർ​ക്കും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്കും അ​ന്തി​യു​റ​ങ്ങാ​നു​ള്ള ഇ​ട​മാ​യി ഇ​ത് മാ​റി. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന ചി​ല​ർ ശേ​ഖ​രി​ച്ച് കൊ​ണ്ടു വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച് വ​യ്ക്കാ​നാ​ണ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റു​ക​ളി​ൽ നി​ന്നും ചെ​ന്പു​ക​ന്പി ശേ​ഖ​രി​ക്കാ​നും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഉ​രു​ക്കി​യി​ടാ​നും ചാ​ക്കു​ക​ളി​ൽ ആ​ക്കി​യ ആ​ക്രി സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വ് കാ​ഴ്ച​യാ​ണ്. തീ ​അ​ധി​ക​മാ​കു​ന്പോ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ എ​ത്തി​യാ​ണ്…

Read More

മറ്റു പോംവഴികള്‍ ഇല്ലായിരുന്നു! നി​യ​മം ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളി​ൽ വി​ഷ​മ​മു​ണ്ട്; യ​തീ​ഷ് ച​ന്ദ്ര പറയുന്നു…

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളി​ൽ ത​നി​ക്ക് വി​ഷ​മ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സ്ഥ​ലം മാ​റി പോ​കു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര. ക​ണ്ണൂ​ർ ജി​ല്ലാ മ​ർ​ച്ച​ന്‍റ്സ് ചേം​ബ​റി​ന്‍റെ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം. എ​ല്ലാ​വ​രു​ടെ​യും ന​ന്മ​ക്കാ​യി നി​യ​മം ന​ട​പ്പി​ലാ​ക്കേ​ണ്ടി വ​രു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​ർ​ക്കും വി​ഷ​മ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. മ​റ്റു പോം​വ​ഴി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ഉ​റ​ച്ചു നി​ൽ​കേ​ണ്ട​താ​യി വ​രി​ക​യാ​യി​രു​ന്നു. നി​യ​മം ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ ആ​ർ​ക്കും ബു​ദ്ധി​മു​ട്ടോ, പ്ര​യാ​സ​മോ, വേ​ദ​ന​യോ ഉ​ണ്ടാ​വ​രു​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. പ​ക്ഷേ, ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​തു പാ​ലി​ക്കാ​ൻ ക​ഴി​യാ​തെ വ​രും. സ​ർ​വ​രു​ടേ​യും ക്ഷേ​മ​വും, സു​ര​ക്ഷി​ത​ത്വ​വും, പു​രോ​ഗ​തി​യും, സ​മാ​ധാ​ന​വു​മാ​ണ് ല​ക്ഷ്യം. സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ലാ മ​ർ​ച്ച​ന്‍റ്സ് ചേ​ബം​റി​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഷ​റ​ഫ് സ​മ്മാ​നി​ച്ചു. വി. ​അ​ൻ​വ​ർ, കെ. ​അ​സ്നി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More