ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിൾ കന്പനിയുടെ തീരുമാനത്തിനെതിരെയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളി ആപ്പിൾ വക്താക്കൾ. നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഇന്ത്യൻ സർക്കാരിന് ആപ്പിൾ ഉറപ്പ് നൽകി. ഇന്ത്യയെ ഒരു പ്രധാന നിർമാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യൻ സർക്കാരിന് കമ്പനി ഉറപ്പുനൽകിയെന്ന് സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചു.ഖത്തറിലെ ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിക്കിടെ, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരേ ആപ്പിൾ സിഇഒ ടിം കുക്കിന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണെന്നും അതിനാൽ വിൽപന ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയ ട്രംപ്, ഇന്ത്യയുടെ കാര്യം അവർതന്നെ നോക്കിക്കൊള്ളുമെന്നും പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമാണം ചൈനയിൽനിന്നു മാറ്റി ഇന്ത്യയില്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതിനിടെയായിരുന്നു ആപ്പിളിന് ട്രംപിന്റെ മുന്നറിയിപ്പ്. ആപ്പിളിന്റെ അമേരിക്കയിലെ…
Read MoreDay: May 16, 2025
ഇന്ത്യയുടെ കനത്ത തിരിച്ചടിക്കു പിന്നാലെ നരേന്ദ്രമോദിയുമായി ചർച്ചയ്ക്ക് തയാറെന്നു പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുടെ കനത്ത തിരിച്ചടിക്കു പിന്നാലെ ഇന്ത്യയുമായി ഉന്നതതല ചർച്ചകൾക്കു തയാറാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താനും തയാറാണെന്നു ഷഹ്ബാസ് ഷെരീഫ് ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയശേഷമുണ്ടായ വെടിനിർത്തലിനു പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, വെടിനിർത്തലിനുശേഷം അതിർത്തികൾ സാധാരണനിലയിലേക്കു വരുമ്പോൾ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടി കൈക്കൊള്ളാൻ ഇന്ത്യ-പാക് സേനകൾ ധാരണയിലെത്തി. അതിർത്തിയിലെ തുടർച്ചയായ നിരീക്ഷണവും ജാഗ്രതയും കുറയ്ക്കാൻ ഇത് സഹായകരമാകും. വൈകാതെ ഡിജിഎംഒ തലത്തിൽ കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും സേന വൃത്തങ്ങൾ പറഞ്ഞു.
Read Moreബോട്ടിൽ പല്ലുവച്ച് കടിച്ച് തുറക്കരുത്
പല്ലിന്റെ പൊട്ടലുകൾ പലവിധം സ്പ്ലിറ്റ് ടുത്ത് : സാധാരണയായി ഇത് ഗം ലൈനിനു താഴെവരെ എത്തുന്ന പൊട്ടലാണ്. ഹെമി സെക്ഷൻ എന്ന ചികിത്സയിലൂടെ പൊട്ടിയ ഒരു ഭാഗം നീക്കം ചെയ്തു ബാക്കിയുള്ള ഭാഗം സംരക്ഷിക്കാവുന്നതാണ്. വെർട്ടിക്കൽ റൂട്ട് ഫ്രാക്ചർ: ഈ പൊട്ടൽ മുകളിൽ നിന്നു താഴെ വേരിന്റെ ഭാഗം വരെ എത്തിനിൽക്കുന്നതാണ്. ഇത് പല്ല് എടുക്കുന്ന ചികിത്സയിലേക്കാണ് വഴിതെളിക്കുന്നത്. ലക്ഷണങ്ങളുംസൂചനകളും: – കടിക്കുമ്പോൾവേദന– ചൂട്, തണുപ്പ്, മധുരം ഉപയോഗിക്കുമ്പോൾ പുളിപ്പ്– വിട്ടുവിട്ടുള്ള അസഹനീയ വേദന– പല്ലിനോടുചേർന്ന ഭാഗത്ത് നീർക്കെട്ട് പരിശോധനകൾ: – ഡോക്ടർ വേദനയെപ്പറ്റിയും അതു തുടങ്ങിയ സാഹചര്യത്തപ്പറ്റിയും ചോദിച്ച് മനസിലാക്കുന്നു– വായ്ക്കുള്ളിൽ ഡോക്ടർ പരിശോധന നടത്തി പ്രശ്നം കണ്ടുപിടിക്കാൻ ശ്രമിക്കും– എക്സ്-റേ പരിശോധന നടത്തി കൃത്യമായ പ്രശ്നം കണ്ടുപിടിക്കുന്നു ചികിത്സകൾ: ഫില്ലിംഗ്, ക്രൗൺ, റൂട്ട് കനാൽ, പല്ല് എടുക്കുന്ന ചികിത്സ. എക്സ്-റേ പരിശോധനയിലും ക്ലിനിക്കൽ പരിശോധനയിലും…
Read Moreടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു; റിസോര്‍ട്ട് ജീവനക്കാര്‍ റിമാന്‍ഡില്‍
കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര് റിമാന്‍ഡില്‍. റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള ടെന്റിനും ഷെഡിനും സുരക്ഷയും ലൈസന്‍സും ഇല്ലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം പോലീസിന്റെ അനുമതിയോടെയാണ് റിസോര്‍ട്ട് നടത്തിയതെന്നാണ് റിസോര്‍ട്ട് മാനേജ്മെന്റ് പറയുന്നത്. റിസോര്‍ട്ടിനാണ് പോലീസിന്റെ അനുമതി ഉണ്ടായിരുന്നതെന്നും ഇതിനോടനുബന്ധിച്ചുള്ള ടെന്റിന് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം ബിക്കന് ഹൗസില്‍ നിഷ്മ(24)യാണ് ടെന്റ് തകര്‍ന്ന് വീണ് മരിച്ചത്. ലൈസന്‍സ് ഇല്ലാത്ത ഇത്തരം നിരവധി സ്ഥാപനങ്ങള്‍ മേപ്പാടിയിലടക്കം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. ഇത്തരം കേന്ദ്രങ്ങൾ വയനാടന്‍ ടൂറിസത്തിനു ഭീഷണിയായി മാറുകയാണ്. നേരത്തെ മേപ്പാടി മേഖലയിലെ റിസോര്‍ട്ടിനു സമീപത്തെ ടെന്റില്‍ താമസിച്ചിരുന്ന യുവതി…
Read Moreകെപിസിസി പുനഃസംഘടന; ‘തെരഞ്ഞെടുപ്പാണു മുമ്പിലെന്ന് ഓര്‍ക്കണം’; കോണ്‍ഗ്രസിനു ലീഗിന്റെ മുന്നറിയിപ്പ്
കോഴിക്കോട്: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടു കോണ്ഗ്രസിനുള്ളിലുയര്ന്നിരിക്കുന്ന വിവാദങ്ങളില്‍ മുസ്ലിം ലീഗിന് കടുത്ത അമര്‍ഷം. ഇങ്ങനെ പോയാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഈ വിഷയത്തില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പരസ്യപ്രതികരണം നടത്തിയത് ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് ഓർമിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പി.എം.എ. സലാം നല്കിയ മുന്നറിയിപ്പ്. കെപിസിസി അധ്യക്ഷ പദവിയില്‍നിന്നു മാറ്റപ്പെട്ട കെ. സുധാകരന്റെ അതൃപ്തിയും കെപിസിസി പുനഃസംഘടനയില്‍ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ ഇടഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം. യുഡിഎഫിനെ ഭദ്രമാക്കാന്‍ എല്ലാ കക്ഷികളും ശ്രമിക്കണം. തെരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓര്‍ക്കണം. അത് ലീഗ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും ഉത്തരവാദിത്വമാണ്. അക്കാര്യം എല്ലാ പാര്‍ട്ടികളെയും ഓര്‍മിപ്പിക്കുകയാണ്. കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍് പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.എം.എ. സലാം കൂട്ടിച്ചേര്‍ത്തു.
Read Moreമലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാന്‍ അന്‍പതംഗ സ്പെഷൽ ടീം; കുങ്കിയാനകളെ സ്ഥലത്തെത്തിച്ച
കോഴിക്കോട്: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ റാപിഡ് റെസ്പോണ്‍സ് ടീമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം സിദ്ധിച്ച കുങ്കിയാനകളെ വയനാട് മുത്തങ്ങയില്‍നിന്നു സ്ഥലത്തെത്തിച്ചിട്ടുണ്ട്. കടുവയെ നിരീക്ഷിക്കാനായി ഇന്നലെ ഈ പ്രദേശത്ത് 50 കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് ഓപറേഷന് നടത്താനാണ് തീരുമാനം. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ അടക്കാക്കുണ്ട് പാറശേരിമലയില് റാവുത്തന്‍ കാട്ടില്‍ വച്ച് കല്ലാമൂല സ്വദേശി കളപ്പറമ്പന്‍ അബ്ദുള്‍ ഗഫൂറി(44)നെ കടുവ കടിച്ചു കൊന്നത്. ടാപ്പിംഗിനിടെ ഉള്‍ക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ ഏതാനും ഭാഗങ്ങള്‍ കടുവ…
Read More40 ഉദ്യോഗസ്ഥർ 16 മണിക്കൂർ തെരഞ്ഞിട്ടും കാണാത്ത കുട്ടിയെ നായ കണ്ടെത്തി; നായ്ക്കും ഉടമയ്ക്കും കൈയടിച്ച് സോഷ്യൽ മീഡിയ
നാല്പതോളം ഉദ്യോഗസ്ഥർ 16 മണിക്കൂർ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്ന രണ്ടു വയസുകാരനെ ഒടുവിൽ വളർത്തുനായ കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണു സംഭവം. സെലിഗ് മാൻ പ്രദേശത്തെ വീട്ടിൽനിന്നാണു കുട്ടിയെ കാണാതായത്. ഉടൻതന്നെ നാല്പതോളം സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങൾ കുട്ടിയെ അന്വേഷിച്ചു രംഗത്തിറങ്ങി. എന്നാൽ, 16 മണിക്കൂർ തെരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ വീട്ടില്‍നിന്ന് ഏഴു മൈല്‍ അകലെവച്ച് കുട്ടിയെ ഒരാൾ കണ്ടെത്തി. ബുഫോർഡ് എന്നു പേരായ തന്റെ വളർത്തുനായയാണു യഥാർഥത്തിൽ കുട്ടിയെ കണ്ടെത്തിയതെന്ന് ഇയാൾ പറയുന്നു. ഒരു മരത്തിനു ചുവട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പുറത്തു ചുറ്റാൻ പോയ നായ എന്തോ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതും കുരയ്ക്കുന്നതും കണ്ട ഉടമ സ്ഥലത്തെത്തി നോക്കിയപ്പോഴാണു കുട്ടിയെ കണ്ടത്. കുട്ടിയെ നായ ഉപദ്രവിച്ചിരുന്നില്ല. ഉടൻതന്നെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ വിവരമറിയിച്ച് കുഞ്ഞിനെ കൈമാറി. കുട്ടിയെ സുരക്ഷിതമായി സംരക്ഷിച്ചതിനു നായയ്ക്കും അതിന്റെ ഉടമയ്ക്കും…
Read Moreമഞ്ഞുപാടങ്ങൾ ഉരുകുന്നു, കടൽ ഉയരുന്നു; മഞ്ഞുരുകൽ വൻ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്നും ഗവേഷകർ
2024ൽ ആഗോളസമുദ്രനിരപ്പിന്റെ ഉയർച്ച പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ. 0.59 സെന്റിമീറ്റർ (0.23 ഇഞ്ച്) വർധനയാണുണ്ടായത്. 0.43 സെന്റിമീറ്റർ (0.17 ഇഞ്ച്) ആയിരുന്നു സമുദ്രനിരപ്പിൽ പ്രതീക്ഷിച്ച വർധന. കടൽ ത്വരിതഗതിയിൽ ഉയരുന്നതു തുടരുകയാണെന്നു നാസ സമുദ്രശാസ്ത്രജ്ഞൻ ജോഷ് വില്ലിസ് പറഞ്ഞു. ഓരോ വർഷവും സമുദ്രനിരപ്പ് ഉയരുന്നുണ്ട്. എന്നാൽ, ഉയർച്ചയുടെ നിരക്ക് വേഗത്തിൽ സംഭവിക്കുകയാണെന്നും ഗവേഷകർ പറയുന്നു. സമീപ വർഷങ്ങളിൽ, സമുദ്രനിരപ്പ് ഉയരുന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും ഹിമാനികൾ (കരയിലെ മഞ്ഞുപാടങ്ങൾ) ഉരുകുന്നതിലൂടെ സംഭവിച്ചതാണ്. മൂന്നിലൊരു ഭാഗം സമുദ്രജലത്തിന്റെ താപവികാസത്തിൽനിന്നാണ്. എന്നാൽ 2024 ൽ സംഭവിച്ചത് മറിച്ചാണ്. ജലനിരപ്പ് ഉയർന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും താപവികാസത്തിൽനിന്നാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. ഇക്കാരണത്താലാണ് ജലനിരപ്പ് പ്രതീക്ഷിച്ചതിലും ഉയർന്നത്. 1993 മുതൽ ഇതുവരെ ആഗോള സമുദ്രനിരപ്പ് 10 സെന്റിമീറ്റർ വർധിച്ചു. സമുദ്രനിരപ്പ്…
Read Moreഇപ്പോൾ കല്യാണം വെറും കല്യാണമല്ല, വൈറൽ കല്യാണം… അങ്ങനെയൊരു കല്യാണ വാർത്തയാണ് ഇപ്പോൾ തരംഗമാകുന്നത്
വിവാഹ ആഘോഷങ്ങൾ എങ്ങനെ കളറാക്കം എന്ന് നോക്കി നടക്കുന്ന യുവതലമുറയാണ് നമ്മുടേത്. ഒരാഴ്ച മുന്നേതന്നെ വിവാഹ ചടങ്ങുകൾക്ക് ആരംഭമാകും. സംഗീതും ഹൽദിയും മധുരംവയ്പ്പുമൊക്കെ ആകെ മൊത്തം ഉത്സവ മൂഡാണ്. ഇപ്പോഴിതാ വീണ്ടുമൊരു കല്യാണ വാർത്തയാണ് വൈറലാകുന്നത്. നടു റോഡിലൂടെ കാറിൽ വരനും വധുവും നൃത്തം ചെയ്യുന്ന വീഡിയോ ആണിത്. 2005 -ൽ പുറത്തിറങ്ങിയ നോ എൻട്രി എന്ന ചിത്രത്തിലെ ഇഷ്ക് ദി ഗലി വിച്ച് എന്ന ഗാനത്തിന് ദമ്പതികൾ നൃത്തം ചെയ്യുന്നതാണ് വീഡിയോ. കാറിന്റെ ബോണറ്റിൽ ഇരുന്നാണ് വധുവിന്റെ ഡാൻസ്. അതേസമയം കാറിനു മുകളിലാണ് വരൻ നിൽക്കുന്നത്. വധു ഇരുന്നാണ് നൃത്തം ചെയ്യുന്നതെങ്കിൽ വരൻ വാളെടുത്ത് വീശി കളിക്കുകയാണ്. വീഡിയോ വൈറലായതോടെ ഇരുവരേയും വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്ത് അഹങ്കാരമാണ് ഇവർ കാണിക്കുന്നതെന്നാണ് പലരും ചോദിച്ചത്. പോലീസിന്റെ പക്കലെത്ത് നടപടി എടുക്കുന്നതുവരെ ഈ വീഡിയോ എല്ലാവരും…
Read Moreശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തി, പരിശോധനയിൽ 17കാരി ഗർഭിണി; പരാതി നൽകി ആശുപത്രി അധികൃതർ; 20 കാരൻ അറസ്റ്റിൽ
തലശേരി: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിൽ. മേലൂർ സ്വദേശി അഭിനവിനെയാണ് (20) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്. ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പെൺകുട്ടിയിൽനിന്ന് ഇന്ന് പോലീസ് മൊഴിയെടുക്കും. തുടർന്ന് 164 പ്രകാരം മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തും. യുവാവിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും. തലശേരി ടൗൺ സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read More