ഒടുവില്‍ കുറ്റസമ്മതം നടത്തി! ഭ​ർ​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ന്നു; കോ​ള​ജ് പ്രൊ​ഫ​സ​ർ അ​റ​സ്റ്റി​ൽ; ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത് ഇങ്ങനെയൊക്കെ…

ഭോ​പ്പാ​ൽ: ഡോ​ക്ട​റാ​യ ഭ​ർ​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ന്ന കേ​സി​ൽ കോ​ള​ജ് പ്രൊ​ഫ​സ​റാ​യ ഭാ​ര്യ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പു​രി​ലാ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് ഡോ. ​നീ​ര​ജ് പ​ഥ​ക്കി​നെ(65) ഭാ​ര്യ മ​മ​ത പ​ഥ​ക്(63) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ ഛത്ത​ർ​പു​ർ സ​ർ​ക്കാ​ർ കോ​ള​ജി​ൽ അ​ധ്യാ​പി​ക​യാ​ണ്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഏ​പ്രി​ൽ 29നാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വി​ന് ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക​ഗു​ളി​ക ക​ല​ർ​ത്തി ന​ൽ​കി​യ​തി​നു ശേ​ഷം വൈ​ദ്യു​ത വ​യ​റു​ക​ൾ കൊ​ണ്ട് ശ​രീ​ര​ത്തി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​പ്പി​ച്ചാ​ണ് കൊ​ല​ന​ട​ത്തി​യ​ത്. ഏ​റെ നാ​ളാ​യി ഭ​ർ​ത്താ​വ് അ​സു​ഖ ബാ​ധി​ത​നാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ഏ​പ്രി​ൽ 30 ന് ​രാ​വി​ലെ താ​നും മ​ക​നും സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ഝാ​ൻ​സി​യി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി പോ​യെ​ന്നും തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ര​ണം സം​ഭ​വി​ച്ച് ര​ണ്ടു​ദി​വ​സ​മാ​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ്…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ശ്മ​ശാ​ന​ത്തി​ൽ നി​ന്നും മ​രി​ച്ച​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച് മ​റി​ച്ച് വി​ൽ​പ്പ​ന; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ല​ക്നോ: ശ്മ​ശാ​ന​ത്തി​ൽ നി​ന്നും മ​രി​ച്ച​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ത്തി​ലാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം മ​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി, അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ, സാ​രി​ക​ൾ തു​ട​ങ്ങി​യ​വ ഇ​വ​ർ മോ​ഷ്ടി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 520 ബെ​ഡ്‌​ഷീ​റ്റു​ക​ൾ, 127 കു​ർ​ത്ത​ക​ൾ, 52 വൈ​റ്റ് സാ​രി​ക​ൾ തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മോ​ഷ്ടി​ച്ചെ​ടു​ത്ത തു​ണി​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ഗ്വൗ​ളി​യാ​റി​ലു​ള്ള ഒ​രു ക​മ്പ​നി​യു​ടെ പേ​രി​ൽ ഇ​വ​ർ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. പ്ര​ദേ​ശ​ത്തെ ചി​ല വ​സ്ത്ര വ്യാ​പാ​രി​ക​ളു​മാ​യി ഇ​വ​ർ​ക്ക് ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. അ​റ​സ്റ്റി​ലാ​യ ഏ​ഴു പേ​രി​ൽ മൂ​ന്നു​പേ​ർ ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം! വധുവിന്റെ പിതാവിനും മണ്ഡപത്തിന്റെ മാനേജര്‍ക്കും മുട്ടന്‍പണി കൊടുത്ത് പോലീസ്; പ​ത്ത​നം​തി​ട്ട​യി​ലെ വ​ള്ളി​ക്കോ​ട്ടാ​ണ് സം​ഭ​വം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം ന​ട​ത്തി​യ​തി​ൽ വ​ധു​വി​ന്‍റെ പി​താ​വി​നെ​തി​രെ കേ​സ്. അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ലാ​ളു​ക​ൾ വി​വാ​ഹ​ത്തി​നെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​ത്ത​നം​തി​ട്ട​യി​ലെ വ​ള്ളി​ക്കോ​ട്ടാ​ണ് സം​ഭ​വം. വ​ള്ളി​ക്കോ​ട്ടെ ക​ൺ​വ​ൻ​ഷ​ണൽ സെ​ന്‍റ​റി​ൽ വ​ച്ച് രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു വി​വാ​ഹം. ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കു​വാ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ച​ട​ങ്ങി​ൽ 75 പേ​ർ പ​ങ്കെ​ടു​ത്തു.പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​നം ന​ട​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. വ​ധു​വി​ന്‍റെ പി​താ​വി​നെ കൂ​ടാ​തെ മ​ണ്ഡ​പ​ത്തി​ന്‍റെ മാ​നേ​ജ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ലോ​ക്ക്ഡൗ​ൺ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ർ​ശ​ന​മാ​ക്കും; സ​ത്യ​വാം​ഗ്മൂ​ലം ദു​രൂ​പ​യോ​ഗം ചെ​യ്താ​ൽ ന​ട​പ​ടി; 15,761 പേ​ര്‍​ക്ക് യാ​ത്രാ​നു​മ​തി, 81,797 പേ​ര്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. വ​ള​രെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ലു​ള്ള യാ​ത്ര ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മേ പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ഇ ​പാ​സി​ന് അ​പേ​ക്ഷി​ക്കാ​വൂ​വെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. സ​ത്യ​വാം​ഗ്മൂ​ലം ദു​രൂ​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ ​പാ​സി​ന് ഞാ​യ​റാ​ഴ്ച 1.75 ല​ക്ഷം ആ​ളു​ക​ൾ അ​പേ​ക്ഷി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴു വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 1,75,125 പേ​രാ​ണ് പോ​ലീ​സി​ന്‍റെ ഇ ​പാ​സി​നാ​യി അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ല്‍ 15,761 പേ​ര്‍​ക്ക് യാ​ത്രാ​നു​മ​തി ന​ല്‍​കി. 81,797 പേ​ര്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു. 77,567 അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​നാ​യി 24 മ​ണി​ക്കൂ​റും സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു. അ​വ​ശ്യ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് സാ​ധു​ത​യു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​ള്ള പ​ക്ഷം വേ​റെ പാ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ല. വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ഹോം ​നേ​ഴ്‌​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി…

Read More

കോ​ഴി​ക്കോ​ട്ട് നി​ന്നും മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സു​മാ​യി യു​വാ​വ് കോ​ട്ട​യ​ത്ത് പി​ടി​യി​ൽ; മോ​ഷ​ണ വി​വ​രം ആ​രും അ​റിഞ്ഞില്ല…

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സു​മാ​യി മു​ങ്ങി​യ യു​വാ​വ് കോ​ട്ട​യ​ത്ത് പി​ടി​യി​ൽ. ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി ബി​നു​പാ​ണ് കു​മ​ര​കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ ബ​സ് മോ​ഷ്ടി​ച്ച​ത്. കു​റ്റ്യാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. മോ​ഷ​ണ വി​വ​രം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കു​മ​ര​ക​ത്തെ ക​വ​നാ​ട്ടി​ൻ ക​ര​യി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ബ​സ് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു. പ്ര​തി​യെ കു​റ്റ്യാ​ടി പോ​ലീ​സി​ന് കൈ​മാ​റി.

Read More

അവള്‍ ഫോ​ണി​ൽ എല്ലാം എന്നോട് പറഞ്ഞു…! കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പെ​ൺ​കു​ട്ടി മാനഭംഗത്തിന്‌ ഇരയായെന്ന്‌ ആ​രോ​പ​ണം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി. ഡ​ൽ​ഹി-​ഹ​രി​യാ​ന അ​തി​ർ​ത്തി​യാ​യ തി​ക്രി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ പീ​ഡ​ന​ത്തി​നി​ര​യെ​ന്നാണ് കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഏ​പ്രി​ൽ 10നാ​ണ് 25 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി കു​റ​ച്ചാ​ളു​ക​ൾ​ക്കൊ​പ്പം തി​ക്രി​യി​ൽ എ​ത്തി​യ​ത്. ഏ​പ്രി​ൽ 26ന് ​കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ ജ​ജ്ജാ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു പേ​രാ​ണ് മ​ക​ളെ പീ​ഡി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. മ​ക​ൾ ഇ​ക്കാ​ര്യം ഫോ​ണി​ൽ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ കോ​വി​ഡ് രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ത​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​രി​ച്ച​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ കോ​വി​ഡ് രോ​ഗി അ​റ​സ്റ്റി​ൽ; അ​റ​സ്റ്റ് ഒ​ഴി​വാ​ക്കി, പ​ക​രം…

മ​ല​പ്പു​റം: മ​ല​പ്പു​റം എ​ട​ക്ക​ര​യി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ കോ​വി​ഡ് രോ​ഗി പി​ടി​യി​ൽ. ചു​ങ്ക​ത്ത​റ സ്വ​ദേ​ശി കൃ​ഷ്ണ​ൻ(55) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ്, പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​ത്. വീ​ടി​ന്‍റെ ടെ​റ​സി​ൽ വ​ച്ചാ​യി​രു​ന്നു ഇ​യാ​ൾ വാ​റ്റി​യി​രു​ന്ന​ത്. നി​ര​വ​ധി വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു പ്ര​തി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കി. പ​ക​രം കേ​സെ​ടു​ത്തു.

Read More

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ക്രി​ക്ക​റ്റ് ക​ളി; ഏ​ഴം​ഗ സം​ഘ​ത്തി​ന് പോ​ലീ​സി​ന്‍റെ ‘വെ​റൈ​റ്റി’ ശി​ക്ഷ; സംഭവം ആലപ്പുഴയില്‍

ആ​ല​പ്പു​ഴ: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ക്രി​ക്ക​റ്റ് ക​ളി​ച്ച​വ​ർ പോ​ലീ​സ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹ​രി​പ്പാ​ടി​ന് സ​മീ​പം മ​ഹാ​ദേ​വി​ക്കാ​ട് പു​ളി​ക്കീ​ഴ് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.ക്രി​ക്ക​റ്റ് ക​ളി​ച്ച ഏ​ഴു​പേ​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. ശി​ക്ഷ​യാ​യി ഒ​രു ദി​വ​സ​ത്തെ സാ​മൂ​ഹി​ക സേ​വ​നം പോ​ലീ​സ് ഇ​വ​ർ​ക്ക് നി​ർ​ദേ​ശി​ച്ചു.പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത് മാ​സ്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റേ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​ന്‍റേ​യും ആ​വ​ശ്യം പ​റ​ഞ്ഞ് ആ​ളു​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക എ​ന്ന ചു​മ​ത​ല​യാ​ണ് പോ​ലീ​സ് ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്.

Read More

ചികിത്സിക്കാന്‍ പോസിറ്റീവ് ആകണമെന്നില്ല…ലക്ഷണം മാത്രം മതി ! കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം ഇങ്ങനെ…

കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമില്ലെന്ന് പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ചികിത്സ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അയച്ച പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശമുണ്ട്. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, ലോഡ്ജുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ചെറിയ രോഗലക്ഷണമുള്ളവരെയും പ്രവേശിപ്പിക്കാം. മറ്റു രോഗങ്ങള്‍ക്കു ചികിത്സിക്കുന്ന ആശുപത്രികളെ അവസാനമാര്‍ഗമെന്ന നിലയില്‍ മാത്രമേ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രഖ്യാപിക്കാവൂ. എന്നാല്‍, കോവിഡ് രോഗികള്‍ക്കു ഫലപ്രദവും സമഗ്രവുമായ ചികിത്സ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യാശുപത്രികള്‍ക്കും ബാധകമാണ്. രാജ്യത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ… കോവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെടാന്‍ കോവിഡ് പോസിറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമല്ല.രോഗം സംശയിക്കപ്പെടുന്നവരെ കോവിഡ് കെയര്‍ സെന്റര്‍…

Read More

മ​ര​ണ​ക്ക​ണ​ക്കി​ൽ ക​ള്ള​ക്ക​ളി​യോ..? പാ​ല​ക്കാ​ട് ഔ​ദ്യോ​ഗി​ക ക​ണ​ക്കി​നേ​ക്കാ​ള്‍ മൂ​ന്നി​ര​ട്ടി ശ​വ​സം​സ്‌​കാ​രം; ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്നത്‌ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര​ട​ക്കം

പാ​ല​ക്കാ​ട്: കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ളി​ൽ വൈ​രു​ധ്യം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഈ ​മാ​സം 15 പേ​ര്‍ മാ​ത്രം മ​രി​ച്ചു എ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്പോ​ള്‍ സം​സ്‌​ക​രി​ച്ച​ത് മൂ​ന്നി​ര​ട്ടി​യി​ല​ധി​കം പേ​രെ. മ​ര​ണം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ സം​സ്ഥാ​നം പു​റ​ത്തു വി​ടു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര​ട​ക്കം ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്നു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ മൃ​ത​ദേ​ഹ​ങ്ങ​ള​ധി​ക​വും സം​സ്‌​ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത് നി​ളാ​തീ​ര​ത്തെ ശ്മ​ശാ​ന​ങ്ങ​ളി​ലേ​ക്കാ​ണ്. ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്തെ ഈ ​മാ​സ​ത്തെ ക​ണ​ക്ക് പ്ര​കാ​രം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച അ​റു​പ​ത്തി​മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്‌​ക​രി​ച്ചു. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ ച​ന്ദ്ര​ന​ഗ​ര്‍ ശ്മ​ശാ​ന​ത്തി​ലെ ക​ണ​ക്കു പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച​യൊ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ​ത്തി​ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം അ​റു​പ​തി​ല്‍ താ​ഴെ കോ​വി​ഡ് മ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​മ്പോ​ഴാ​ണ് ഈ ​പൊ​രു​ത്ത​ക്കേ​ടു​ക​ള്‍.

Read More