ശരീരത്തിനാവശ്യമായ അളവിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ വേണ്ട രീതിയിൽ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉയർന്ന കൊളസ്ട്രോൾ അപകടംഉയർന്ന നിലയിലുള്ള കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, ലഹരി വസ്തുക്കളുടെ ഉപയോഗം, നീണ്ടകാലം അനുഭവിക്കുന്ന മാനസിക സംഘർഷം, വൃക്കരോഗം എന്നിവയുള്ളവർ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ, കാര്യമായ ആരോഗ്യ പ്രശ്നങ്ങളോ ദുശീലങ്ങളോ ഇല്ലാത്ത ചെറുപ്പക്കാർ പോലും ഹൃദയാഘാതം മൂലം വിട പറഞ്ഞ വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായി ശരീരം നൽകുന്ന മുന്നറിയിപ്പുകൾ കൂടുതൽ പേരും ശ്രദ്ധിക്കാതെ പോകുന്നതും ഒരു പ്രശ്നമാണ്. മുന്നറിയിപ്പുകൾ അവഗണിക്കരുത്* ശ്വാസംമുട്ടി രാത്രി ഉറക്കത്തിൽ പെട്ടെന്ന് ഉണരുക * ശരീരത്തിൽ നീരുണ്ടാകുക,* തുടർച്ചയായി അനുഭവപ്പെടുന്ന കഫക്കെട്ട്,* കിതപ്പ് * ക്ഷീണം * തളർച്ച* വിശപ്പ് ഇല്ലാതാകുക * നെഞ്ചിനു താഴെ…
Read MoreDay: October 26, 2024
കർഷകരെ വലച്ച് രാസവളം ക്ഷാമം; എഫ്എസിടിക്കെതിരേ രാസവളം ഡീലർമാർ; കോൾകൃഷി മേഖല പ്രതിസന്ധിയിൽ
തൃശൂർ: കാർഷിക മേഖല സജീവമാകുന്പോൾ കർഷകരെ വലച്ച് രാസവള ക്ഷാമം. കോൾ മേഖലയിലടക്കം ആദ്യവളമായി ഉപയോഗിക്കുന്നത് എഫ്എസിടിയുടെ ഫാക്ടംഫോസ് ആണ്. അമോണിയം സൾഫേറ്റ്, പൊട്ടാഷ്, 15:15:15 കോംപ്ലക്സ് എന്നിവയ്ക്കു പുറമേ ജൈവ വളങ്ങളും ഉപയോഗിക്കുന്നു. എന്നാൽ, തൃശൂർ ജില്ലയിലേക്ക് ആവശ്യമായ വളമെത്തിക്കാൻ എഫ്എസിടി തയാറാകുന്നില്ലെന്ന് അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ്, പെസ്റ്റിസൈഡ്സ് ആന്‍ഡ് ഏജന്റ് ഡീലേഴ്സ് തൃശൂരിന്റെ ഭാരവാഹികൾ പറഞ്ഞു. കർഷകരോടും വളം ഡീലർമാരോടും കാട്ടുന്ന അവഗണനയ്ക്കെതിരേ സമരത്തിനിറങ്ങുമെന്നും അസോസിയേഷൻ വ്യക്തമാക്കി. എഫ്എസിടിക്ക് തൃശൂരിൽ 1500 ടണ്‍വരെ സംഭരണശേഷിയുള്ള സ്വന്തം ഗോഡൗണുകളുണ്ട്. രണ്ട് ഓഫീസർമാർ ജോലിക്കുണ്ടെങ്കിലും കൃഷി സജീവമാകുന്ന സമയത്ത് ആവശ്യത്തിനു വളമെത്തിക്കാതെ കർഷകരെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം. സ്റ്റോക്ക് എത്തിക്കുന്ന കരാറുകാരെ ലഭിക്കാത്തതാണു പ്രശ്നമെന്ന് അധികൃതർ പറയുന്നെങ്കിലും പാലക്കാട്ടേക്ക് റെയിൽവേ, ലോറിവഴി വളമെത്തിക്കുന്നുണ്ട്. തൃശൂരിലേക്കു വളമെത്തിക്കുന്നത് നഷ്ടമാണെന്നു പറയുന്ന എഫ്എസിടി അധികൃതർ, ഹരിയാനയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വ്യാപകമായി…
Read Moreയുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായം 17 ആക്കി
യുഎഇ: ഡ്രൈവിംഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസിൽ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗരപരിധിയിൽ അടിയന്തര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് തീരുമാനം. അടുത്തവർഷം മാർച്ച് 29 മുതൽ തീരുമാനം നടപ്പാക്കും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഉയർന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നു യുഎഇ മീഡിയാ ഓഫീസ് അറിയിച്ചു. 80 കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡുകളിൽ കാൽനട യാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ അനുവദിക്കില്ല. ഇതിന് മേൽപ്പാലങ്ങൾ ഉപയോഗിക്കണം. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച വാഹനം ഓടിച്ചാൽ കടുത്ത ശിക്ഷ ഉറപ്പാക്കും.
Read Moreപോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദവും ആത്മഹത്യയും: ഹാറ്റ്സ് പദ്ധതിയിൽ വിവരങ്ങള്‍ ശേഖരിച്ച് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ്
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ്. സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം അഞ്ചു വര്‍ഷത്തിനിടെ 90 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും ഗൂഗിള്‍ ഫോമിലൂടെ വിവര ശേഖരണം ആരംഭിച്ചു. ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ് (ഹാറ്റ്സ്) എന്ന പദ്ധതി വഴിയാണ് വിവരശേഖരണം നടത്തുന്നത്. പോലീസുകാരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തില്ല. മാനസിക സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍, ജോലി സമ്മര്‍ദം, അഞ്ചു വര്‍ഷത്തിനിടയില്‍ എത്ര സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്, അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോ, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കുന്നുണ്ടോ, തുടങ്ങിയ വിവരങ്ങളാണ് ഗൂഗിള്‍ ഫോം വഴി ശേഖരിക്കുന്നത്. ഒരാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തിയാകുമെന്ന് തിരുവനന്തപുരം ഡിഐജിയും…
Read Moreഇറാൻ തലസ്ഥാനം ഇസ്രയേൽ ആക്രമിച്ചു; ടെഹ്റാനിൽ വൻ സ്ഫോടനങ്ങൾ, വൻ നാശം
ജറുസലെം: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇന്നു പുലർച്ചെ ആക്രമണം നടന്നത്. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ വിമാനത്താവളത്തിനടുത്തും സ്ഫോടനം നടന്നു. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാന്റെ നിരന്തര പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇറാന്റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ഒക്ടോബർ ഒന്നിന് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തിരുന്നു. മിസൈൽ ആക്രമണത്തിൽ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടുള്ള…
Read Moreദുബായിൽ മസാജിംഗ് സെന്ററിന്റെ കവർ തന്നെ എന്റെ ഫോട്ടോകളാണ്: സാധിക
ദുബായിലൊക്കെ കുറേ മസാജിംഗ് സെന്ററിന്റെ കവർ തന്നെ എന്റെ ഫോട്ടോകളാണ്. അത് എടുത്ത് അവിടെനിന്ന് ആളുകൾ എനിക്ക് അയച്ച് തരാറുണ്ട്. അവിടെ പോയാൽ കാണാൻ പറ്റുമോ എന്നൊക്കെ ചിലർ ചോദിക്കാറുമുണ്ട്. പോയി നോക്കാൻ ഞാനും മറുപടിയായി പറയും. നമ്മൾ കാണില്ലെന്നുള്ള വിശ്വാസത്തിലാകും ഫോട്ടോകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത്. നമ്മൾ മലയാളീസ് ഇല്ലാത്ത നാടില്ലല്ലോ. അതുകൊണ്ട് ആരെങ്കിലും എവിടെ നിന്നെങ്കിലും കാണുമ്പോൾ ഫോട്ടോ എടുത്ത് അയച്ച് തരും. മോശമായിട്ടുള്ള ക്യാപ്ഷനും തമ്പ് നെയിലിനും വേണ്ടി എന്റെ ഫോട്ടോകൾ ഉപയോഗിക്കുന്നത് കാണുമ്പോൾ ആദ്യം വിഷമം വരുമായിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെ തോന്നുമായിരുന്നു. ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല. കാരണം അവരുടെ വീട്ടിലേക്ക് അരി വാങ്ങിക്കാൻ ഞാൻ ഒരു കാരണമായിയെന്ന് ആശ്വസിക്കും. ഇപ്പോൾ ഞാൻ ഒന്നിനോടും റിയാക്ട് ചെയ്യാൻ പോകാറില്ല. -സാധിക വേണുഗോപാൽ
Read Moreഎലൊ റേറ്റിംഗ്; ചരിത്രനേട്ടത്തിൽ ഗ്രാൻഡ് മാസ്റ്റർ അർജുൻ
ചെന്നൈ: ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗെയ്സി ചരിത്ര നേട്ടത്തിൽ. എലൊ റേറ്റിംഗിൽ 2800 പോയിന്റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് ഇരുപത്തൊന്നുകാരനായ അർജുൻ സ്വന്തമാക്കിയത്. ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനുശേഷം 2800 എലൊ റേറ്റിംഗ് പോയിന്റ് കടക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അർജുൻ എറിഗെയ്സി. യൂറോപ്യൻ ചെസ് ക്ലബ് കപ്പ് 2024ൽ അൽക്കലോയ്ഡിനു വേണ്ടി കളിക്കുന്ന അർജുൻ അഞ്ചാം റൗണ്ടിൽ റഷ്യയുടെ ദിമിത്രി ആൻഡ്രെയ്കിനെ വെള്ള കരുക്കൾകൊണ്ടു തോൽപ്പിച്ചതോടെയാണ് 2800 പോയിന്റ് കടന്നത്. മാത്രമല്ല, ഈ ജയത്തിലൂടെ ലൈവ് റേറ്റിംഗ് പട്ടികയിൽ ലോക മൂന്നാം സ്ഥാനത്തേക്കും അർജുൻ ഉയർന്നു. 2800 റേറ്റിംഗ് മാർക്ക് പിന്നിടുന്ന 16-ാമതു താരമാണ് അർജുൻ. റഷ്യയുടെ അലിറേസ ഫിറോസ്ജയാണ് (18 വയസും അഞ്ചു മാസവും) 2800 റേറ്റിംഗ് പോയിന്റ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.…
Read Moreബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ വീഴ്ത്തി
കൊച്ചി: സതേണ്‍ ഡെർബിയിൽ കൊന്പന്മാർ മുട്ടുമടക്കി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ വൈരിപ്പോരാട്ടത്തിൽ ബംഗളൂരു എഫ്സി 3-1നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നിലംപരിശാക്കി. തകർപ്പൻ കളി പുറത്തെടുത്തെടുത്തെങ്കിലും തോൽവി ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല. ഐഎസ്എൽ പത്താം സീസണിൽ കൊച്ചി ടീമിന്റെ രണ്ടാം തോൽവിയാണിത്. രണ്ടു തോൽവിയും ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽനെഹ്റു സ്റ്റേഡിയത്തിലാണെന്നതും ദുഃഖകരം. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പിഴവുകൾ മുതലെടുത്താണ് ബംഗളൂരു രണ്ട് ഗോൾ നേടിയത്. ബംഗളൂരുവിനായി പെരേര ഡയസ് (8’) അന്റോണിയോ മെൻഡസ് (74’, 90+4’) എന്നിവർ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി ജെസ്യൂസ് ജിമെനെസ് (45+2’, പെനാൽറ്റി) ആശ്വാസ ഗോൾ കണ്ടെത്തി. തോൽവി അറിയാതെ മുന്നേറുന്ന ബംഗളൂരു ആറു മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി ലീഗിന്റെ തലപ്പത്തു തുടരുന്നു. എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. സദോയ് കളിച്ചില്ല ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മുന്നേറ്റനിരയിലെ സൂപ്പർതാരം നോഹ് സദോയിയെ…
Read Moreകോമഡിയും പ്രണയവും തതുല്യം: ജയം രവിയുടെ ‘ബ്രദര്‍’ 31ന്
ജയം രവിയെ നായകനാക്കി എം. രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദര്‍. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് സംവിധായകൻ അറിയിച്ചു. സ്ക്രീൻ സീൻ മീഡിയ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. കെ.എസ്. സെന്തിൽ കുമാർ, വി.ഗുരു രമേഷ് എന്നിവരാണ് സഹനിർമാക്കൾ. ചിത്രം 31ന് ദീപാവലി റിലീസ് ആയി ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് മാന്ത്രിക സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷ് ആണ് നിർവഹിക്കുന്നത്. എഡിറ്റർ ആശിഷ് ജോസഫ്,…
Read Moreക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ദേവും സച്ചിനും കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ദേവും സച്ചിന് തെന്‍ഡുല്‍ക്കറും ഇന്നും നാളെയും കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5.15നു കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഡൗണ്ടൗണിന്റെ ‘യുവര്‍ എന്‍കൗണ്ടര്‍ വിത്ത് സക്സസ് ഐക്കണ്‍സ്’ എന്ന പരിപാടിയില്‍ കപില്‍ദേവ് പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് 6.45 ന് കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ കപില്‍ ദേവിന് ഓണററി അംഗത്വം സമ്മാനിക്കും. ചെയര്മാന് ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷും മറ്റ് ആര് എസ് സി ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തിന് 100 ഗ്രാം തൂക്കം വരുന്ന വെള്ളി പതക്കം നല്കി സ്വീകരിക്കും. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ കപില്‍ദേവ് കായികപരിശീലനം നടത്തുന്ന കുട്ടികളുമായി സംവദിക്കും. കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ ഫളാഗ് ഓഫ് ചെയ്യാനാണു സച്ചിന് തെന്‍ഡുല്‍ക്കര്‍ നാളെ രാവിലെ എറണാകുളം…
Read More