വൈപ്പിൻ: ഓൺ ലൈൻ വിവാഹ പരസ്യം നൽകി സ്ത്രീകളെ ഉപയോഗിച്ച് പണം പിടുങ്ങുന്ന സംഘത്തിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി റിമാൻഡിൽ. മലപ്പുറം വേങ്ങര വൈദ്യർ വീട്ടിൽ മുജീബ് റഹ്മാൻ (45) ആണ് റിമാൻഡിലായത്. സംഘം നൽകിയ വിവാഹ പരസ്യം കണ്ട് ബന്ധപ്പെട്ട എടവനക്കാട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. 40 ലക്ഷം രൂപയാണ് സംഘം കവർന്നത്. ഇതിൽ പണം പോയ വഴിനോക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി അറസ്റ്റിലായത്. വിവാഹ പരസ്യം കണ്ട് യുവാവ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒരു യുവതിയാണ് മറുതലക്കൽ സംസാരിച്ചതത്രേ. പേര് ശ്രുതി എന്നാണെന്നും ബംഗളൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും യുകെയിൽ ജോലി ചെയ്യുകയാണെന്നും യുവതി അറിയിച്ചു. ഇങ്ങിനെ യുവാവുമായി സൗഹൃദം സ്ഥാപിച്ച യുവതി വിവാഹ വാഗ്ദാനവും നൽകി വിശ്വാസം ആർജിച്ചു. തുടർന്ന് ക്രിപ്റ്റോ കറൻസി ട്രേഡിംഗ് ലാഭകരമാണെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുകൊയിൻ ആപ്പ് (Kucoin…
Read MoreDay: March 12, 2025
കളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ്: കുട്ടികളുടെ ആരോഗ്യനില തൃപ്തികരം
കൊച്ചി: കളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തുടരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വന്നേക്കും. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് കുട്ടികള്‍ ചികിത്സയില്‍ തുടരുന്നത്. ഇവര്‍ക്കൊപ്പം സ്കൂളില്‍ ഉണ്ടായിരുന്ന കുട്ടികളെയും നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹച്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. സ്കൂള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കളമശേരിയിലെ സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് വൈറല്‍ മെനിഞ്ചൈറ്റിസ് ഉണ്ടായത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്. സ്കൂളിലെ രക്ഷിതാക്കളില്‍നിന്ന് രോഗവിവരമറിഞ്ഞതിനെ തുടര്‍ന്ന് കളമശേരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അധികൃതരാണ് ഡിഎംഒയെ വിവരമറിയിച്ചത്. അതേസമയം കുട്ടികള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്താണ് മെനിഞ്ചൈറ്റിസ്…
Read Moreമൗറീഷ്യസ് സന്ദർശനം: മോദി സമ്മാനമായി നൽകിയത് ത്രിവേണി സംഗമജലവും ബനാറസ് സാരിയും
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സമ്മാനമായി മൗറീഷ്യൻ പ്രധാനമന്ത്രി നവിൻചന്ദ്ര രംഗൂലിനും പ്രസിഡന്റ് ധരം ഗോഖൂലിനും മഹാകുംഭമേള നടന്ന ത്രിവേണി സംഗമജലം കൈമാറി. ഇതോടൊപ്പം ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മറ്റ് സമ്മാനങ്ങളും നൽകി. പ്രഥമ വനിത ബൃന്ദ ഗോഖൂലിന് ഇന്ത്യയുടെ സ്വന്തം ബനാറസ് സാരിയും സമ്മാനിച്ചു. മൗറീഷ്യസ് പരമോന്നത സിവിലിയൻ പുരസ്കാരമായ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ’ നൽകി നരേന്ദ്ര മോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളിൽനിന്നു പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണിത്.
Read Moreധീരൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ജാൻ എ മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ എഴുത്തുകാരൻ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ…
Read Moreഒരാൾ ജീവിതത്തിലേക്ക് വരുന്നതിൽ സന്തോഷമേ ഉള്ളൂ, ബിപി കൂട്ടുന്ന ആളെ ജീവിതത്തിലേക്ക് എടുക്കാനാകില്ല: ഹണി റോസ്
വിവാഹം ഉണ്ടാവട്ടെ, ഭാവിയിൽ ഉണ്ടാവട്ടെ, അമ്മയ്ക്ക് ഭയങ്കര ആഗ്രഹമാണ്. എന്നെ സംബന്ധിച്ച് നല്ലൊരാൾ ജീവിതത്തിലേക്ക് വരുന്നതിൽ സന്തോഷമേ ഉള്ളൂ, പക്ഷെ ആ നല്ലൊരാളിലാണ് സന്തോഷം കിടക്കുന്നത് മുഴുവൻ എന്ന് ഹണി റോസ്. എങ്ങനെ നല്ലൊരാളെ കണ്ടെത്തുമെന്നതാണ് ചോദ്യം. ബുദ്ധിമുട്ടിക്കുന്ന, ഒരു ടോക്സിക് ബന്ധത്തിൽ തുടർന്ന് പോകാൻ പറ്റുന്നൊരാളെ അല്ല ഞാൻ. എനിക്ക് എന്റെ സ്വഭാവം നന്നായി അറിയാം. ഏറ്റവും സന്തോഷവും സമാധാനവും രുന്ന ലൈറ്റ് വെയ്റ്റഡ് ആയിട്ടുള്ള വളരെ തുറന്ന മനസുള്ള ആളെ മാത്രമേ എനിക്ക് ജീവിത്തിലേക്ക് സ്വീകരിക്കാൻ പറ്റൂ. ഇതുവരെ ജീവിതത്തിൽ അങ്ങനെയൊരാൾ ഇല്ല. അങ്ങനെയൊരാളെ കണ്ട്, ഇയാളാണ് എന്റെ ജീവിതത്തിലേക്ക് വരേണ്ടതെന്ന് നൂറ് ശതമാനം ബോധ്യപ്പെട്ടാലെ നോക്കുകയുള്ളൂ. ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. അതിന്റെ വിരഹം അനുഭവിച്ചിട്ടുണ്ട്. വളരെ ജെനുവിനായിട്ടുള്ള, സിമ്പിളായിട്ടുള്ള വ്യക്തിയായിരിക്കണം. വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള വ്യക്തിയുമായൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റില്ല. നമ്മുടെ…
Read Moreമകളും ഭർത്താവുമായുള്ള കുടുംബ ജീവിതം നന്നായി ആസ്വദിച്ചിരുന്നു: മഞ്ജു പിള്ള
മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം താൻ ആസ്വദിച്ചിരുന്നു എന്ന് മഞ്ജു പിള്ള. ആ സമയത്ത് ഞാൻ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമകളൊന്നും ചെയ്തിരുന്നില്ല. നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റിവച്ചു. സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു. കുഞ്ഞിനെ ജോലിക്കാരിയുടെ കൈയിൽ ഏൽപ്പിച്ച് പോകാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തട്ടീം മുട്ടീം ആകുമ്പോൾ മകളെ സ്കൂളിലാക്കി പോയി വൈകുംന്നേരം എനിക്ക് ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരാം. മാസത്തിൽ പത്ത് ദിവസമായിരുന്നു ഷൂട്ട്. സുജിത്ത് വലിയൊരു കലാകാരനാണ്. അദ്ദേഹം ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്നതിലുപരി കലാകാരിയായി ആഗ്രഹിച്ച ആളാണ് ഞാൻ. അത്രയും കഴിവുള്ളയാളാണ്. നല്ലൊരു ഭർത്താവാണോ നല്ല കാമറമാനാണോ എന്ന് ചോദിച്ചാൽ നല്ല കലാകാരനാണെന്നാണ് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നു എന്ന് മഞ്ജു…
Read Moreഅഭിനയ വിവാഹിതയാകുന്നു: സർവ മംഗളങ്ങളും നേരുന്നു എന്ന് ആരാധകർ
സ്വന്തം പരിമിതികളില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നുവന്ന നടിയാണ് അഭിനയ. ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയിലൂടെയാണ് അഭിനയ മലയാളി പ്രേക്ഷകര്‍ക്കു കൂടുതൽ പരിചിതയാകുന്നത്. സംസാരശേഷിയും കേള്‍വി ശക്തിയുമില്ലെങ്കിലും അഭിനയത്തിന് അതൊരു പരിമിതിയല്ലെന്ന് അഭിനയ ഇതിനകം തെളിയിച്ചുകഴിഞ്ഞു. ജീവിതത്തില്‍ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ വിവരമാണ് അഭിനയ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന നടി വിവാഹിതയാകാന്‍ പോകുന്ന വിവരമാണ് ആരാധകരുമായി പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിഞ്ഞത്. ഭാവി വരനും അഭിനയയും ചേര്‍ന്ന് അമ്പലമണി മുഴക്കുന്ന ചിത്രമാണ് പങ്കിട്ടത്. ഫോട്ടോയില്‍ ഇരുവരുടെയും കൈകളില്‍ വിവാഹനിശ്ചയ മോതിരം അണിഞ്ഞതായി കാണാം. എന്നാല്‍ കൈകള്‍ മാത്രമേ ഫോട്ടോയില്‍ കാണാനാകൂ. ഇതിനു പിന്നാലെ ആരാണ് വരന് എന്ന ചോദ്യങ്ങളാണ് നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നത്. മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ…
Read Moreകോന്നി റീജണല്‍ ബാങ്കിലെ പ്രതിസന്ധി: ജീവനൊടുക്കാന്‍ ശ്രമിച്ച നിക്ഷേപകന് ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട: കോന്നി റീജണല്‍ സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ലഭിക്കാത്തതില്‍ മനംനൊന്ത് നിക്ഷേപകന് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തെത്തുടര്‍ന്നു നിക്ഷേപകർ സംഘടിക്കുന്നു. കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദനാണ് (64) തിങ്കളാഴ്ച രാത്രി ഏഴോടെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. മദ്യത്തില്‍ അമിതമായി ഗുളികകള്‍ ചേര്‍ത്തായിരുന്നു ആത്മഹത്യശ്രമം. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന ആനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അധികൃതര്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുന്ന കോന്നി റീജണല്‍ സഹകരണ ബാങ്കില്‍നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുന്‍ഗണനാ ക്രമത്തില്‍ പണം നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല. തിങ്കളാഴ്ചയും പണം ചോദിച്ച് ആനന്ദന് ബാങ്കില്‍ പോയിരുന്നു. എന്നാല്‍ പണം കിട്ടിയില്ലെന്ന് മകള്‍ സിന്ധു പറഞ്ഞു. ഈ മനോവിഷമത്തില്‍ വീട്ടിലെത്തിയ ശേഷമായിരുന്നു ആത്മഹത്യശ്രമം. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകള്‍ പറഞ്ഞു. ഏതാനും മാസം മുമ്പും പണം ചോദിച്ച് ബാങ്കില്‍ എത്തിയ ഇദ്ദേഹം കുടുംബത്തോടൊപ്പം ബാങ്കിനു…
Read Moreപണം കായ്ക്കുന്ന മരമൊന്നുമില്ല അവർ പറഞ്ഞ ഉടൻ എടുത്തു കൊടുക്കാൻ: ആരെയും കുറ്റം പറയുന്നില്ല; ആശാ പ്രവർത്തകർക്ക് നല്ലത് സംഭവിച്ചേ മതിയാകൂ; സുരേഷ് ഗോപി
തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് നല്ലത് സംഭവിച്ചേ മതിയാകൂ അതാണ് തന്റെ പക്ഷമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആശാ പ്രവർത്തകരുടെ വിഷമങ്ങളും അവർക്ക് പറയാനുള്ളതും നേരിട്ട് കേട്ടു. അക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ള അധികൃതരെ ധരിപ്പിച്ചു. അതിന്റെ ഫലം നേരിയ തോതിൽ ലഭിച്ചു തുടങ്ങി. ആശമാരുടെ സമര സ്ഥലത്ത് വന്നത് പാർട്ടിക്കാരനൊ കേന്ദ്രമന്ത്രിയൊ ആയിട്ടില്ല. സാധാരണ ആക്ടിവിസ്റ്റ് എന്ന നിലയിലാണ് വന്നത്. സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയാൻ താൽപ്പര്യമില്ല. പണം കായ്ക്കുന്ന മരമൊന്നുമില്ല. അവർ പറഞ്ഞ ഉടൻ എടുത്തു കൊടുക്കാൻ പറ്റില്ല. താൻ ആരെയും കുറ്റം പറയുന്നില്ലന്നും അദ്ദേഹം വ്യക്താമാക്കി. ‘എന്റെ വഴി വേറെയാണ്. ആശാ വർക്കർമാരുടെ വിഷയത്തിൽ ഇടപെട്ടത് ബിജെപിക്കാരനായല്ല മന്ത്രിയായല്ല എംപിയും ആയല്ല. സോഷ്യൽ ആക്ടിവിസ്റ്റ് ആയാണ് ഇടപെടൽ നടത്തിയത്. എന്റെ പാർട്ടി നയിക്കുന്ന ഭരണമാണ് അതിനെ പിന്തുണയ്ക്കുന്നത്. നിങ്ങൾ സിക്കിമിനെയും…
Read Moreകേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി: വയനാട്, വിഴിഞ്ഞം ചർച്ചയായി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസ് എന്നിവരും പങ്കെടുത്തു. ഇന്ന് രാവിലെ ഒൻപതിന് കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമനെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. മുക്കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി പാർലമെന്റിലേക്ക് പോയത്. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയൻ ഡൽഹിയിൽ തുടരുകയാണ്. വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നൽകുക, ലാപ്സായ കേന്ദ്ര സഹായം മുൻകാല പ്രാബല്യത്തോടെ നൽകുക തുടങ്ങിയവ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം. വയനാട്, വിഴിഞ്ഞം തുടങ്ങിയവയും ചർച്ചയായി.…
Read More