അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്. വളഞ്ഞുതിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതല്‍ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതല്‍ ഉയരമുള്ള തലയിണ, ടൂവീലറിലും ത്രീവീലറിലും കൂടുതല്‍ യാത്ര ചെയ്യുക എന്നിവയെല്ലാം പുറംവേദനയുടെ കാരണങ്ങളാണ്. ഇരുന്ന് ജോലി ചെയ്യുന്പോൾ കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ പലരും മുന്പോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയില്‍ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേല്‍ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. ഒാഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയില്‍ ഇരിക്കുമ്പോള്‍ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിനു ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ കുഷ്യൻ ഉപയോഗിച്ചുനോക്കാം. ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി വളഞ്ഞും തിരിഞ്ഞും ഒരേ പൊസിഷനില്‍…
Read MoreDay: May 10, 2025
ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും, നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുക
വ്യക്തിത്വം കളയരുത്. പിയർ പ്രഷർ ഒരുപാടുണ്ടാകും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യണം, അങ്ങനെ ചെയ്താലേ സർവൈവ് ചെയ്യാൻ പറ്റൂ എന്നും ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും. നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുക. ഞാനതാണ് ചെയ്തത്. എനിക്കിതിന്റെ ഉദാഹരണങ്ങൾ ആൾക്കാർ തന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രിയ, നീ കോണിപ്പടികൾ കയറുകയാണ്, അവിടേക്ക് എത്താൻ എലിവേറ്റർ ലഭിക്കാനുള്ള വഴികളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് കോണിപ്പടികൾ കയറുന്നതിൽ കുഴപ്പമില്ല. ഇങ്ങനെ ചെയ്താൽ നടക്കും എന്നൊക്കെ പറയാൻ ഒത്തിരി ആൾക്കാരുണ്ടാകും. പക്ഷേ, നിങ്ങളുടെ നിരന്തര പ്രയത്നമേ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കൂ. -പ്രിയ വാര്യർ
Read Moreനയൻതാരയുടെ ബാഗിന്റെ വില കേട്ടാൽ ഞെട്ടും! കഷ്ടപ്പെട്ട് സമ്പാദിച്ച പണം വെറുതേ കളയാനില്ലെന്ന് ശ്രുതി
സാധാരണ നടിമാരെല്ലാം ലക്ഷ്വറി ലൈഫ് സ്റ്റൈൽ പിന്തുടരുന്നവാണ്. അതിലൊരാളാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. കോടികൾ പ്രതിഫലം വാങ്ങുന്ന നടി താമസിക്കുന്നത് പോയസ് ഗാർഡനിലെ ബംഗ്ലാവിലാണ്. സിനിമാ രംഗത്തേക്കു വന്ന കാലം മുതൽ തന്റേതായ ലൈഫ് സ്റ്റൈൽ നയൻതാരയ്ക്കുണ്ട്. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരം തന്നെ നടിക്കുണ്ട്. പ്രൈവറ്റ് ജെറ്റ് പോലും സ്വന്തമായുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സെറ്റിലും വലിയ സൗകര്യങ്ങൾ ആവശ്യപ്പെടുന്ന നടിയാണ് നയൻതാരയെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. നടിയുടെ യൂറോപ്യൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫോട്ടോകളിൽ നയൻതാരയുടെ ഹാൻഡ് ബാഗുമുണ്ട്. പ്രാദ എന്ന ഇന്റർനാഷണൽ ബ്രാൻഡിന്റെ ബാഗാണിത്. രണ്ട് ലക്ഷം രൂപയാണ് ഈ ചെറിയ ഹാൻഡ് ബാഗിന്റെ വില. ഹാൻഡ് ബാഗ്, മേക്കപ്പ് പ്രൊഡക്ടുകൾ തുടങ്ങിയവയ്ക്കെല്ലാം വലിയ തുക നയൻതാര ചെലവഴിക്കാറുണ്ട്. ലക്ഷ്വറി ഹാൻഡ് ബാഗുകൾ പൊതുവെ മിക്ക നടിമാർക്കും ഇഷ്മാണ്. എന്നാൽ ഈ ആഡംബരത്തോട്…
Read Moreഅമിതമായി ഒരു കാര്യവും ചെയ്തില്ല; സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ പരസ്യം എന്തെന്ന് പറഞ്ഞ് രഞ്ജിത്ത്
ഞങ്ങൾ ആരും ഒരു അവകാശവാദവും ഉന്നയിക്കാതെ റിലീസ് ചെയ്ത ചിത്രമാണ് തുടരും. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ഞാനോ മറ്റ് അണിയറ പ്രവർത്തകരോ ഒരു ഇന്റർവ്യൂ കൊടുക്കുകയോ ഒരു വാക്ക് പറയുകയോ ചെയ്തിട്ടില്ല. സിനിമയ്ക്ക് ആവശ്യമായ പ്രമോഷനുകൾ ഒക്കെ പോകുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. അമിതമായി ഒരു കാര്യവും ചെയ്തില്ല. സിനിമയുടെ ക്വാളിറ്റിയിൽ എന്ത് മെച്ചപ്പെടുത്താമോ അതാണ് അവസാനം നിമിഷം വരെ ചെയ്തുകൊണ്ടിരുന്നത്. ആത്മവിശ്വാസം ഉണ്ടാകുന്നതുവരെ സിനിമ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ഷൂട്ട് തുടങ്ങി ഏകദേശം ഒരു വർഷത്തോളം പ്രവർത്തിച്ചിട്ടാണ് സിനിമ പുറത്തിറങ്ങിയത് . അതുകൊണ്ടാണ് ഇന്ന് എല്ലാവരും സ്നേഹിക്കുന്ന തരത്തിലുള്ള ഒരു റിസൾട്ട് ഈ സിനിമയ്ക്ക് കിട്ടിയത്. നൂറിൽ നൂറ് കിട്ടുക എന്നുള്ളതാണ് നമുക്ക് സന്തോഷം. ഒരിടത്ത് പോലും ആർക്കും ഒരു പോരായ്മയും തോന്നരുത്. ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അതിനായിരുന്നു. ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകർ പറഞ്ഞ നല്ല വാക്കുകൾ…
Read Moreസംഘർഷം പരിഹരിക്കണമെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക് സംഘർഷം എത്രയുംവേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രശ്നം പരിഹരിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റയും പറഞ്ഞു. “ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ബുധനാഴ്ച പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കാഷ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക നടപടി കൂടുതൽ ശക്തമാകുന്നതിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവന വന്നത്. ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ശത്രുതയിലാണെന്ന കാര്യം പ്രസിഡന്റ് മനസിലാക്കുന്നു. ഇരുരാജ്യത്തിന്റെയും നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
Read Moreപരിഭ്രാന്തിയോടെ വാങ്ങിക്കൂട്ടേണ്ട… രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനമുണ്ട്; എടിഎം അടച്ചിടില്ല; വാട്സ്ആപ്പില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയെന്ന് ഐഒസി
കൊച്ചി: രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നുമുള്ള അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ഐഒസി). ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന ലഭ്യതയെക്കുറിച്ച് ആളുകള്‍ അനാവശ്യമായി ആശങ്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഒസി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്ന് ഐഒസി വ്യക്തമാക്കി. രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്നും ഐഒസി അറിയിച്ചു. എല്ലാ ഔട്ട്ലെറ്റിലും ഇന്ധനവും എല്‍പിജിയും ആവശ്യത്തിന് ലഭ്യമാകും. അനാവശ്യ പരിഭ്രാന്തി ഇല്ലാതെയും തിരക്ക് കൂട്ടാതെയും നിങ്ങളെ നല്ല രീതിയില്‍ സേവിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്നും ഐഒസി അഭ്യര്‍ഥിച്ചു. എടിഎമ്മുകളും വിമാനത്താവളങ്ങളും പെട്രോള്‍ പമ്പുകളും വരെ അടച്ചിട്ടേക്കുമെന്ന തരത്തില്‍ വാട്സ്ആപ്പില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീടെയിലറിലൊന്നായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് രംഗത്തെത്തിയത്.
Read Moreഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷം; തീരസുരക്ഷയടക്കം സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി സേന
തിരുവനന്തപുരം: അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം.
Read Moreമലയാളികളുടെ മടക്കം: ഒമർ അബ്ദുള്ളയുമായി കെ.സി. വേണുഗോപാൽ എം പി ആശയവിനിമയം നടത്തി
തിരുവനന്തപുരം: സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മുകാശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കെ.സി.വേണുഗോപാല്‍ എംപി. ആശയവിനിമയം നടത്തി. വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷയോടെ യാത്ര സൗകര്യം ഒരുക്കാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു.അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എം പി റെയിൽവെ ബോർഡ് ചെയർമാന് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്ന് ഇന്ന് നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്സ്പ്രസിൽ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസർവേഷൻ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreപാർട്ടിയെ അധികാരത്തിലെത്തിക്കുക പ്രധാന ലക്ഷ്യമെന്ന് അടൂർ പ്രകാശ്; “നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും’
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി. അതിനായി എല്ലാ ഘടകകക്ഷി നേതാക്കളുമായും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും കൂടിയാലോചന നടത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുമായി ആലോചിച്ച് യുഡിഎഫിനെ ശക്തിപ്പെടുത്താനും വിപുലികരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണോ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നീ കാര്യങ്ങളിൽ പാർട്ടിയും യുഡിഎഫുമാണ് തീരുമാനിക്കേണ്ടത്. യുഡിഎഫിനെ അധികാരത്തിലെത്തിയ്ക്കാനുള്ള ചുമതലയാണ് തന്നിൽ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്ത് കൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് അക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എഐസിസി നേതൃത്വമാണ്. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ലഭിച്ചെന്ന് വരില്ല. പാർട്ടിയെ അധികാരത്തിൽ എത്തിയ്ക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. 1972 കാലഘട്ടം…
Read Moreബംഗളൂരു – കൊച്ചുവേളി സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 28 വരെ നീട്ടി
കൊല്ലം: ബംഗളുരു കൊച്ചുവേളി – ബംഗളുരു റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിവാര എസി എക്സ്പ്രസ് (06555/06556) ട്രെയിൻ സെപ്റ്റംബർ 28 വരെ ദീർഘിപ്പിച്ച് റെയിൽവേ. ബംഗളുരുവിൽ നിന്ന് കൊച്ചുവേളിക്ക് ( തിരുവനന്തപുരം നോർത്ത്) വെള്ളിയാഴ്ചകളിലും തിരികെയുള്ളത് ഞായറാഴ്ചകളിലുമാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഈ ട്രെയിൻ ആരംഭിച്ചത്. ജൂൺ എട്ടു വരെയാണ് സർവീസ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് 17 സർവീസുകൾ കൂടി ദീർഘിപ്പിച്ചത്. വിവിധ ക്ലാസുകളിലായി 16 എസി കോച്ചുകളാണ് ഈ സ്പെഷൽ ട്രെയിനിൽ ഉള്ളത്. ഈ വണ്ടി സ്ഥിരം സർവീസ് ആക്കുന്ന കാര്യവും റെയിൽവേ ബോർഡിൻ്റെ പരിഗണനയിലാണ്.
Read More