കഴിഞ്ഞ ദിവസം ഒരു സ്ത്രീ സംവിധായിക അവർക്കുണ്ടാ ദുരനുഭവം എന്നോട് പറഞ്ഞു. ഭയങ്കര ഭീകരമായ മോശം അനുഭവമാണ്. എനിക്കങ്ങനെയുണ്ടായിട്ടില്ലെന്ന് വച്ച് ബാക്കിയുള്ളവർക്ക് സംഭവിക്കുന്നില്ല എന്നല്ല. ഫിനാൻഷ്യലി നല്ല വെൽഓഫ് ആയിട്ടുള്ള ഒരാൾക്കാണ് അത് സംഭവിക്കുന്നത്. അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ. ഒരു പ്രൊഡ്യൂസറുടെ അവസ്ഥ ഇതാണെങ്കിൽ ആക്ടേർസിന്റെ അവസ്ഥ എന്തായിരിക്കും. അവർ ആരോട് പോയി പരാതിപ്പെടും. ഐസി കമ്മിറ്റിയിൽ വനിതാ നിർമാതാക്കളെ വയ്ക്കണം. എന്നാലേ പെട്ടെന്ന് തീരുമാനമാകൂ. പല ഐസി കമ്മിറ്റിയിലും അസിസ്റ്റന്റ് ഡയറക്ടേർസും പുറത്ത് നിന്നുള്ളവരുമാണ്. അവർക്ക് പെട്ടെന്ന് തീരുമാനമെടുക്കാനാകില്ല. എന്റെ സെറ്റിൽ ഒരു പ്രശ്നം വന്നാൽ അവരെ പെട്ടെന്ന് പുറത്താക്കണമെങ്കിൽ ഞാൻ വിചാരിച്ചാലല്ലേ നടക്കൂ. അതല്ലെങ്കിൽ പല കമ്മിറ്റികൾ ആലോചിച്ച് വിശദീകരണം കൊടുത്ത് വരണം. അതിന് സമയമെടുക്കും. വിക്ടിം അയാളെ ഫേസ് ചെയ്ത് കൊണ്ട് നിൽക്കേണ്ട അവസ്ഥാണപ്പോൾ ഉണ്ടാകുന്നത്. സ്ത്രീകളായിട്ടുള്ള നിർമാതാക്കളുള്ള സിനിമകളിൽ അവരെ…
Read MoreDay: May 20, 2025
നോബഡി സെൻസർ കഴിഞ്ഞു, തിയറ്ററിലേക്ക്
ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന ടാഗ്ലൈനോട് കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് നോബഡി എന്ന ചിത്രം. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി മനോജ് ഗോവിന്ദൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സെൻസർ കഴിഞ്ഞു. ചിത്രം ഓഗസ്റ്റിൽ തിയറ്ററുകളിലെത്തും. ലെന, രാഹുൽ മാധവ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരേഷ് കൃഷ്ണ, ഇർഷാദ് അലി,കേതകി നാരായൺ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന “നോബഡി ” എന്ന ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു.വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി അവതരിപ്പിക്കുന്ന ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് നോബഡി. ലെനയുടെയും രാഹുൽ മാധവിന്റെയും അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആയിരിക്കും ഈ ചിത്രത്തിലേതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. അനീൽ ദേവ്, തിയോഫിൻ, അരുൺ നിശ്ചൽ എന്നിവരാണ് കോ. ഡയറക്ടർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാമസ്വാമി നാരായണ സ്വാമി, ഷിനോജ് പി.കെ, കാമറ -ജിസ്ബിൻ…
Read Moreസൽമാൻ ഖാന്റെ ആദ്യ പ്രണയം; കിയാര അദ്വാനിയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ ചർച്ചയാകുന്നു
ബോളിവുഡിലെ കാമുകന്മാരില് മുൻനിരയിലാണ് സൂപ്പർ താരം സൽമാൻ ഖാൻ. എല്ലാകാലത്തും സൽമാൻ ഖാനൊപ്പം ചേർത്ത് ഓരോ പേര് കേൾക്കുന്നത് ബോളിവുഡിൽ പതിവായിരുന്നു. ഇതിൽ ഐശ്വര്യ റായ് മുതൽ കത്രീന കൈഫ് വരെ ഉൾപ്പെടുന്നു. ഇവരിൽ പലരുമായും വിവാഹത്തിലേക്കും കാര്യങ്ങൾ നീങ്ങിയിരുന്നു. സംഗീത ബിജ്ലാനിയുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു പിന്മാറ്റം. ഇത്തരത്തിൽ താരത്തിന്റെ പ്രണയ കഥകളെല്ലാം എന്നും ബോളിവുഡിൽ പ്രധാന ചർച്ച വിഷയമായിരുന്നു. എല്ലാവർക്കും അറിയാവുന്ന കഥകളാണ് കൂടുതലെങ്കിലും താരത്തിന്റെ ആദ്യകാല പ്രണയത്തെക്കുറിച്ച് നടി കിയാര അദ്വാനി നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാവുകയാണ്. സൽമാന്റെ ആദ്യകാല കാമുകിമാരിൽ ഒരാൾ കിയാരയുടെ അമ്മയുടെ ഇളയ സഹോദരിയായിരുന്നവെന്നാണ് താരം പറയുന്നത്. അമ്മ ജെനവീവ് അദ്വാനിയാണ് സല്മാൻ ഖാന് തന്റെ സഹോദരിയായ ഷഹീനയെ പരിചയപ്പെടുത്തുന്നതെന്ന് കിയാര പറയുന്നു. അമ്മയാണ് ഷഹീന ചെറിയമ്മയെ പരിയചപ്പെടുത്തുന്നത്. സല്മാന് സാറും ചെറിയമ്മയും പ്രണയത്തിലായിരുന്നു. അതാകും രണ്ടു…
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More“ഓപ്പറേഷൻ സിന്ദൂർ തീർന്നിട്ടില്ല; ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ കൈമാറണം’
ജറുസലേം: പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്കാലികമായി നിർത്തിവച്ചതാണെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി. സിംഗ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്ക ഇന്ത്യക്കു കൈമാറിയതുപോലെ, കൊടുംഭീകരരായ ഹാഫിസ് സയീദ്, സാജിദ് മിർ, സാക്കിയൂർ റഹ്മാൻ ലഖ്വി എന്നിവരെ പാക്കിസ്ഥാൻ കൈമാറണമെന്ന് സിംഗ് ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിലേക്കു നയിച്ച സംഭവങ്ങൾ വിവരിച്ചുകൊണ്ട്, ഇസ്രയേൽ ടിവി ചാനലിനോടു സംസാരിക്കുകയായിരുന്നു സിംഗ്.ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണെന്ന് ലോകത്തിന് അറിയാം. ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളാണ് ആക്രമണങ്ങൾക്കു പിന്നിൽ. മുംബൈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ലഷ്കർ നേതാക്കൾ ഇപ്പോഴും പാക്കിസ്ഥാനിൽ സൈന്യത്തിന്റെ സുരക്ഷയിൽ വിഹരിക്കുകയാണ്. തീവ്രവാദികളെ ഇന്ത്യക്കു കൈമാറണം. അമേരിക്കയ്ക്കു കുറ്റവാളികളെ കൈമാറാൻ കഴിയുമ്പോൾ പാക്കിസ്ഥാന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും സിംഗ് ചോദിച്ചു.
Read Moreഓപ്പറേഷൻ സിന്ദൂർ: ട്രെയിൻ ടിക്കറ്റിൽ ധീരജവാന്മാർക്ക് സല്യൂട്ട്
ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും അതിനൊപ്പം ” ഓപ്പറേഷൻ സിന്ദൂറിലെ വീരജവാന്മാരെ അഭിവാദ്യം ചെയ്യുന്നു’ എന്ന അടിക്കുറിപ്പും ഉപയോഗിച്ച് തുടങ്ങി. ഇത് ഇന്ത്യൻ സൈനികരുടെ വീരത്വത്തിനുള്ള ആദരവാണെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമേ എല്ലാ ഡിവിഷനുകളും സോണുകളും റെയിൽവേ സ്റ്റേഷനുകളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം പ്രതിപാദിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേഷനുകൾ ത്രിവർണ പതാകകളാൽ മനോഹരമായി അലങ്കരിക്കും. ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി സ്കൂൾ വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ച് തുടങ്ങി. സിന്ദൂർ ഓപ്പറേഷനിൽ സൈനികരുടെ ധൈര്യവും പോരാട്ട വീര്യവും എടുത്തു കാണിക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ സ്റ്റേഷനുകളിലെ പൊതു പ്രദർശന സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം അടയാളപ്പെടുത്തുന്നതിന് ജമ്മു ഡിവിഷനിലെ സ്റ്റേഷനുകൾ സിന്ദൂരനിറത്തിൽ അലങ്കരിച്ച് കഴിഞ്ഞു.…
Read Moreആശാ സമരം നൂറാം ദിവസത്തിൽ; ഇന്ന് പന്തം കൊളുത്തി പ്രകടനം
തിരുവനന്തപുരം ∙ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച രാപകൽ സമരം ഇന്ന് 100 ദിവസത്തിലേക്ക് കടന്നു. ഇന്ന് വൈകുന്നേരം 4.30ന് സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം. സമരവേദിയിൽ ഇന്ന് 100 തീപ്പന്തങ്ങൾ ഉയർത്തും. ആശമാരുടെ സംസ്ഥാനതല രാപ്പകൽ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16-ാം ദിവസമായ ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന രാപ്പകൽ സമരയാത്ര കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കി. ജൂൺ 17ന് തിരുവനന്തപുരത്താണ് സമാപനം.ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്.
Read Moreപോലീസ് സ്റ്റേഷനിൽ ദളിത് യുവതിക്ക് മാനസിക പീഡനം; തുടരന്വേഷണത്തിന് എഡിജിപിയുടെ നിർദേശം
തിരുവനന്തപുരം: സ്വർണമാല കാണാതായെന്ന പരാതിയിൽ ദളിത് യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാനസികമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ തുടർ അന്വേഷണം നടത്താൻ എഡിജിപിയുടെ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് . വെങ്കിടേഷാണ് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയത്. അന്യായമായി യുവതിയെ കസ്റ്റഡിയിൽ വച്ച് അപമാനിച്ച സംഭവം വിവാദമായതോടെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സ്ത്രീകളോട് ഉൾപ്പെടെ മാന്യമായി പെരുമാറണമെന്ന് എഡിജിപി പോലീസുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവവും പരാതിയേയും കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ചായിരിക്കും തുടർ അന്വേഷണം നടത്തുക. സംഭവവുമായി ബന്ധപ്പെട്ട് പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഒരു എസ്ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം വകുപ്പ്തല അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി വന്നേക്കും.പാലോട് സ്വദേശിനിയായ ബിന്ദു എന്ന യുവതിയെയാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ വിളിച്ച്…
Read More100 രൂപ കടം ചോദിച്ചു കൊച്ചുമകൻ; ജോലിക്ക് പോകാത്ത ചേതന്‍ പണം നൽകാൻ മുത്തശ്ശി തയാറായില്ല; അമ്മിക്കല്ലിന് തലയ്ക്കടിച്ച് വൃദ്ധയെ കൊന്നു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
ബംഗളൂരു: നൂറുരൂപ നല്‍കാത്തതിൽ രോഷാകുലനായ യുവാവ് മുത്തശിയെ അമ്മിക്കല്ല് തലയിലിട്ടു കൊന്നു. കർണാടകയിലെ കൊപ്പാള്‍ കനകഗിരിയിലാണു സംഭവം. കനകഗിരി സ്വദേശിയായ ചേതൻ കുമാർ(34) ആണ് കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്. തൊഴില്‍രഹിതനായ ചേതൻകുമാർ വീട്ടുകാരില്‍നിന്നു പണം വാങ്ങുന്നതു പതിവായിരുന്നു. മറ്റാരും പണം നൽകാതെ വന്നപ്പോൾ മുത്തശിയോടു നൂറുരൂപ ചോദിച്ചു. എന്നാല്‍, ജോലിക്കു പോകാത്ത ചേതൻകുമാറിന് പണം നല്കാൻ കനകമ്മ തയാറായില്ല. പണം അച്ഛനോടു ചോദിക്കാനും നിർദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് കനകമ്മയെ കൊല്ലുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreമഴ: കണ്ണൂർ-മസ്ക്കറ്റ് വിമാനം വഴിതിരിച്ചുവിട്ടു
മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം 5.10ന് മസ്ക്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. കനത്ത മഴയെത്തുടർന്ന് റൺവേയിൽ ലാൻഡിംഗ് സാധ്യമാകാതെ വന്നതോടെയാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രാത്രി 10 ഓടെയാണ് തിരികെ കണ്ണൂരിലെത്തിയത്. വൈകുന്നേരം 5.40ന് പുറപ്പെടേണ്ട കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ മൂലം പുറപ്പെടാൻ വൈകി. 6.28നാണ് വിമാനം പുറപ്പെട്ടത്.
Read More