ദുബായി: ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. 50 റൺസെത്തുന്നതിനു മുമ്പേ അഞ്ചു മുൻനിര വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ് ബംഗ്ലാദേശ്. ആറു റൺസുമായി തൗഹിദ് ഹൃദോയിയും ആറു റൺസുമായി ജാക്കർ അലിയുമാണ് ക്രീസിൽ. 25 റൺസെടുത്ത ഓപ്പണർ തൻസിദ് ഹസന് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സൗമ്യ സർക്കാർ (പൂജ്യം), നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ (പൂജ്യം), മെഹിദി ഹസൻ മിറാസ് (അഞ്ച്), മുഷ്ഫിഖുർ റഹീം (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമിയും അക്സർ പട്ടേലും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഹർഷിത് റാണ ഒരു വിക്കറ്റ് വീഴ്ത്തി.
Read MoreDay: February 20, 2025
പാതിവില തട്ടിപ്പ്: സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്ന് അനന്തു കമ്മീഷന് കൈപ്പറ്റി
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന് സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്നും കമ്മീഷന് ഇനത്തില്‍ പണം കൈപ്പറ്റിയിരുന്നതായി വിവരം. ഒരു സ്കൂട്ടറിന് 5,000 രൂപ വീതമാണ് കൈപ്പറ്റിയത്. ഈയിനത്തില്‍ മാത്രം ഏഴ് കോടിരൂപയിലധികം അനന്തുവിന് ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കും മറ്റും ഇതില്‍ നിന്നാണ് പണം നല്‍കിയതെന്നും വിവരമുണ്ട്. അതേസമയം അനന്തുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും, വിവിധയിടങ്ങളിലെ പരിശോധനകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അനന്തുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്നവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ പരാതിക്കാരില്‍നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തും. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുംകൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ആനന്ദകുമാറിന് രണ്ട് കോടി രൂപ നല്‍കിയതായി കേസില്‍ അറസ്റ്റിലായ പ്രതി…
Read Moreഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നു നേരത്തെ പറഞ്ഞതിൽ പശ്ചാത്തപിക്കുന്നില്ല: ആരാധ്യാ ദേവി
ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നു നേരത്തെ പറഞ്ഞതിൽ പശ്ചാത്തപിക്കുന്നില്ലെന്ന് നടി ആരാധ്യാ ദേവി. അന്നത്തെ തന്റെ സാഹചര്യമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ഇന്ന് ഗ്ലാമറിന് ഒരുപാട് തലങ്ങളുണ്ടെന്നും ആരാധ്യ പറയുന്നു. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന സാരി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരാധ്യ. “അന്ന് ഞാന്‍ പറഞ്ഞ ആ വാക്കുകളില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നില്ല. കാരണം അത് അന്നത്തെ എന്റെ വികാരങ്ങളെയാണ് പ്രതിഫലിപ്പിച്ചത്. ആ സമയത്ത് എന്റെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. അന്നത്തെ എന്റെ ചിന്താഗതിയിലാണ് ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്നു പറഞ്ഞത്. എന്നാല്‍ വൈവിധ്യം നിറഞ്ഞ വേഷങ്ങളാകും ഒരു നടിയെന്ന നിലയില്‍ നമ്മുടെ ക്രാഫ്റ്റുകള്‍ക്ക് ഊര്‍ജം പകരുകയെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു. അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തരത്തിലുള്ള പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒട്ടും ഗ്ലാമറസല്ലാത്ത കഥാപാത്രം. എന്നാല്‍ വില്ലന്റെ സാങ്കല്പിക ലോകത്തില്‍ അയാളുടെ…
Read Moreഇന്ത്യയ്ക്ക് ധാരാളം പണമുണ്ട്; പിന്നെ പിന്തുണയുടെ ആവശ്യം എന്തിനെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയിരുന്ന ഫണ്ട് നിർത്തലാക്കിയതിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞങ്ങൾ ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നൽകുന്നത് എന്തിനാണെന്ന് ട്രംപ് ചോദിച്ചു. അവർക്ക് ധാരാളം പണമുണ്ട്. കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയും ഉയർന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്പത്തിക പിന്തുണയുടെ ആവശ്യകത എന്താണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷേ വോട്ടർമാരുടെ വോട്ടിനായി 21 മില്യൺ ഡോളർ എന്തിന് നൽകുന്നുവെന്നും അദ്ദേഹം ചോദിച്ചു. നമുക്ക് മേൽ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവരുടെ താരിഫ് വളരെ കൂടുതലായതിനാൽ ഞങ്ങൾക്ക് അവിടെ പ്രവേശിക്കാൻ പ്രയാസമാണെന്നും ട്രംപ് പറഞ്ഞു.
Read Moreകൈക്കൂലി കേസ്; എറണാകുളം ആര്ടിഒക്കെതിരേ കൂടുതല്‍ അന്വേഷണം
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്സണെതിരേ വിശദ അന്വേഷണത്തിന് വിജിലന്‍സ്. ഇയാള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് സംശയം. ജെര്‍സന്റെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ജെര്‍സണെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. കേസില്‍ ജെര്‍സണ്‍ പുറമേ ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയും വിജിലന്‍സ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ചെല്ലാനം സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി. ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ പെര്‍മിറ്റ് ഈമാസം മൂന്ന് അവസാനിച്ചിരുന്നു. പെര്‍മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജിയണല്‍…
Read Moreകുഞ്ഞുങ്ങളടക്കം ബന്ദിയായിരുന്ന നാലുപേരുടെ മൃതദേഹം ഹമാസ് ഇന്ന് ഇസ്രയേലിനു കൈമാറും
ടെല്‍ അവീവ്: ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റെ ഉൾപ്പെടെ നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹം ഹമാസ് ഇന്നു കൈമാറും. ഒമ്പത് മാസം മാത്രം പ്രായമുള്ള കഫിര്‍ ബിബാസിന്റെയും നാല് വയസുള്ള സഹോദരന് ഏരിയലിന്റെയും അമ്മ ശിരി ബിബാസിന്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്സിന്റെയും മൃതദേഹമാണ് കൈമാറുന്നത്. കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം നടക്കുന്നത്. ഇസ്രയേലിന് ഇത് സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയ്ക്ക് സമീപമുള്ള കിബ്ബുട്സ് നിര് ഒസില്നിന്ന് കഫിര്‍ ബിബാസിന്റെ അച്ഛൻ യാര്‍ഡനടക്കമുള്ള ബിബാസ് കുടുംബത്തെ 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്.
Read Moreവിശാഖപട്ടണം ചാരക്കേസ്; അറസ്റ്റിലായ മലയാളിയെ അന്വേഷണസംഘത്തിനു കൈമാറി
കൊച്ചി: പാക്കിസ്ഥാന് ഐഎസ്ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ എൻഐഎ അറസ്റ്റ്ചെയ്ത എറണാകുളം കടമക്കുടി പിഴല സ്വദേശി പി.എ. അഭിലാഷിനെ (മുത്തു) കേസ് അന്വേഷിക്കുന്ന ഹൈദരാബാദ് യൂണിറ്റിന് കൈമാറി. നാവിക പ്രതിരോധ രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണ് നടപടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അഭിലാഷിനെ കൂടാതെ കര്‍ണാടകയിലെ കാര്വാറില്നിന്നുള്ള വേതന്‍ ലക്ഷ്മണ് ടണ്ഡേല്‍, കര്‍ണാടകയിലെ ഉത്തര കന്നഡയില്‍നിന്നുള്ള അക്ഷയ് രവി നായിക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണം കപ്പല്‍ശാലയിലെ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞവര്‍ഷം കൊച്ചി കപ്പല്‍ശാലയിലെ ട്രെയിനി ജീവനക്കാരനായിരുന്ന അഭിലാഷിനെയും വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നായിരുന്നു കേസ്. തെളിവ് ലഭിക്കാത്തതിനാല്‍ ഇരുവരെയും വിട്ടയച്ചെങ്കിലും നിരീക്ഷിച്ച് വരികയായിരുന്നു. അഭിലാഷ് വിവരങ്ങള്‍ കൈമാറിയതിന്…
Read Moreശിക്ഷായിളവു കിട്ടി പുറത്തിറങ്ങി 11കാരിയെ പീഡിപ്പിച്ചുകൊന്നു: പ്രതി സീരിയല്‍ റേപ്പിസ്റ്റെന്ന് പോലീസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ പീഡനക്കേസില്‍ ശിക്ഷായിളവ് ലഭിച്ചു പുറത്തിറങ്ങിയയാൾ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ 11കാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ബധിരയും മൂകയുമായ 11കാരിയെ ഈമാസം ഒന്നിനു രാത്രിയോടെ നരസിംഗഢിലെ വീട്ടില്‍നിന്നു കാണാതായിരുന്നു. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നു ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ എട്ടിനാണ് കുട്ടി മരിച്ചത്. കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിംഗ് എന്ന് പോലീസ് വ്യക്തമാക്കി. പ്രതി സീരിയല്‍ റേപ്പിസ്റ്റാണെന്നും പോലീസ് പറഞ്ഞു. 2003ല്‍ ഷാജാപുരിലെ മുബാരിക്പുര്‍ ഗ്രാമത്തിലെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ ആദ്യമായി പിടിക്കപ്പെട്ടത്. ശിക്ഷ കഴിഞ്ഞ് 2013ല്‍ പുറത്തിറങ്ങിയ പ്രതി തൊട്ടടുത്ത വര്‍ഷം മറ്റൊരു പെണ്‍കുട്ടിയെ ആക്രമിച്ചു. 2014ല്‍ സെഹോര്‍ ജില്ലയിലെ ആഷ്ത നഗരത്തില്‍നിന്ന് എട്ടു വയസുകാരിയെ…
Read Moreപാതിവില തട്ടിപ്പ്; സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്ന് അനന്തു കമ്മീഷന് കൈപ്പറ്റി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന് സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്നും കമ്മീഷന് ഇനത്തില്‍ പണം കൈപ്പറ്റിയിരുന്നതായി വിവരം. ഒരു സ്കൂട്ടറിന് 5,000 രൂപ വീതമാണ് കൈപ്പറ്റിയത്. ഈയിനത്തില്‍ മാത്രം ഏഴ് കോടിരൂപയിലധികം അനന്തുവിന് ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കും മറ്റും ഇതില്‍ നിന്നാണ് പണം നല്‍കിയതെന്നും വിവരമുണ്ട്. അതേസമയം അനന്തുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും, വിവിധയിടങ്ങളിലെ പരിശോധനകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അനന്തുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്നവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ പരാതിക്കാരില്‍നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തും. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുംകൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ആനന്ദകുമാറിന് രണ്ട് കോടി രൂപ നല്‍കിയതായി കേസില്‍ അറസ്റ്റിലായ പ്രതി…
Read Moreജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക: ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും; പ്രതികരണവുമായി രേണു സുധി
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് റിക്രിയേഷൻ വീഡിയോയ്ക്ക് വിമർശനം നേരിട്ടതിനു പിന്നാലെ പ്രതികരണവുമായി രേണു സുധി. ഇത് വെറും അഭിനയം മാത്രമാണെന്ന് ആരും എന്താ ചിന്തിക്കാത്തതെന്ന് രേണു ചോദിച്ചു. അഭിനയത്തിൽ തുടരാണ് ഇനി തന്റെ തീരുമാനം, ഇത്തരം വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു അറിയിച്ചു. ‘എനിക്ക് ഈ റീല്‍സ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകണം. അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്. ജീവിക്കാന്‍ വേണ്ടി ആര്‍ട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക’ എന്നും രേണു വ്യക്തമാക്കി. അതേസമയം, വീഡിയോ പങ്കുവച്ചതിനു പിന്നാലെ രേണു കടുത്ത സൈബർ അറ്റാക്കാണ് നേരിട്ടത്. സുധി മരിച്ചിട്ട് അധികം ആകുന്നതിനു മുൻപേ ഇത് വേണ്ടായിരുന്നു എന്നാണ് പലരും കമന്റ്…
Read More