തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. •…
Read MoreDay: January 21, 2025
യുവേഫ ചാന്പ്യൻസ് ലീഗിൽ മുന്പന്മാർ കളത്തിൽ
ബെൻഫിക/ലിവർപൂൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണിലെ മുന്പന്മാർ ഇന്നു കളത്തിൽ. ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ എഫ്സി, രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ടീം എഫ്സി ബാഴ്സലോണ, നാലാം സ്ഥാനത്തുള്ള ജർമൻ സംഘം ബയേർ ലെവർകൂസെൻ, അഞ്ചാം സ്ഥാനക്കാരായ ഇംഗ്ലീഷ് ടീം ആസ്റ്റണ്‍ വില്ല തുടങ്ങിയവ ഏഴാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങും. ലീഗ് ഫോർമാറ്റിൽ ഇതാദ്യമായി അരങ്ങേറുന്ന ചാന്പ്യൻസ് ലീഗിൽ, ആദ്യ എട്ടു സ്ഥാനക്കാരാണ് നേരിട്ട് നോക്കൗട്ടിൽ പ്രവേശിക്കുക. ലീഗ് റൗണ്ടിലുള്ള എട്ട് റൗണ്ടിലെ ഏഴാം റൗണ്ട് മത്സരമാണ് ഇന്ത്യൻ സമയം ഇന്നു രാത്രി 11.15നും നാളെ പുലർച്ചെ 1.30നുമായി അരങ്ങേറുന്നത്. ലെവൻ Vs എയ്ഞ്ചൽ ആറു മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി ലീഗ് റൗണ്ടിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ എവേ പോരാട്ടത്തിൽ പോർച്ചുഗൽ സംഘമായ ബെൻഫികയെ നേരിടും. ഏഴു ഗോളുമായി…
Read Moreരഞ്ജി ട്രോഫി ക്രിക്കറ്റ്; സച്ചിൻ ബേബി നയിക്കും
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. 23 മുതൽ 26വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കേരളം x മധ്യപ്രദേശ് പോരാട്ടം. സ്പോർട്ട് 18 ചാനലിൽ മത്സരം തത്സമയം കാണാം. കേരള ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), റോഹൻ എസ്. കുന്നുമ്മൽ, വിഷ്ണു വിനോദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ഷോണ്‍ റോജർ, ജലജ് സക്സേന, ബേസിൽ തന്പി, എം.ടി. നിധീഷ്, എൻ.പി. ബേസിൽ, എൻ.എം. ഷറഫുദീൻ, ശ്രീഹരി എസ്. നായർ.
Read Moreകൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ മര്‍ദിച്ച സംഭവം; സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയില്ല
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ വനിതാ കൗണ്‍സിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കേസിലെ പ്രധാന പ്രതികളെന്ന് ആരോപിക്കുന്ന സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ യാതൊരു നടപടികളും സ്വീകരിക്കാതെ പോലീസ്. അറസ്റ്റ് തടയാൻ ഇവർ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും സിപിഎം ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി, കിഴക്കൊമ്പ് വെച്ചുകെട്ടിക്കല് അരുണ്‍ വി.മോഹന്‍ (40), സിഐടിയു ചുമട്ട് തൊഴിലാളികളായ കൂത്താട്ടുകുളം വള്ളിയാങ്കമലയില് സജിത്ത് അബ്രാഹം (40), കിഴകൊമ്പ് തൂക്കുപറമ്പില്‍ റിന്‍സ് വര്‍ഗീസ് (42), ഇലഞ്ഞി വെള്ളാനില് ടോണി ബേബി (34) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇവരെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും. നഗരസഭയിലെ ഭരണപക്ഷമായ എൽഡിഎഫിലെ കൗണ്‍സിലറാണ് കലാ രാജു. അവിശ്വാസ…
Read More38-ാമത് ദേശീയ ഗെയിംസ്; ഏഴാം നാളിൽ തിരിതെളിയും
ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസിന് ഇന്നേക്ക് ഏഴാം നാളിൽ തിരിതെളിയും. 28 മുതൽ ഫെബ്രുവരി 14വരെയാണ് ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ് അരങ്ങേറുക. ഉത്തരാഖണ്ഡിന്റെ 25-ാം വാർഷികംകൂടി ചേർത്തുള്ള ആഘോഷമാണ് ഇത്തവണത്തെ ഗെയിംസ് എന്നതും ശ്രദ്ധേയം. ഡെറാഡൂൺ, ഹരിദ്വാർ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡെറാഡൂണിലാണ് ഗെയിംസിന്റെ പ്രധാന സ്റ്റേഡിയം. ഹരിദ്വാർ, ശിവപുരി, രുദ്രാപുർ, നൈനിറ്റാൾ, ന്യൂ തെഹ്രി, ഹൽദ്വാനി എന്നിവിടങ്ങളിലും മത്സരങ്ങൾ അരങ്ങേറും. ഹിമവാന്റെ മടിത്തട്ടിലെ ദേശീയ ഗെയിംസ് വൻ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ഉത്തരാഖണ്ഡ് സർക്കാരും ഇന്ത്യൻ ഒളിന്പിക് അസോസിയേഷനും. 43 ഇനങ്ങളിലായി പതിനായിരത്തിലധികം കായികതാരങ്ങൾ ഇത്തവണത്തെ ദേശീയ ഗെയിംസിൽ പങ്കെടുക്കുമെന്നാണ് കണക്ക്. കളരിപ്പയറ്റ് ഗെയിംസിൽ ഉൾപ്പെടുത്തണമോ എന്നതു സംബന്ധിച്ചുണ്ടായ വിവാദം കെട്ടടങ്ങിവരുന്നതേയുള്ളൂ എന്നതും മറ്റൊരു യാഥാർഥ്യമാണ്. കേരള വോളി ടീം; കോടതിവിധി അനുസരിക്കും: കൗണ്‍സിൽ തിരുവനന്തപുരം: ദേശീയ ഗെയിംസിൽ സംസ്ഥാനത്തു നിന്നുള്ള വോളിബോൾ ടീമിനെ വിടുന്നത്…
Read Moreതാലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികയിൽ സൂചി; ഗൂഢാലോചന അന്വേഷിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ച വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും കിട്ടിയ ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്നായിരുന്നു പരാതി.
Read Moreസമാധി വിവാദം: കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല; രാസപരിശോധനാ ഫലം കാത്ത് പോലീസ്
നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മരണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലം കാത്ത് പോലീസ്. പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമന പ്രകാരം ഗോപന് സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് പറഞ്ഞു. ഗോപന് സ്വാമിയുടെ ഹൃദയത്തില്‍ രണ്ടു ബ്ലോക്കുണ്ടായിരുന്നതായും ശരീരത്തില്‍ പ്രമേഹത്തിന്റെ വ്രണങ്ങളുണ്ടായിരുന്നതായും കണ്ടെത്തി.അതേസമയം, പോലീസ് ഈ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെയും തദ്ദേശീയരുടെയും മൊഴിയിലെ സൂചനകൾ പോലീസ് കൃത്യമായി പരിശോധിക്കും. മൃതദേഹത്തിലെ ആന്തരികാവയവങ്ങളിലെ രാസപരിശോധനാഫലം പുറത്തു വന്നാലേ തുടര്‍നടപടികള്‍ സംബന്ധിച്ച് പോലീസ് തീരുമാനം കൈക്കൊള്ളുകയുള്ളൂ. രാസപരിശോധനയിലൂടെ മരണകാരണവും അറിയാനാകും. നിലവിലെ സാഹചര്യത്തില്‍ ഒട്ടേറെ കേസുകളിലെ രാസപരിശോധനാഫലം പുറത്തു വരാന്‍ ബാക്കിയുണ്ടെന്ന സ്ഥിതിയാണ്. എന്നാല്‍ ഗോപന് സ്വാമിയുടെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് എത്രയും വേഗം രാസപരിശോധനാഫലം ലഭ്യമാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്‍പതിന് രാവിലെ പതിനൊന്നരയോടെ ഗോപന്…
Read Moreഅധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല, പാർട്ടി പറഞ്ഞാൽ മത്സരിക്കും; കെ. സുധാകരൻ
കണ്ണൂർ: കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ലെന്ന് കെ. സുധാകരൻ. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാം. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ലെന്നും കെ. സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചു. തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ചു മാറണമെന്നില്ല. പാർട്ടിയിൽ നേതൃ മാറ്റ ചർച്ചയില്ലെന്നും യുക്തിസഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ. സുധാകരൻ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കും. ചോദ്യംചെയ്യലിന് വിളിപ്പിച്ചാല്‍ അതിന് പിന്നില്‍ രാഷ്ട്രീയമെന്ന് പറയേണ്ടിവരും. ബുധനാഴ്ച എന്‍.എം. വിജയന്റെ വീട് സന്ദര്‍ശിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തന്റെ സാമ്പത്തിക ബാധ്യത വിശദീകരിച്ച് എൻ.എം. വിജയൻ നേരത്തെ രണ്ടുതവണ സുധാകരന് കത്തയച്ചിരുന്നു. ഇതുമായി…
Read Moreവലിയഅരീക്കമലയിലെ യുവാവിന്റെ മരണം കൊലപാതകം; അച്ഛനും മകനും അറസ്റ്റിൽ
ചെമ്പേരി: വലിയഅരീക്കമലയിലെ ബന്ധുവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ചപ്പിലി വീട്ടിൽ അനീഷാണ്(40) മരിച്ചത്. അനീഷിന്റെ ബന്ധുക്കളും അയവാസികളുമായ ചപ്പിലി പത്മനാഭൻ (55), മകൻ ജിനുപ് (25) എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. അനീഷിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭൻ. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇന്നലെ രാത്രിയോടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പത്മനാഭന്റെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് ശനിയാഴ്ച രാത്രി അനീഷ് അവിടേക്ക് പോയിരുന്നു. ഞായറാഴ്ച രാവിലെ അനീഷിനെ മരിച്ച നിലയിൽ കണ്ട സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, കുടിയാന്മല സർക്കിൾ ഇൻസ്പെക്ടർ ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുളള ഫോറൻസിക് വിദഗ്ദരും, ഡോഗ്…
Read Moreമതനിന്ദ കുറ്റത്തിന് ഇറാൻ പോപ്പ് ഗായകന് വധശിക്ഷ
ടെഹ്റാൻ: മതനിന്ദയാരോപിച്ച് ജനപ്രിയ പോപ്പ് ഗായകൻ അമീർ ഹുസൈൻ മഗ്സൗദ്ലൂവിന് (ടാറ്റലൂ-37) ഇറാന്റെ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചെന്ന കുറ്റം ചാർത്തി കീഴ്ക്കോടതി അഞ്ചുവർഷം തടവാണ് ടാറ്റലൂവിന് വിധിച്ചിരുന്നത്. എന്നാൽ ശിക്ഷ പോരെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ പരിഗണിച്ചാണു വധശിക്ഷ വിധിച്ചത്. 2018 മുതൽ തുർക്കിയിലെ ഈസ്താംബൂളിൽ കഴിഞ്ഞിരുന്ന ടാറ്റലൂവിനെ 2023 ഡിസംബറിൽ ഇറാന് കൈമാറിയിരുന്നു. അന്നുമുതൽ തടങ്കലിലായിരുന്നു. വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ തടവുശിക്ഷയും ടാറ്റലൂ നേരിടുന്നുണ്ട്.
Read More