ട്രിഗര്‍ ഫിംഗര്‍ (Trigger Finger)കൈപ്പത്തിയിലൂടെ കടന്നുപോകുന്ന വിരലുകളെ ചലിപ്പിക്കുന്ന സ്നായുക്കളിലുണ്ടാകുന്ന മുറുക്കമാണ് ട്രിഗര്‍ ഫിംഗര്‍. വിരലുകള്‍ അനക്കുവാന്‍ ശ്രമിക്കുമ്പോള്‍ കാഞ്ചി വലിക്കുന്നതുപോലെ ഉടക്ക് വീഴുന്നതാണ് ഇതിന്റെ ലക്ഷണം. ചില അവസരങ്ങളില്‍ കൈവിരല്‍ മടക്കിയതിനുശേഷം നിവര്‍ത്താൻ പറ്റാത്ത അവസ്ഥ ഉണ്ടായേക്കാം. ചികിത്സാരീതിമേല്പ്പറഞ്ഞ പ്രശ്നങ്ങളുടെ പ്രാരംഭ ഘട്ടങ്ങളില്‍ മരുന്നിലൂടെ ഭേദമാക്കാന്‍ സാധിക്കുന്നു. മുറുക്കം അനുഭവിക്കുന്ന ഭാഗത്തെ നീര് കുറയ്ക്കാനുള്ള മരുന്നും പെരുപ്പ് കുറയ്ക്കാനുള്ള മരുന്നും വിശ്രമവും ഭൂരിഭാഗം രോഗികളിലും ഫലം നല്കുന്നു. എന്നാല്‍ വളരെ നാളുകള്‍ കൊണ്ട് മുറുക്കം കഠിനമായ രോഗികളില്‍ മരുന്ന് ഫലം നല്‍കില്ല. മുറുക്കമുള്ള ഭാഗത്ത് നല്കപ്പെടുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പുകള്‍ താല്ക്കാലികശമനം നല്കുന്നു. ശസ്ത്രക്രിയവളരെ നാളുകള്‍ കൊണ്ട് മുറുക്കം കഠിനമായ രോഗികളില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ മുറുക്കം അയച്ചുവിടുന്ന രീതിയാണ് ഉത്തമം. ആ ഭാഗം മരവിപ്പിച്ച ശേഷം ചെറിയ മുറിവുകളിലൂടെയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. രാവിലെ ആശുപത്രിയില്‍…
Read MoreDay: May 19, 2025
ക്ഷീരകർഷകയായ യുവതിക്കുനേരേ അതിക്രമം; തൊഴുത്തിലെ സഹായിയായ നേപ്പാളി അറസ്റ്റിൽ
തലശേരി: ക്ഷീര കർഷകയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ജോലിക്കാരൻ അറസ്റ്റിൽ. നേപ്പാൾ ജാപ്പയിൽ സ്വദേശി മഹേഷ് ഹസ്തയെ (36) യാണ് ഊട്ടി മുള്ളിഗൂറിൽ വച്ച് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. ക്ഷീരകർഷകയായ യുവതിയുടെ പശുക്കളെ പരിപാലിക്കുന്ന ജോലിക്കാരനായിരുന്നു മഹേഷ് ഹസ്ത. തൊഴുത്തിലെത്തിയ യുവതിയെ സമീപമുള്ള മുറിയിൽ താമസിക്കുന്ന മഹേഷ് പിന്നിലൂടെ വന്നു കൈകൊണ്ടു വായമൂടി പിടിച്ച് അക്രമിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിയുടെ കൈയിൽ കടിച്ചതോടെയാണ് പിടിത്തം വിട്ടത്. ഉടൻ ഉറക്കെ നിലവിളിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം നാട് വിട്ട പ്രതി ഊട്ടിയിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ഊട്ടിയിലെത്തി പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് അതിസാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊക്ലി…
Read Moreവാടക വീടിന് തീയിട്ട് ഗൃഹനാഥൻ; പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; പിന്നീട് തൂങ്ങി മരിച്ച് വയോധികൻ
തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാൾ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടു ചേർന്നുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇതേ സമയം പ്രകാശൻ പുറത്ത് മരത്തിൽ തൂങ്ങുകയായിരുന്നു. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടർന്ന് വീട്ടിൽനിന്നും മാറിതാമസിക്കുകയാണ്. ചെറിയ പൊള്ളലേറ്റ മകൻ കരുൺ (16) ആശുപത്രിയിൽ ചികിത്സ തേടി. ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Read Moreസര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില; ശന്പളക്കുടിശിക ഹാര്ഡ്കോപ്പികളില് രേഖപ്പെടുത്തണമെന്ന ഉത്തരവിൽ അധ്യാപക പ്രതിഷേധം
കൊച്ചി: ശമ്പള കുടിശിക ബില്ലുകള്‍ ഇനി മുതല്‍ പേപ്പര്‍ ലെസ് ആകുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും കുടിശിക കണക്കുകള്‍ പഴയ മെയിന്‍ ബില്ലുകളുടെ ഹാര്‍ഡ് കോപ്പികളില്‍ രേഖപ്പെടുത്തണമെന്ന(അരിയര്‍ നോട്ടിംഗ്) ചില ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നടപടിക്കെതിരെ അധ്യാപക പ്രതിഷേധം ശക്തം. എയ്ഡഡ് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം, കുടിശിക എന്നിവ ഉള്‍പ്പെടെ സ്പാര്‍ക്ക് സോഫ്റ്റ്വെയര് മുഖേന തയാറാക്കുന്ന എല്ലാവിധ ബില്ലുകളും കടലാസ് രഹിതമാക്കണമെന്ന് 2020 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ മുഖേന തയാറാക്കുന്ന ബില്ലുകള്‍ക്ക് ഹാര്‍ഡ് കോപ്പി സൂക്ഷിക്കേണ്ടതില്ലെന്ന് വീണ്ടും ഉത്തവിറക്കി. മേയില്‍ ഇതു സംബന്ധിച്ച് ട്രഷറി ഡയറക്ടറും സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി. ബില്ലുകള്‍ ഇ സബ്മിറ്റ് ചെയ്യുന്നതിനൊപ്പം അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനമുണ്ട്. നിലവില്‍ ട്രഷറി, ഫിനാന്‍സ് വകുപ്പുകളില്‍ നടപ്പിലാക്കിയ സംവിധാനം ജൂലൈ മുതല്‍…
Read Moreഇഡി കേസ് ഒഴിവാക്കാന്‍ കൈക്കൂലി: അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരുടെ വീട്ടില്‍നിന്നു ലഭിച്ചതു നിര്‍ണായക രേഖകള്‍
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസ് അന്വേഷണം ഒഴിവാക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരുടെ വീട്ടില്‍നിന്ന് ലഭിച്ചത് നിര്‍ണായക രേഖകള്‍. വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറി ലഭിച്ചത്. ഇഡി സമന്‍സ് നല്കി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങള്‍ രഞ്ജിത്തിന്റെ ഡയറിയിലുണ്ട്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കിവച്ച പട്ടികയാണിതെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഇഡി ഓഫീസില്‍ സൂക്ഷിക്കേണ്ട നിര്‍ണായക രേഖകളും രഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. ഇയാള്‍ക്ക് രാഷ്ട്രീയ, ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. ഈ ഉന്നത ബന്ധങ്ങള്‍ വഴി മനസിലാക്കുന്ന വിവരങ്ങളും രഞ്ജിത്ത് തട്ടിപ്പിന് ഉപയോഗിച്ചതായും സംശയിക്കുന്നു. സാമ്പത്തിക ആരോപണം നേരിടുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതും രഞ്ജിത്താണ്. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയും പലര്‍ക്കും ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് അയച്ചു. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.…
Read Moreവേടന്റെ പാലക്കാട്ടെ പരിപാടി വേണ്ടത്ര മുൻകരുതലുകളും സജ്ജീകരണങ്ങളുമില്ലാതെ; സംഘാടനത്തിൽ വൻ പിഴവെന്ന് ആക്ഷേപം
പാലക്കാട്: പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയുടെ സംഘാടനത്തിൽ വൻ പിഴവുണ്ടായെന്ന് ആക്ഷേപം. വേണ്ടത്ര മുൻകരുതലുകളും സജ്ജീകരണങ്ങളുമില്ലാതെയാണ് പാലക്കാട് വേടന്റെ പരിപാടി നടത്തിയതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. രണ്ടായിരം പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനിയിലേക്ക് അതിലുമെത്രയോ ഇരട്ടി ആളുകൾ വേടന്റെ സംഗീതപരിപാടിക്കെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സംവിധാനങ്ങളും സജ്ജീകരണങ്ങളുമെല്ലാം അപ്പാടെ പാളിപ്പോകുന്ന തിരക്കായിരുന്നു ഇത്. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസിനു പോലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.തിരക്ക് നിയന്ത്രിക്കാനും തിരക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയാതെ വന്നതോടെ വേടന്റെ സംഗീത പരിപാടി ചുരുക്കുകയും ചെയ്തു. ആകെ മൂന്നു പാട്ടുമാത്രമാണ് വേടൻ വേദിയിൽ പാടിയത്. ആ മൂന്നു പാട്ടിനും ജനക്കൂട്ടം ആവേശഭരിതരാവുകയും ചെയ്തു.ഇത്രയേറെ ആൾക്കൂട്ടം വേടന്റെ പരിപാടിക്ക് എത്തുമെന്ന് മുൻകൂട്ടി മനസിലാക്കി അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പറ്റിയ പാളിച്ചയാണ് പാലക്കാടുണ്ടായതെന്നാണ് പൊതുവെ വിലയിരുത്തൽ.സംസ്കാരിക വകുപ്പും പട്ടികജാതി പട്ടികവർഗ വികസന വകുപ്പും…
Read Moreസെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ
വത്തിക്കാൻ സിറ്റി: തിരുക്കർമ്മങ്ങൾക്കുശേഷം ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തി. സെലൻസ്കിയുടെ ഭാര്യ ഓലേന സെലൻസ്കിയും ഒപ്പമുണ്ടായിരുന്നു. സമാധാനചർച്ചകളുടെ പുരോഗതിയും നിലവിലെ സാഹചര്യവും ചോദിച്ചറിഞ്ഞ മാർപാപ്പ, ശാശ്വത സമാധാനത്തിനായി തന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമെന്നും യുദ്ധദുരിതം അനുഭവിക്കുന്ന യുക്രെയ്ൻ ജനതയ്ക്കൊപ്പമാണു തന്റെ മനസെന്നും സെലൻസ്കിയോടു പറഞ്ഞു. തിരുക്കർമങ്ങൾക്കുശേഷം ത്രികാല ജപ പ്രാർഥനാവേളയിൽ നൽകിയ വചനസന്ദേശത്തിൽ, റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നെക്കുറിച്ച് മാർപാപ്പ സൂചിപ്പിച്ചിരുന്നു. യുക്രെയ്നിൽ തുടരുന്ന യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച മാർപാപ്പ, രക്തസാക്ഷിയായ യുക്രെയ്ൻ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യം നൽകിയ സന്ദേശത്തിലും ലെയോ മാർപാപ്പ യുക്രെയ്നിൽ സമാധാനത്തിനായി അഭ്യർഥിക്കുകയും യുദ്ധദുരിതം പേറുന്ന ആ രാജ്യത്തെ ജനത്തോടൊപ്പമാണു തന്റെ മനസും ഹൃദയവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലെയോ പതിനാലാമൻ ആദ്യമായി ഫോണിൽ സംസാരിച്ച…
Read Moreവിശ്വാസീസാഗരം സാക്ഷി, ലെയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു
വത്തിക്കാന്‍ സിറ്റി: സ്തുതി-സ്തോത്ര ഗീതങ്ങളും ജനലക്ഷങ്ങളുടെ പ്രാർഥനാമഞ്ജരികളും തീർത്ത ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ സാർവത്രിക സഭയുടെ 267-ാമത് മാർപാപ്പയായി ലെയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റു. ഇന്നലെ രാവിലെ പ്രാദേശിക സമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആരംഭിച്ച തിരുക്കർമങ്ങൾ രണ്ടു മണിക്കൂർ നീണ്ടു. പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷമാണ് മാർപാപ്പ ആർച്ച്ബിഷപ്പുമാർക്കും കർദിനാൾമാർക്കും ഡീക്കന്മാർക്കുമൊപ്പം പ്രദക്ഷിണമായി സെന്റ് പീറ്റേഴ്സ് ചത്വരത്തിനു മധ്യത്തിലെ പ്രത്യേകം തയാറാക്കിയ ബലിവേദിയിലെത്തിയത്. ഈ സമയം ഗായകസംഘം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ടിരുന്നു.
Read Moreപാക്കിസ്ഥാനുള്ള വായ്പ: ഉപാധികളുമായി ഐഎംഎഫ്
ഇസ്ലാമാബാദ്: പാക്കിസ്ഥാനുള്ള വായ്പയിൽ കർക്കശ ഉപാധികൾ വച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നത് ധനസഹായത്തെ ബാധിക്കുമെന്ന നിർദേശത്തോടൊപ്പം അടുത്ത ഗഡു അനുവദിക്കുന്നതിന് 11 ഉപാധികളും ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്. സംഘര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക, നവീകരണ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കും ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനാൽ പാക്കിസ്ഥാന് വായ്പ അനുവദിക്കരുതെന്ന് രാജ്യാന്തര വേദികളിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ഗഡു അനുവദിക്കും മുമ്പ് പതിനൊന്ന് നിബന്ധനകള്‍ പാക്കിസ്ഥാന് പാലിക്കണമെന്നു നിർദേശിക്കപ്പെട്ടിരിക്കുന്നത്. 17.6 ട്രില്യണ്‍ ഡോളര്‍ വരുന്ന ദേശീയ ബജറ്റിനു പാര്‍ലമെന്റെ അംഗീകാരം വാങ്ങണം, വൈദ്യുതി ബില്ലിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് ഉയർത്തണം, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണം നീക്കുക തുടങ്ങിയവ നിബന്ധനകളിലുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കൃഷി വരുമാന നികുതി ജൂണിന് മുന്‍പ് ഈടാക്കണം, ഭരണപരമായ നയരൂപീകരണത്തിന് ഗവേണന്‍സ് ആക്ഷന്‍ പ്ലാന്‍…
Read Moreബിനു പപ്പു കയറി വന്നപ്പോൾ പേടിച്ച് കരഞ്ഞു: അമൃത വർഷിണി
തുടരും സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് അമൃത വർഷിണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ബിനു പപ്പു ചേട്ടന്റെ സുഹൃത്താണ് എന്റെ മാമൻ. അവർ തമ്മിലുള്ള സംസാരത്തിനിടയിൽ പുതിയ സിനിമയിലേക്ക് ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു. മാമൻ എന്റെ ഫോട്ടോ കൊടുത്തു. പിറ്റേദിവസം ഒഡീഷന് പോയി. രണ്ട് സിറ്റുവേഷൻ തന്ന് അഭിനയിക്കാനാണ് പറഞ്ഞത്. ബിനു ചേട്ടനും തരുൺ സാറുമായിരുന്നു ഒഡീഷൻ എടുത്തത്. ആദ്യത്തെ സിറ്റുവേഷൻ ചേട്ടനെക്കുറിച്ച് അച്ഛനോട് കുറ്റം പറയുന്നതായിരുന്നു. രണ്ടാമത്തേത് ബിനു ചേട്ടനൊപ്പം അപരിചിതൻ വീട്ടിലേക്ക് കയറി വരുമ്പോഴുള്ള ഭയം കാണിക്കാനുള്ളതായിരുന്നു. ബിനു ചേട്ടൻ കയറി വന്നപ്പോൾ ഒഡീഷനായിട്ടുപോലും ഞാൻ ശരിക്കും പേടിച്ച് പോയി, കരഞ്ഞു. അങ്ങനെയായിരുന്നു ഓഡീഷൻ. പക്ഷെ പിന്നീട് വിളിയൊന്നും വന്നില്ല. അപ്പോഴേക്കും രണ്ട്, മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു. ശേഷം ഒരു ദിവസം കോൾ വന്നു. അന്ന് വീട്ടിൽ കുറച്ച് ഗസ്റ്റുള്ള ദിവസമായിരുന്നു. സെലക്ടായി…
Read More