45,500 വ​ർ​ഷം മു​ന്പ് വ​ര​ച്ച പ​ന്നി​യു​ടെ ഗു​ഹാ​ചി​ത്രം ക​ണ്ടെ​ത്തി…

ഭൂകന്പങ്ങൾ തു​ട​ർ​ക്ക​ഥ​യാ​യ ഇ​ന്തോ​നേ​ഷ്യ​യി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഗു​ഹാ ചി​ത്രം ക​ണ്ടെ​ത്തി. ഇ​തി​ന് 45,500 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഒ​രു ഗു​ഹ​യി​ൽ വ​ര​ച്ച കാ​ട്ടു​പ​ന്നി​യു​ടെ വ​ലി​യൊ​രു ചി​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ​യ​ൻ​സ് അ​ഡ്വാ​ൻ​സ​സ് ജേ​ണ​ലി​ൽ ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചു. സു​ലാ​വാ​സി ദ്വീ​പി​ലാ​ണ് ഈ ​ഹി​മ​യു​ഗ ചി​ത്രം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ ന​ട​ന്നാ​ലാ​ണ് ഈ ​ഗു​ഹ​യ്ക്ക് സ​മീ​പ​ത്തെ​ത്താ​നാ​കു​ക. ചു​ണ്ണാ​ന്പു ​ക​ല്ലു​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട ഒ​രു വി​ദൂ​ര താ​ഴ്‌വര​യാ​ലാ​ണ് ചി​ത്രം ക​ണ്ടെ​ത്തി​യ ഗു​ഹ. വെ​ള്ള​പ്പൊ​ക്കം സ്ഥി​ര​മാ​യ ഇ​വി​ടെ വേ​ന​ൽ​ക്കാ​ല​ത്ത് മാ​ത്ര​മേ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യൂ. ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​മു​ള്ള ഗ​വേ​ഷ​ക​രാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഈ ​ഗു​ഹാ ചി​ത്രം ക​ണ്ടെ​ത്തി​യ​ത്.ചു​വ​ന്ന ഓ​ച്ച​ർ പി​ഗ്മെ​ൻ​റ് ഉ​പ​യോ​ഗി​ച്ച് വ​ര​ച്ച 136 മു​ത​ൽ 54 സെ​ൻ​റീ​മീ​റ്റ​ർ വ​രെ വ​ലു​പ്പ​മു​ള്ള പ​ന്നി​യു​ടെ ചി​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ന്നി​യു​ടെ പി​ൻ​വ​ശ​ത്താ​യി…

Read More

വ​ട​ക​ര സീ​റ്റി​ല്‍വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലാ​തെജെ​ഡി​എ​സ് ! മ​ല​ബാ​റി​ല്‍ ചി​റ്റൂ​രും വ​ട​ക​ര​യി​ലും മ​ത്സ​രി​ക്കും

കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​ബാ​റി​ലെ സി​റ്റിം​ഗ് സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ജ​ന​താ​ദ​ള്‍ സെ​ക്യു​ല​ര്‍. (ജെ​ഡി​എ​സ്) പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​റ്റൂ​രും കോ​ഴി​ക്കോ​ട് വ​ട​ക​ര​യു​മാ​ണ് ജെ​ഡി​എ​സ് ഇ​ത്ത​വ​ണ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് കോ​ഴി​ക്കോ​ട് ചേ​രു​ന്ന ജെ​ഡി​എ​സ് മ​ല​ബാ​ര്‍ മേ​ഖ​ലാ നേ​തൃ​യോ​ഗം ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യും. കൂ​ടാ​തെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ജെ​ഡി​എ​സാ​ണ് വി​ജ​യി​ച്ച​ത്. ചി​റ്റൂ​രി​ലെ സീ​റ്റി​ല്‍ ആ​ശ​ങ്ക​ക​ളി​ല്ലെ​ങ്കി​ലും വ​ട​ക​ര സീ​റ്റ് ജെ​ഡി​എ​സി​ന് ഇ​ത്ത​വ​ണ ല​ഭി​ക്കു​മോ​യെ​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വ​ട​ക​ര സീ​റ്റ് ആ​വ​ശ്യ​വു​മാ​യി ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളും (എ​ല്‍​ജെ​ഡി) രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക മു​റു​കി​യ​ത്. എ​ന്നാ​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും വ​ട​ക​ര സീ​റ്റ് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ജെ​ഡി​എ​സി​നു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​യി​ക്കി​ല്ലെ​ന്നു​റ​പ്പി​ച്ച സീ​റ്റാ​യി​രു​ന്നു വ​ട​ക​ര. പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഈ ​സീ​റ്റ് ജെ​ഡി​എ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് സീ​റ്റി​നെ ചൊ​ല്ലി വീ​രേ​ന്ദ്ര​കു​മാ​ര്‍ 2009…

Read More

വേ​ദ​നി​ക്കു​ന്ന കോ​ടീ​ശ്വ​ര​ന്മാ​ർ ഓ​ൺ​ലൈ​നി​ൽ; സ​മ്മാ​ന​ങ്ങ​ൾ പാ​ഴ്‌​സ​ലി​ൽ; പക്ഷെ സമ്മാനം കൈയ്യിൽ കിട്ടാൻ ചില അഡ്ജസ്റ്റ്മെന്‍റൊക്കെ ചെയ്യേണ്ടി വരും…

ആ​ലു​വ: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദേ​ശി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത് വ​ർ​ധി​ച്ച് വ​രു​ന്ന​താ​യി റൂ​റ​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട്. കേ​ര​ള​ത്തി​ൽ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​തി​നാ​യി അ​തി​സ​മ്പ​ന്ന​നാ​യ ത​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത് ത​ട്ടി​പ്പി​ന് വ​ഴി​യൊ​രു​ക്ക​ലാ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും ജി​ല്ലാ മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മാ​ന്യ​മാ​യ പെ​രു​മാ​റ്റം, ആ​ക​ർ​ഷ​ക​മാ​യ സം​സാ​ര​രീ​തി എ​ന്നി​വ​യി​ലൂ​ടെ നി​ര​ന്ത​രം വീ​ഡി​യോ കോ​ൾ ചെ​യ്ത് ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യം ന​ട​ക്കു​ക. അ​തി​സ​മ്പ​ന്ന​നാ​ണെ​ന്ന് ധ​രി​പ്പി​ക്കാ​നാ​യി വ​ലി​യ​വീ​ടും എ​സ് സ്റ്റേ​റ്റു​ക​ളും ഓ​ൺ​ലൈ​നി​ലൂ​ടെ കാ​ണി​ക്കു​ന്ന​താ​ണ് അ​ടു​ത്ത രീ​തി. ഇ​ങ്ങ​നെ ഒ​രു സു​ഹൃ​ത്തി​നെ കി​ട്ടി​യ​തി​ൽ ഏ​വ​രും അ​ഭി​മാ​നം കൊ​ള്ളു​ക​യും ചെ​യ്യും. ഇ​നി​യാ​ണ് ത​ട്ടി​പ്പ് മ​റ നീ​ക്കി പു​റ​ത്തു വ​രു​ന്ന​ത്. എ​ഫ്ബി ഫ്ര​ണ്ടി​ന്‍റെ ഒ​റ്റ ചോ​ദ്യം. ‘ ഞാ​നൊ​രു സ​മ്മാ​ന​മ​യ​ച്ചാ​ൽ സ്വീ​ക​രി​ക്കു​മോ?’ വാ​ച്ചു​ക​ൾ, ര​ത്ന മോ​തി​രം, കാ​മ​റ, മൊ​ബൈ​ൽ ഫോ​ൺ…. അ​ങ്ങ​നെ വ​ലി​യൊ​രു പാ​യ്ക്ക്……

Read More

അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണ് കോടതിയിൽ പറഞ്ഞത് ? സാക്ഷി തെറ്റിച്ചാൽ നമ്മൾ ശരിയാക്കും !

  ജ​സ്റ്റീ​സ് ഏ​ബ്ര​ഹാം മാ​ത്യു അ​ട​യ്ക്കാ രാ​ജു എ​ന്തു ക​ണ്ടു​വെ​ന്നാ​ണു കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്? പ്രോ​സി​ക്യൂ​ട്ട​റു​ടെ വി​സ്താ​ര​ത്തി​ൽ (ചീ​ഫ്) സാ​ക്ഷി പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി​യും മ​റ്റൊ​രാ​ളും “ടോ​ർ​ച്ച​ടി​ച്ച് സ്റ്റെ​യ​ർ​കേ​സി​ലേ​ക്കു വ​രു​ന്ന​താ​ണു ക​ണ്ട​ത്’’ (പേ​ജ് 3). ഈ ​മൊ​ഴി പ​ല പ്രാ​വ​ശ്യം ആ​വ​ർ​ത്തി​ച്ചു. ഇ​തു സി​ബി​ഐ​യു​ടെ കേ​സി​നു വി​രു​ദ്ധ​മാ​ണെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ​ക്കു മ​ന​സി​ലാ​യി​ല്ലേ? മ​ന​സി​ലാ​യ​ത് ക്രോ​സ് വി​സ്താ​ര​ത്തി​നു​ശേ​ഷം (മൂ​ന്നാം ദി​വ​സം) ആ​ണെ​ന്നു തോ​ന്നു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​തി​നു​ശേ​ഷം നേ​ര​ത്തെ​പ​റ​ഞ്ഞ നി​യ​മ​വി​രു​ദ്ധ​മാ​യ ചോ​ദ്യം അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. “ര​ണ്ടു​പേ​ർ ടെ​റ​സി​ൽ നി​ൽ​ക്കു​ന്ന​തു ഞാ​ൻ ക​ണ്ടി​ല്ല’’ എ​ന്നു​റ​പ്പി​ച്ചു പ​റ​ഞ്ഞ (പേ​ജ് 12) സാ​ക്ഷി മൂ​ന്നു വി​സ്താ​ര​ത്തി​ലും പ​റ​ഞ്ഞ​തു ര​ണ്ടു​പേ​ർ ഗോ​വ​ണി ക​യ​റി​പ്പോ​കു​ന്ന​താ​ണു ക​ണ്ട​തെ​ന്നാ​ണ്. എ​ന്നി​ട്ടും കോ​ട​തി ക​ണ്ടെ​ത്തി​യ​ത് “ര​ണ്ടു​പേ​ർ ടെ​റ​സി​ൽ​നി​ന്നു ടോ​ർ​ച്ച് അ​ടി​ച്ചു പ​രി​സ​രം വീ​ക്ഷി​ക്കു​ന്ന​തു ക​ണ്ടെ​ന്ന് അ​ട​യ്ക്കാ രാ​ജു കോ​ട​തി​യി​ലും അ​തി​നു​മു​ന്പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലും മാ​റ്റം​കൂ​ടാ​തെ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണെ”​ന്നാ​ണ് (വി​ധി- ഖ​ണ്ഡി​ക 126). സാ​ക്ഷി പ​ല പ്രാ​വ​ശ്യം…

Read More

മലയാളത്തിൽ നടിമാർക്ക് പ്രാധാന്യമില്ല ! ഷീ​ല, ശോ​ഭ​ന, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രു​ടെ​യൊ​ക്കെ ആ​ദ്യ​കാ​ല​ത്തു​ണ്ടാ​യ അ​വ​സ​ര​ങ്ങ​ൾ ഇ​പ്പോ​ഴി​ല്ല;തുറന്നു പറച്ചിലുമായി നടി മാളവിക

മ​ല​യാ​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് പ്രാധാ​ന്യം ന​ൽ​കു​ന്ന സി​നി​മ​ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ടെ​ന്ന് ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. ഷീ​ല, ശോ​ഭ​ന, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രു​ടെ​യൊ​ക്കെ ആ​ദ്യ​കാ​ല​ത്തു​ണ്ടാ​യ അ​വ​സ​ര​ങ്ങ​ൾ ഇ​പ്പോ​ഴി​ല്ല. മ​ല​യാ​ള​ത്തി​ൽ ന​ല്ല ക​ഥ​ക​ൾ ഉ​ണ്ടാ​വു​ന്നു​ണ്ട്. എ​ന്നാ​ൽ സ്ത്രീ​ക​ൾ​ക്ക് നല്ല റോ​ളു​ക​ളി​ല്ല.മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും, കു​ന്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്നി​വ​​യൊ​ക്കെ ന​ല്ല സി​നി​മ​ക​ളാ​ണ്. ദി​ലീ​ഷ് പോ​ത്ത​നെ​യും ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യെ​യും പോ​ലെ ന​ല്ല സം​വി​ധാ​യ​ക​രു​മു​ണ്ട്. എ​ന്നാ​ൽ, സ്ത്രീ​ക​ൾ​ക്ക് ന​ല്ല റോ​ളു​ക​ളി​ല്ല. പാ​ർ​വ​തി​യു​ടെ ഉ​യ​രെ​ക്ക് ശേ​ഷം അ​ത്ര​യും ന​ല്ല സ്ത്രീ ​സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ വേ​റെ ഉ​ണ്ടാ​യി​ട്ടി​ല്ല- മാ​ള​വി​ക ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ​ത്തു മാ​സ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ലെ തി​യ​റ്റ​ർ സ്ക്രീ​നി​ൽ ആ​ദ്യ സി​നി​മ (മാ​സ്റ്റ​ർ) കാ​ണു​ന്പോ​ൾ അ​തി​ലെ നാ​യി​ക​യാ​ണ് ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി മാ​ള​വി​ക മോ​ഹ​ന​ൻ. പ​യ്യ​ന്നൂ​ർ മ​ഹാ​ദേ​വ ഗ്രാ​മം സ്വ​ദേ​ശി​യും പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ഛായാ​ഗ്രാ​ഹ​ക​നു​മാ​യ കെ.​യു. മോ​ഹ​ന​ന്‍റെ​യും പ​യ്യ​ന്നൂ​ർ അ​ന്നൂ​ർ സ്വ​ദേ​ശി​നി ബീ​ന മോ​ഹ​ന​ന്‍റെ​യും മ​ക​ളാ​ണു മാ​ള​വി​ക.…

Read More

പാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുന്നത് ഇവരുടെ ഒരു ആചാരമാണേ… വിചിത്രമായ പോള്‍ട്രാബെന്‍ഡ്-ജര്‍മന്‍ വിവാഹച്ചടങ്ങിനെക്കുറിച്ചറിയാം…

ന​ല്ല ദി​വ​സം നോ​ക്കി എ​ന്തെ​ങ്കി​ലും വീ​ണു​ട​ഞ്ഞാ​ൽ അ​തോ​ടെ തീ​ര്‍​ന്നു ചി​ല​രു​ടെ മ​നഃ​സ​മാ​ധാ​നം. പ​ല വി​ശ്വാ​സ​ങ്ങ​ളി​ലും ശു​ഭ​കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ എ​ന്തെ​ങ്കി​ലും വീ​ണു​ട​യു​ന്ന​ത് അ​ശു​ഭ ല​ക്ഷ​ണ​മാ​യാ​ണ് പ​ല​രും ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ജ​ര്‍​മ​നി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​ണ്. ജ​ര്‍​മ​നി​യി​ല്‍ ചി​ല മേ​ഖ​ല​ക​ളി​ൽ വി​വാ​ഹ​ത്ത​ലേ​ന്ന് അ​തി​ഥി​ക​ള്‍ പോ​ര്‍​സ​ലെ​യ്ന്‍ പ്ലേ​റ്റു​ക​ള്‍ എ​റി​ഞ്ഞു​ട​യ്ക്കു​ന്ന​തു ശു​ഭ​ല​ക്ഷ​ണ​മാ​ണ്. വ​ധൂ​വ​ര​ന്മാ​രു​ടെ ജീ​വി​ത​ത്തി​ല്‍ സ​ര്‍​വ ഐ​ശ്വ​ര്യ​വു​മു​ണ്ടാ​കാ​നാ​ണ് ഇ​വി​ടെ പോ​ര്‍​സ​ലെ​യ്ന്‍ പ്ലേ​റ്റു​ക​ളും മ​ഗും എ​റി​ഞ്ഞു​ട​യ്ക്കു​ന്ന​ത്. ച​ന്നം​പി​ന്നം പൊ​ട്ടി​ക്കാം വ​ല്ലാ​തെ ബ​ഹ​ളം വ​യ്ക്കു​ന്ന എ​ന്ന​ര്‍​ഥം വ​രു​ന്ന പോ​ള്‍​ട്ടേ​ണ്‍ എ​ന്ന വാ​ക്കും വൈ​കു​ന്നേ​രം എ​ന്ന​ര്‍​ഥം വ​രു​ന്ന ഏ​ബ​ന്‍​ഡ് എ​ന്ന വാ​ക്കും ചേ​ര്‍​ന്നാ​ണ് പോ​ള്‍​ട്രാ​ബെ​ന്‍​ഡ് എ​ന്ന വാ​ക്കു​ണ്ടാ​യ​ത്. സം​ഭ​വം കേ​ള്‍​ക്കു​മ്പോ​ള്‍ ബാ​ച്ച​ല​ര്‍ പാ​ര്‍​ട്ടി​യാ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും അ​ല്ല. വ​ധൂ​വ​ര​ന്മാ​ര്‍ ഒ​രു​മി​ച്ചാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഒ​പ്പം സു​ഹൃ​ത്തു​ക്ക​ളും​കൂ​ടി ചേ​രു​ന്ന​തോ​ടെ ആ​ഘോ​ഷം കൊ​ഴു​ക്കും. വ​ധു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തൊ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ പ​ന്ത​ലി​ലാ​ണ് പോ​ള്‍​ട്രാ​ബെ​ന്‍​ഡ് ന​ട​ക്കു​ക. എ​ന്നാ​ല്‍, സ്ഥ​ല​ല​ഭ്യ​ത​യ​നു​സ​രി​ച്ചു വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കോ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കോ ആ​ഘോ​ഷ​ങ്ങ​ള്‍ മാ​റ്റാ​റു​മു​ണ്ട്.…

Read More

ആ ​ക​വി​ത​ക​ളും ദുഃ​ഖ​വും ബാക്കി…പ​ന​ച്ചൂ​രാന്‍റെ ഓ​ർ​മ​ക​ളി​ൽ പാ​ട്ടെ​ഴു​ത്തു​കാ​ർ ഒ​ത്തു​കൂ​ടി

കാ​യം​കു​ളം :ഓ​ർ​മ്മ​ക​ളു​ടെ ഉ​ണ​ർ​ത്തു​പാ​ട്ടു​ക​ളു​മാ​യി അ​ന്ത​രി​ച്ച ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യി​രു​ന്ന അ​നി​ൽ​പ​ന​ച്ചൂ​രാ​ൻ​റ്റെ ഓ​ർ​മ​ക​ളി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഗാ​ന ര​ച​യി​താ​ക്ക​ൾ ഒ​ത്തു​കൂ​ടി.​ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ ത​റ​വാ​ടാ​യ പു​തു​പ്പ​ള്ളി പ​ന​ച്ചൂ​ർ ത​റ​വാ​ട്ടി​ലാ​ണ് ക​വി​ക​ളും ഗാ​ന ര​ച​യി​താ​ക്ക​ളും ഒ​ത്തു​കൂ​ടി​യ​ത്.​ ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ര​ച​ന എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഒ​ത്തു​കൂ​ട​ൽ . പ​ന​ച്ചൂ​രാന്‍റെ സ്‌​മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി പ​ന​ച്ചൂ​രാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ദീ​പ്‌​ത​മാ​യ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്തു . ര​ച​ന സ്വ​രൂ​പി​ച്ച ധ​ന​സ​ഹാ​യം അ​നി​ൽ​പ​ന​ച്ചൂ​രാ​ ന്‍റെ ഭാ​ര്യ മാ​യ​യ്ക്ക് കൈ​മാ​റി. ഗാ​ന ര​ച​യി​ത​ാക്ക​ളാ​യ ഷി​ബു ച​ക്ര​വ​ർ​ത്തി, വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ര​ച​ന​യു​ടെ അം​ഗ​ങ്ങ​ളാ​യ ജോ​ഫി ത​ര​ക​ൻ, സി​ജു തു​റ​വൂ​ർ, ജ്യോ​തി​ഷ് ടി ​കാ​ശി, നി​ഷാ​ദ് അ​ഹ​മ്മ​ദ്‌, ഷാ​ജി ഇ​ല്ല​ത്ത്, ഷ​ഹീ​റ നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

എ​സ്ഡി​പി​ഐ​യു​മാ​യി ധാ​ര​ണ​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​ഐ;യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ല്‍ നി​ന്നൊ​ഴി​വാ​ക്കാ​നും ഭ​ര​ണം നി​ല​നി​ര്‍​ത്താ​നും ചി​ല ധാ​ര​ണ​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍…

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​ ന്‍റെ പ്ര​ഖ്യാ​പി​ത​ന​യ​ത്തി​നു വി​രു​ദ്ധ​മാ​യി എ​സ്ഡി​പി​ഐ​യു​മാ​യി ധാ​ര​ണ​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​പി​ഐ. ഇ​ന്ന​ലെ ന​ട​ന്ന എ​ല്‍​ഡി​എ​ഫ് ന​ഗ​ര​സ​ഭാ നേ​തൃ​യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച സി​പി​ഐ പി​ന്നീ​ട് ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ ആ​ലോ​ചി​ക്കാ​തെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ള്‍ വീ​തം​വ​ച്ച​തും സി​പി​ഐ​യ്ക്ക് അ​ധ്യ​ക്ഷ സ്ഥാ​നം ന​ല്‍​കാ​തി​രു​ന്ന​തും എ​സ്ഡി​പി​ഐ​യ്ക്ക് സ്ഥാ​നം ന​ല്‍​കി​യ​തു​മെ​ല്ലാം സി​പി​ഐ​യെ ചൊ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും 13 വീ​തം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. മൂ​ന്ന് സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യി​ലാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ എ​സ്ഡി​പി​ഐ​യി​ലെ മൂ​ന്നം​ഗ​ങ്ങ​ള്‍ നി​ക്ഷ്പ​ക്ഷ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് ഭ​ര​ണം ല​ഭി​ക്കാ​നും തു​ട​ര്‍​ന്നു​ള്ള വോ​ട്ടെ​ടു​പ്പു​ക​ള്‍​ക്കും സ​ഹാ​യ​ക​ര​മാ​യി. എ​ല്‍​ഡി​എ​ഫ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ക്കി​യ സ്വ​ത​ന്ത്ര അം​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്ഡി​പി​ഐ പി​ന്തു​ണ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും നി​ല​നി​ല്‍​ക്കു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം എ​സ്ഡി​പി​ഐ​യി​ലെ എ​സ്. ഷെ​മീ​റി​ന് ല​ഭി​ച്ച​ത്.വിശദീകരണം തേടി എ​ല്‍​ഡി​എ​ഫ്…

Read More

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പണം തട്ടിയ യുവാവ് പിടിയിൽ ! നിരവധി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രൊഫൈലുകൾ നിർമിച്ചു…

കൊ​യി​ലാ​ണ്ടി: കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച് ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ണം ത​ട്ടി​യ ആ​ളെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​നൂ​ർ തൂ​വ്വ​ക്കു​ന്ന് മു​ജ്ത​ബ (27) ആ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചെ​റി​യ കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യു​ടെ ഫോ​ട്ടോ ദു​രു​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടി ആ​റു മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​യാ​ൾ മു​ൻ​പും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ പ്ര​ദീ​പ്, മ​ണി​ക​ണ്o​ൻ, വി​ജു വാ​ണി​യം​കു​ളം എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

നമ്മുടെ സംസ്ഥാനവും ഹൈടെക്കാകുന്നു ! സം​സ്ഥാ​ന​ത്ത് ആ​ളി​ല്ലാ ഹൈ​ടെ​ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍ വ​രു​ന്നു…

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ആ​ളി​ല്ലാ ഹൈ​ടെ​ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍ (വെ​ര്‍​ച്വ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍) ആ​രം​ഭി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വെ​ര്‍​ച്വ​ല്‍ സ്‌​റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. അ​ഞ്ചു കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ ഇ​തി​നാ​യി നീ​ക്കി​വ​ച്ചു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ സ്‌​റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കും. വി​ജ​യ​ക​ര​മാ​യാ​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ കൂ​ടി ആ​രം​ഭി​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. സൈ​ബ​ര്‍ ഡോ​മി​ന്‍റെ കീ​ഴി​ലാ​ണ് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്‌​റ്റേ​ഷ​നി​ലേ​ക്കു​ള്ള കി​യോ​സ്‌​കു​ക​ള്‍ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്ന് സൈ​ബ​ര്‍ ഡോം ​അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്ക്രീൻ വഴി പരാതി നല്കാം വെ​ര്‍​ച്വ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് 2019 ല്‍ ​ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ വെ​ര്‍​ച്വ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ള്‍​പ്പെ​ടെ യൂ​ണി​ഫോം ഫോ​ഴ്‌​സി​നെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ബ​ജ​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സു​ള്‍​പ്പെ​ടെ​യു​ള്ള യൂ​ണി​ഫോം ഫോ​ഴ്‌​സി​നാ​യി 239 കോ​ടി രൂ​പ​യാ​ണ്…

Read More