കൊച്ചി: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ ചലഞ്ചുമായി നടന് മമ്മൂട്ടി. വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗയോഗ്യമായ മൊബൈലുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കു കൈമാറണമെന്ന അഭ്യര്ഥനയാണ് ‘വിദ്യാമൃതം’ എന്ന കാംപയിനിലൂടെ മമ്മൂട്ടി മുന്നോട്ടുവച്ചത്. സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ് എന്നിവ ലോകത്ത് എവിടെനിന്നും തങ്ങളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിക്കുമെന്നു മമ്മൂട്ടി ഉറപ്പുനല്‍കുന്നു. സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള ‘സ്പീഡ് ആന്‍ഡ് സേഫ്’ കൊറിയര്‍ ഓഫീസില്‍ എത്തിച്ച് ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്താല്‍ സൗജന്യമായി മൊബൈല്‍ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഓഫീസിലേക്ക് അയയ്ക്കാം. അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കും. കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരെ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് അംഗങ്ങള്‍ സഹായിക്കുമെന്നും…
Read MoreDay: June 16, 2021
പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും ബുക്കിംഗും നിര്‍ബന്ധമില്ല; കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡല്‍ഹി: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്ട്രേഷന് ഇല്ലാതെ തൊട്ടടുത്തുള്ള കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് ലഭിക്കാന്‍ ഇനി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ സ്ലോട്ട് ബുക്ക് ചെയ്യുകയോ വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്ത മാക്കിയിരിക്കുന്നത്. വാക്സിനേഷന് നടപടിള്‍ വേഗത്തിലാക്കാനും രാജ്യത്ത് പലയിടത്തും ശ്രദ്ധയില്‍പെട്ട വാക്സിന് വിരുദ്ധത തടയാനുമാണ് പുതിയ നടപടി. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പടെ വാക്സിന് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍കൂര്‍ രജിസ്ട്രേഷനില്ലാതെ പതിനെട്ട് വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്തു മരുന്ന് സ്വീകരിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പതിനെട്ടിനും 44നും ഇടയിലുള്ളവര്‍ ഇന്ത്യയില്‍ വലിയ ജനസംഖ്യയാണ്. ഇവര്‍ക്ക് അതിവേഗം വാക്സിന് നല്‍കുന്നത് സാമ്പത്തിക, വ്യാപാര മേഖലയില്‍ കൂടുതല്‍ ഉണര് വേകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Read Moreഅയ്യപ്പന് ഒരു വോട്ട് ! അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ട് തേടി, കെ. ബാബുവിന്റെ വിജയം റദ്ദാക്കണം; മുട്ടന്‍പണിയുമായി എം.സ്വരാജ്
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്നു കോൺഗ്രസ് സ്ഥാനാർഥി കെ. ബാബുവിനെ തെരഞ്ഞെടുത്തത് റദ്ദാക്കി, വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ഥിയായിരുന്ന സിപിഎം നേതാവ് എം. സ്വരാജ് ഹൈക്കോടതിയില്‍ ഇലക്ഷന് ഹര്‍ജി നല്കി. തൃപ്പൂണിത്തുറയില്‍ സ്വാമി അയ്യപ്പന്റെ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പു ക്രമക്കേടാണെന്നാരോപിച്ചാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കെ. ബാബു 992 വോട്ടുകള്‍ക്കാണ് എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നെന്നും ഈ സ്ലിപ്പില്‍ കെ. ബാബുവിന്റെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തിയിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ശബരിമല അയ്യപ്പനും സ്വരാജും തമ്മിലാണ് മത്സരമെന്നും അയ്യപ്പനൊരു വോട്ട് ചെയ്ത് ബാബുവിനെ വിജയിപ്പിക്കണമെന്നും വ്യാപകമായി പ്രചാരണമുണ്ടായി. അയ്യപ്പന്റെ പേരു പരാമര്‍ശിച്ച് ചുവരെഴുത്തുകള്‍ നടത്തി. ഇതിനായി സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഇലക്ഷന് കമ്മിറ്റി ഓഫീസില്‍…
Read Moreബിജെപി നേതാവിന്റേത് ഭീഷണി, ഈ നാട്ടിൽ വിലപ്പോവില്ല, അതൊന്നും നടക്കില്ലെന്നു നമ്മുടെ നാട് തെളിയിച്ചതാ..! മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരായ കേസ് അന്വേഷിച്ചാൽ കേന്ദ്രത്തിൽ ഭരണത്തിനു നേതൃത്വം നൽകുന്ന തങ്ങൾ കുടുക്കുമെന്ന ഭീഷണിയാണ് ബിജെപി നേതാവിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കു വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ സാധിക്കില്ലെന്നും മകളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നും ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ പ്രസംഗിച്ചതിനേക്കുറിച്ചു ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ഇങ്ങനെയുള്ള പല ഭീഷണികളും വളരെ കാലം മുന്‍പേ പറഞ്ഞു തുടങ്ങിയതാണ്. ജയിലിൽ കിടക്കേണ്ടി വരുമെന്നൊന്നുമായിരുന്നില്ല അത്. മറ്റുള്ളവരുടെ കാര്യത്തിൽ ആരും വിധികർത്താക്കളാകരുത്. അതൊന്നും നടക്കില്ലെന്നു നമ്മുടെ നാട് തെളിയിച്ചതാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സർക്കാർ ഇടപെട്ടു എന്നോ തെറ്റായ എന്തെങ്കിലും കാര്യങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായെന്നോ ആരും ആരോപിച്ചിട്ടില്ല. അപ്പോൾ അതൊരു ഭീഷണിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കു നേരെയുള്ള ഭീഷണി. സർക്കാർ ഇടപെട്ട് കേസ് അവസാനിപ്പിക്കണം. അല്ലെങ്കിൽ മകളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നാണു…
Read Moreഅതീവ ജാഗ്രത! പല ജില്ലകളിലും ഡെല്‍റ്റാ വൈറസ് വ്യാപനം; ഈ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണ മുക്തരല്ല. പല ജില്ലകളിലും ഡെല്‍റ്റാ വൈറസ് വ്യാപനം നടക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് പെട്ടന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന വിദഗ്ധാഭിപ്രായവുമുണ്ട്. അതിനാല്‍ നമ്മള് പാലിച്ച ജാഗ്രതയും കരുതലും കുറേ നാളുകള്‍ കൂടി തുടരേണ്ടതുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും നമ്മള് സ്വയം നിയന്ത്രിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗലക്ഷണമുള്ളവര്‍ നേരിട്ടോ ഇ സഞ്ജീനി വഴിയോ ചികിത്സ തേടേണ്ടതാണ്. മാത്രമല്ല ഇവര്‍ കോവിഡ് പരിശോധന നടത്തേണ്ടതുമാണ്. പൊതുസ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും ഡബിള്‍ മാസ്ക്, അല്ലെങ്കില്‍ എന്‍ 95 മാസ്ക് ധരിക്കേണ്ടതാണ്. ക്വാറന്റൈനിലും ഐസൊലേഷനിലും ഉള്ളവര്‍ അത്…
Read Moreമൂന്നാം തരംഗവുമായി ബന്ധപ്പെട്ട് കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ട്! മൂന്നാം തരംഗം കുട്ടികളെ വൻതോതിൽ ബാധിക്കുമെന്ന ഭീതി വേണ്ട; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ട്. കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതിയാണ് അക്കൂട്ടത്തില്‍ ഒന്ന്. അത്തരത്തില്‍ ഭീതി പുലര്‍ത്തേണ്ട സാഹചര്യമില്ലെന്നും രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷികമായ വര്‍ധനവ് മാത്രമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവുമായി ബന്ധപ്പെട്ട് അറിവു നേടാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കുന്നതിനു പകരം കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകൾ, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളെ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിനു പുറകേ പോകാതെയുള്ള മാതൃകാപരമായ റിപ്പോര്‍ട്ടിംഗ് രീതി അവലംബിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. മൂന്നാം തരംഗം മുന്‍കൂട്ടിയറിയുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. നിലവില്‍ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുന്ന സംസ്ഥാനമാണ് നമ്മുടേത്.…
Read More