എല്ലാ ദിവസവും ഒരേ പോലെ അതുകൊണ്ട് ഒരു രസമില്ലെന്നു പറയുന്നവരാണ് നമ്മളിൽ പലരും. എന്തെങ്കിലുമൊക്കെ വ്യത്യസ്തത വേണം. എന്നാലേ ജീവിതം രസകരമാകൂ. പക്ഷേ, എങ്ങനെ വ്യത്യസ്തത കൊണ്ടു വരും. അതും ഒരു ടാസ്കാണല്ലേ. റെഡിറ്റിൽ ഒരാൾ ഇതു സംബന്ധിച്ച് ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അതെന്തായാലും വൈറലായിരിക്കുകയാണ്. പോസ്റ്റ് പങ്കുവെച്ച വ്യക്തി എല്ലാ മാസവും ഒരാഴ്ച മാത്രമാണ് ജോലി ചെയ്യുന്നത്. പക്ഷേ, ഒരു വർഷം 66 ലക്ഷം രൂപയാണ് വരുമാനം. ഒരാഴ്ചത്തെ ജോലിക്കു ശേഷമുള്ള സമയം മഴുവൻ അദ്ദേഹം വെറുതേ കളയുകയാണ്. ടിവി കാണും പോഡ്കാസ്റ്റുകൾ കേൾക്കും പിന്നെ കുറേ സമയം സമൂഹ മാധ്യമങ്ങളിൽ സമയം ചെലവഴിച്ചുമൊക്കെയാണ് സമയം കളയുന്നത്. പക്ഷേ, തന്റെ ജീവിതം വളരെ വിരസമായിട്ടാണ് പോകുന്നതെന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശ്നം. വർഷങ്ങൾ കഠിനാധ്വാനം ചെയ്താണ് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സന്പാദിക്കാനുള്ള നിലയിലേക്ക് അദ്ദേഹം തന്റെ…
Read MoreDay: May 17, 2025
കിണറ്റിൽ വീണ് മരിച്ചത് എട്ട് പേർ; അതുവരെ ഉണ്ടായിരുന്ന സാധാരണ കിണർ ഗ്രാമവാസികൾക്കിടയിൽ ‘മരണക്കിണർ’ ആയി മാറിയതിങ്ങനെ…
മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ കോണ്ട്വാത് ഗ്രാമമെന്ന് കേട്ടാൽ ഭയം കാൽ മുട്ടിൽ നിന്ന് അരിച്ചു കയറും. പകൽ പോലും രാത്രിയുടെ ഭീകരത സൃഷ്ടിക്കുമാം വിധം നിശബ്ദതയാൽ മൂടപ്പെട്ടു കിടക്കുന്നു. പ്രദേശത്തെ ഒരു സാധാരണ കിണർ, ഗ്രാമത്തില്‍ തുടർച്ചയായി ഉണ്ടായ ദുരന്തങ്ങളുടെ മൂല കേന്ദ്രമായതോടയാണ് നാട്ടുകാർ ഈ കിണറിനെ ഭയപ്പെടുന്നത്. സംഭവങ്ങളുടെയും തുടക്കം ഏപ്രിൽ മൂന്നിനായിരുന്നു. ആദ്യ മരണത്തിന് തൊട്ട് പിന്നാലെ മരണത്തിന്റെ ഒരു ചങ്ങല തന്നെയായിരുന്നു. ഗ്രാമത്തിലെ എട്ട് പേരാണ് ആ ഒരു കിണറ്റിൽ വീണ് മരണമടഞ്ഞത്. കിണറിനുള്ളിൽ വീണവരെ രക്ഷിക്കാനിറങ്ങിയവർ പോലും മരിച്ചു വീഴുന്ന അവസ്ഥയാണ് ഉണ്ടായത്. കിണറിന് അടിത്തട്ടിൽ അടിഞ്ഞ് കൂടിയിരുന്ന വിഷവാതക ശ്വസിച്ചതാണ് ആളുകൾ മരണപ്പെടാൻ കാരണമെന്ന് പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞു. കൃഷി ആവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കുമായി ഗ്രാമവാസികൾ ഉപയോഗിച്ചിരുന്ന ആ സാധാരണ കിണർ അതോടെ ഗ്രാമവാസികൾക്കിടയിൽ ‘മരണക്കിണർ’ ആയി മാറി.…
Read Moreഅമ്മയ്ക്കൊരുക്കിയ ചിതയിൽ കയറിക്കിടന്ന് മകൻ: ആവശ്യം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
മരിച്ചുപോയ അമ്മയുടെ ശവസംസ്കാരം നടത്തുന്ന നേരം അമ്മയുടെ ചിതയിൽ കയറി കിടന്ന് മകന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലെ കോട്പുട്ലി ബെഹ്റോർ ജില്ലയിലാണ് സംഭവം. അമ്മയോടുള്ള സ്നേഹം മൂലം കിടന്നതാണെന്ന് കരുതിയെങ്കിൽ തെറ്റി. അവിടെയാണ് ട്വിസ്റ്റ്. അമ്മയുടെ ആഭരണങ്ങളെ ചൊല്ലി മക്കൾ തമ്മിൽ തർക്കമായപ്പോഴാണ് അതിലൊരാൾ ചിതയിൽ കയറി കിടന്നത്. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനായ ഗിർധാരിയെ ഏൽപ്പിച്ചതോടെയാണ് മക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ആഭരണങ്ങൾ മുഴുവൻ തനിക്ക് വേണമെന്ന് ഇളയ മകൻ ഓംപ്രകാശ് പറഞ്ഞതു മുതലാണ് തർക്കം തുടങ്ങിയത്. അവരുടെ ഗ്രാമത്തിലെ പാരമ്പര്യം അനുസരിച്ച് മരണപ്പെടിന് ശേഷം ചില ചടങ്ങുകൾ കഴിഞ്ഞാണ് മരിച്ച വ്യക്തിയുടെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ ഊരിയെടുക്കുക. ഇങ്ങനെ ഊരിയെടുത്ത ആഭരണങ്ങൾ ഗിർധാരിക്ക് കൈമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആഭരണങ്ങൾ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട്…
Read Moreമോദി സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ല; ശശി തരൂർ
ന്യൂഡൽഹി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനുള്ള വിദേശയാത്രയ്ക്കായുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കാണുന്നെന്ന് തരൂർ പ്രതികരിച്ചു. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് തരൂർ വ്യക്തമാക്കി. കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂര്‍ എക്സില്‍ പങ്കുവച്ചു. പ്രതിനിധി സംഘത്തിലേക്കുള്ള പട്ടികയിൽ തരൂരിന്റെ പേര് കോൺഗ്രസ് നിർദേശിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നിർദേശിച്ച പേരുകൾ ജയറാം രമേശ് പുറത്തുവിട്ടിരുന്നു. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗഗോയ്, സയ്ദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. എന്നാൽ ഇത് പരിഗണിക്കാതെ തന്നെ തരൂരിനെ കേന്ദ്രം പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
Read Moreപോക്സോ കേസ്: അധ്യാപകന് 17 വര്‍ഷം കഠിനതടവും അരലക്ഷം പിഴയും
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 17 വര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. നഗരത്തിലെ സ്കൂളിലെ അധ്യാപകനായിരുന്ന താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് മനോജി (50)നെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി പോക്സോ ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം വീതം കഠിനതടവും 25,000 രൂപ പിഴയും, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കേണ്ടി വരും. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴു വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷന് പഠിക്കാനെത്തിയ വിദ്യാര്‍ഥിയെ ഇയാള്‍ പലതവണയായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ആര്. പ്രശാന്ത്കുമാറാണ്…
Read Moreഅമ്മ സംഘടനയെ എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല, കൂട്ടി വിളിക്കേണ്ടവര്‍ക്ക് അങ്ങനെ വിളിക്കാം: ഹരീഷ് പേരടി
എഎംഎംഎ (AMMA) എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കുമല്ല. സംഘടനയുടെ പേരാണതെന്ന് ഹരീഷ് പേരടി. അത് കൂട്ടി വിളിക്കേണ്ടവര്‍ക്ക് അങ്ങനെ വിളിക്കാം. അല്ലാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. വിയോജിപ്പുള്ളതുകൊണ്ടാണല്ലോ ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന് മാഷ് ആരോടും ദേഷ്യപ്പെടില്ല, പിണറായി സഖാവ് ആരോടും ദേഷ്യപ്പെടാറില്ല. മലയാളത്തിൽ അങ്ങനെ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് ആരെയും തോന്നിയിട്ടില്ല. മലയാളത്തിൽ ഗണേഷേട്ടനാണ് ഒരാൾ. അദ്ദേഹം പാരമ്പര്യമായി കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽനിന്ന് വന്നയാളാണ്. അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്ത ആളാണ്. അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്ന് പറയാൻ കഴിയില്ല. അത് കഴിഞ്ഞ് വന്നവരൊക്കെ പടം കുറഞ്ഞ സ്ഥിതിക്ക് ഇനി രാഷ്ട്രീയത്തിൽ കേറാം എന്ന് കരുതിയാണെന്ന് എനിക്ക് തോന്നുന്നു. അവരുടെ പേരൊന്നും…
Read Moreകൈപ്പത്തിയിലെ വേദനയ്ക്കു പിന്നിൽ…
കൈപ്പത്തിയില്‍ വേദനയും മറ്റു ബുദ്ധിമുട്ടുകളുമായി ഓപിയില്‍ ധാരാളം രോഗികള്‍ വരാറുണ്ട്. മനുഷ്യശരീരത്തിലെ വളരെ സങ്കീര്‍ണമായ ഒരു അവയവമാണ് കൈ. സ്നായു ഞരന്പ് ഞെരുങ്ങുന്പോൾ മുപ്പതോളം പേശികളാണ് കൈയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ പേശികളില്‍ നിന്നു നാര് പോലെ ഉദ്ഭവിക്കുന്ന സ്നായുക്കള്‍ (tendon) എല്ലുകളില്‍ ചേരുന്നു. ഇവയുടെ ഇടയിലൂടെ പോകുന്ന ഞരമ്പുകളും (nerve) രക്തധമനികളും (blood vessel) ഉണ്ട്. സ്നായു ഞരമ്പ് ചില പ്രത്യേക ഇടങ്ങളില്‍ എത്തുമ്പോള്‍ ചുറ്റുമുള്ള കവചത്തിന്റെ സമ്മര്‍ദം മൂലം ഞെരുക്കം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഞരമ്പിന്റെ ഞെരുക്കം വിരലുകളില്‍ പെരുപ്പിനും പേശികള്‍ ശോഷിക്കാനും കാരണമാകുന്നു. സ്നായുക്കള്‍ ഞെരുങ്ങുന്നതുമൂലം വിരലുകള്‍ മടക്കുന്ന സമയത്ത് ഉടക്കും വേദനയും അനുഭവപ്പെടുന്നു. പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ… പ്രമേഹം, തൈറോയ്ഡ് മുതലായ അസുഖങ്ങള്‍ ഉള്ളവരിലും ഗര്‍ഭകാലത്തും ഈ അവസ്ഥകള്‍ കൂടുതലായി കാണപ്പെടുന്നു. കാര്‍പെല്‍ ടണല്‍ സിന്‍ഡ്രോം മീഡിയന് നെര്‍വ് എന്ന…
Read More‘ലർക്ക്’ചിത്രീകരണം പൂർത്തിയായി
കേരള ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയായി. സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം.എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷഭി, ഷക്കീർ വർക്കല, അഖിൽ നമ്പ്യാർ, ബീന സജികുമാർ, ഭദ്ര തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം…
Read Moreഎന്റെ രണ്ട് വയസുകാരനായ മകന് കാറിലുണ്ടോ?’ ഫോണ്‍ വിളികേട്ട് തിരിഞ്ഞ് നോക്കിയ ഡ്രൈവർ ഞെട്ടിപ്പോയി; വൈറലായി വീഡിയോ
കുഞ്ഞുങ്ങളേയും കൊണ്ട് പുറത്ത് പോയാൽ രക്ഷിതാക്കൾ നന്നായി ശ്രദ്ധിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ പല അബദ്ധങ്ങൾക്കും അപകടങ്ങൾക്കും വരെ കാരണമായേക്കാം. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു യൂബർ കാറില്‍ രണ്ട് വയസുകാരനെ മറന്ന് പോയ അമ്മയുടെ വാർത്തായാണിത്. തന്റെ മകന് കാറിലുണ്ടോയെന്ന് കാർ ഡ്രൈവറെ വിളിച്ച് അന്വേഷിക്കുന്ന സിസിടിവി വീഡിയോയാണ് ഇത്. കാറിനുള്ളിലേക്ക് കയറി ഇരിക്കുന്ന ഒരാൾ ഒരു കുട്ടിയെ സീറ്റിലേക്ക് മാറ്റിയിരുത്തുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കുറച്ച് സമയത്തിന് ശേഷം യൂബർ ഡ്രൈവര്‍ക്ക് ഒരു ഫോണ്‍ കോൾ വരുന്നത് വീഡിയോയിൽ കാണാം. അദ്ദേഹം ഫോണ്‍ അറ്റന്റ് ചെയ്യുമ്പോൾ മറു തലയ്ക്കല്‍ നിന്നും നിങ്ങൾ യൂബര്‍ ഡ്രൈവറല്ലേ, എന്റെ രണ്ട് വയസുകാരനായ മകന് കാറിലുണ്ടോയെന്ന് ഒരു സ്ത്രീ ശബ്ദം ചോദിക്കുന്നത് കേൾക്കാം. ഈ നിമിഷം കാറിന് പുറകിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് നിങ്ങളുടെ…
Read Moreഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടറെ ജനപ്രതിനിധികൾ കൈയോടെ പൊക്കി
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടറെ നഗരസഭാ ചെയർപേഴ്സണിന്റെ നേതൃത്വത്തിൽ വഴിയിൽതടഞ്ഞു. തികച്ചും നിരുത്തരവാദപരമായാണ് സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോക്ടർ പ്രവർത്തിക്കുന്നതെന്നാരോപിച്ചായിരുന്നു ചെയർപേഴ്സൺ കെ. ജാനകിദേവി, വൈസ് ചെയർമാൻ കെ. രാജേഷ് എന്നിവരും കൗൺസിലർമാരും ഡോക്ടറെ തടഞ്ഞത്. പതിനൊന്നരക്കൊടി രൂപ ചെലവിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ ഇതിന്റേതായ പ്രവർത്തനങ്ങളൊന്നും ഏകോപിപ്പിക്കാതെ നിരുത്തരവാദപരമായി സൂപ്രണ്ട് പ്രവർത്തിക്കുകയാണെന്നായിരുന്നു ആരോപണം. ആശുപത്രിയിൽനിന്നും പോകാനിറങ്ങിയ ഡോ. ഷിജിനെ വഴിയിൽവച്ചാണ് ചെയർപേഴ്സണും സംഘവും തടഞ്ഞത്. എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് ഓഫീസിൽ എത്തുകയും ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി പോവുകയും ചെയ്യുന്ന സ്ഥിതിയാണ് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നായിരുന്നു വിമർശനം.ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടർ അഞ്ചുമണിവരെയെങ്കിലും ഓഫീസിലുണ്ടാകണം എന്നാണ് ചട്ടം. ഡോക്ടർ ഷിജിൻ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നിനു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോഴാണ് വഴി തടഞ്ഞത്. തുടർന്ന് ചെയർപേഴ്സൺ ജില്ലാമെഡിക്കൽ ഓഫീസറുമായി…
Read More