പറവൂർ: വടക്കേക്കര തുരുത്തിപ്പുറത്താണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന ചെറായി സ്വദേശിനിയായ വയോധികയുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുക്കുന്നു. പുറകെവന്ന ഓട്ടോറിക്ഷ ഡ്രൈവറും, വയോധികയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മറ്റു ചിലരും മോഷ്ടാക്കളുടെ പുറകേ പോയെങ്കിലും പിടികൂടാനായില്ല. സ്ഥലത്തെത്തിയ പോലീസിനോട് രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടതെന്ന് വയോധിക അറിയിച്ചു. എന്നാൽ കൂടെ ഉണ്ടായിരുന്ന മകൾ കേസെടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതുകേട്ട് പോലീസുകാരും നാട്ടുകാരും അന്പരന്നു. കാര്യം തിരക്കിയപ്പോഴാണ് താൻ അമ്മക്ക് സ്നേഹപൂർവം വാങ്ങി നൽകിയത് മുക്കുപണ്ടമാണെന്ന് മകൾ വെളിപ്പെടുത്തിയത്. പോയത് മുക്കുപണ്ടമാണെങ്കിലും മോഷണം കാര്യമായെടുത്ത വടക്കേക്കര പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read MoreDay: May 21, 2025
ഷഹബാസ് വധക്കേസ്; പ്രതികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: തുടർപഠനത്തിന് അവസരം ലഭിക്കും
തിരുവനന്തപുരം: താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആറ് വിദ്യാർഥികളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. പരീക്ഷയെഴുതാന്‍ അനുവദിച്ചശേഷം ഫലം തടഞ്ഞത് എന്ത് അധികാരത്തിലാണെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ചോദിച്ചിരുന്നു. കുറ്റകൃത്യവും പരീക്ഷയും തമ്മില്‍ ബന്ധമില്ലെന്നും ഫലം പുറത്തുവിടാത്തത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും
Read Moreഡ്രൈവര്‍മാരെ ട്രിപ്പിന് വിളിച്ചു വരുത്തി കൊലപ്പെടുത്തും: വൃക്കയും വാഹനവും തട്ടിയെടുത്തശേഷം മൃതദേഹം മുതലകള്‍ നിറഞ്ഞ കനാലിൽ ഉപേക്ഷിക്കും; സീരിയല്‍ കില്ലര്‍ പിടിയില്‍
ജയ്പുർ: രാജസ്ഥാനില്‍ നിരവധി ട്രക്ക്, ടാക്സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. മരണത്തിന്റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന 67കാരനായ ദേവേന്ദര്‍ ശര്‍മയാണു പോലീസിന്റെ പിടിയിലായത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിച്ചശേഷം കൊലപ്പെടുത്തി വൃക്കയും വാഹനവും തട്ടിയെടുത്തശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്. 2002 നും 2004 നും ഇടയില്‍ നിരവധി ടാക്സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ഈവിധം ക്രൂരമായി കൊലപ്പെടുത്തിയത്. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇയാൾ ചെയ്തതായും പോലീസ് പറയുന്നു.
Read Moreപത്തനംതിട്ടയിൽ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വാറ്റുകേന്ദ്രം!
പത്തനംതിട്ട: മുമ്പ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് 595 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ആങ്ങംമൂഴി – ഗവി പൊതുമരാമത്ത് റോഡിനോടു ചേര്‍ന്ന് കൊച്ചാണ്ടിക്കു സമീപം മൂഴിയാര്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കെട്ടിടത്തിലാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചുവന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആങ്ങമൂഴി കൊച്ചാണ്ടി പുത്തന്‍വീട്ടില്‍ പ്രദീപ്, കൊച്ചാണ്ടി കരയില്‍ കാരക്കല്‍ പ്രസന്നന് എന്നിവരെ പ്രതിയാക്കി എക്സൈസ് കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ഗിരീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍, അജിത്, കൃഷ്ണകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Read Moreദേശീയപാത തകര്‍ച്ച: ആശങ്ക തീർക്കാന്‍ വിശദ പരിശോധന
മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി അധികൃതരിൽനിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതേസമയം കാലവര്‍ഷം ശക്തിയാകുന്നതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ റോഡുകളില്‍ തകര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും ദേശീയപാത അഥോറിറ്റി തള്ളുന്നില്ല. റോഡ് നിര്‍മാണ മേഖലയിലെ വിദഗ്ധരുടെ സംഘം ഇത്തരം സ്ഥലങ്ങള്‍ പരിശോധിക്കും. വയല്‍ പ്രദേശങ്ങളില്‍നിന്നും ഏറെ മണ്ണിട്ട് ഉയര്‍ത്തി നിര്‍മിച്ച ഭാഗങ്ങളിലായിരിക്കും വിശദമായ പരിശോധന നടത്തുക. അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എൻഎച്ച്എഐ അപകടത്തെക്കുറിച്ച് വിശദീകരണം നൽകി. മഴയെത്തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ്…
Read Moreകാട്ടിലൂടെ പോയപ്പോഴതാ കാലിൽ തടഞ്ഞതൊരു പെട്ടി: തുറന്നു നോക്കിയപ്പോഴുള്ളിൽ 598 സ്വർണ്ണ നാണയം, 10 സ്വർണ്ണവള
ഭാഗ്യം ഏതേ രൂപത്തിൽ എങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല. നിനച്ചിരിക്കാത്ത നേരത്ത് നമ്മെ തേടിയെത്തുന്ന സൗഭാഗ്യം സന്പത്ത് മാത്രമല്ല ഐശ്വര്യവും കൊണ്ടുവരുന്നു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള രണ്ട് വ്യക്തികൾ ഇപ്പോൾ ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ സഞ്ചാരികൾക്ക് ലഭിച്ചത് അമൂല്യനിധിയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ വടക്ക് ഭാഗത്തുള്ള ക്രനോഷ് പർവതനിരകളിലേക്ക് സഞ്ചാരത്തിനായി ഇറങ്ങിയതാണ് രണ്ട് പേർ. അപ്പോഴാണ് തിളക്കമുള്ള എന്തോ ഒന്ന് അവരുടെ കണ്ണിൽപ്പെട്ടത്. കാടും പടലവും കൂടിക്കിടക്കുന്ന പ്രദേശത്ത് ഭംഗിയുള്ളൊരു പെട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവരത് എടുത്ത് നോക്കി. പെട്ടി തുറന്നപ്പോൾ ഞെട്ടിപ്പോയെന്നു തന്നെ പറയാം. 598 സ്വർണ്ണ നാണയങ്ങൾ, 10 സ്വർണ്ണ വളകൾ, 17 സീൽ ചെയ്ത സിഗാർ പെട്ടികൾ, കോംപാക്റ്റിന്റെ പൊടി, പിന്നെ ഒരു ചീപ്പുമായിരുന്നു ആ അലൂമിനിയപ്പെട്ടിയില്‍ ഉണ്ടായിരുന്നത്. 1921 മുതലുള്ളതാണ് കണ്ടെടുത്ത നാണയങ്ങളെന്ന് ഗവേഷകർ പറഞ്ഞു.…
Read Moreആസ്ത്മ നിയന്ത്രണം; ഇൻഹേലർ മരുന്നു കൃത്യമായി തുടരണം
ആസ്തമ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ “ഇന്‍ഹേലര്‍’ മരുന്നുകള്‍ എല്ലാവര്ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. “എല്ലാവര്ക്കും ശ്വസന ചികിത്സകള്‍ ലഭ്യമാക്കുക’ എന്നതായിരുന്നു ഇത്തവണത്തെ ലോക ആസ്തമാ ദിനാചരണത്തിന്റെ പ്രമേയം. 260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതും ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 ത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നതുമായ പകര്‍ച്ചവ്യാധിയല്ലാത്ത രോഗമാണ് ആസ്തമ. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നതാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്‍ഹേലര്‍ മരുന്നിന്റെ ലഭ്യതക്കുറവോ ഉയര്‍ന്ന വിലയോ മൂലവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ചിലവുകള്‍ കാരണവും ആസ്തമയുള്ള പലര്‍ക്കും ഇന്‍ഹേലര്‍ മരുന്നുകള്‍ ലഭിക്കാത്തത് രോഗം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നു. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗം മരണകാരണമാവുകയും ചെയ്യുന്നു. ആസ്ത്മ രോഗപ്രതിരോധം എങ്ങനെ? 1. ആസ്തമ രോഗത്തിന്റെ പ്രേരകഘടകങ്ങള്‍ ഒഴിവാക്കുക. · വായുമലിനീകരണം, തണുത്ത വായു,പൊടികള്‍, പൂമ്പൊടികള്‍, വളര്‍ത്തു മൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, പക്ഷികളുടെ വിസര്‍ജനം, ഫംഗസ്, സുഗന്ധദ്രവ്യങ്ങള്‍,സിഗരറ്റ്, മെഴുകുതിരികള്‍,…
Read Moreജോലിയും ജീവിതവും മടുത്തു; ബോറടിമാറ്റാന്‍ വളത്തുപൂച്ചയുമായി പസഫിക് സമുദ്രം ചുറ്റാനിറങ്ങി യുവാവ്; വൈറലായി വീഡിയോ
ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയത്ത് മടുപ്പ് തോന്നാത്ത മനുഷ്യർ ഉണ്ടാവില്ല. വിരസത തോന്നുന്പോൾ നമ്മൾ നല്ലൊരു സിനിമ കാണും അല്ലങ്കിൽ ഒറ്റയ്ക്കിരിക്കും അതുമല്ലങ്കിൽ പുറത്തേക്കൊക്കെ ഇറങ്ങി ചുറ്റി കറങ്ങാൻ പോകും. ജോലി ചെയ്തു മടുത്തതിനെ തുടർന്ന് വളർത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാൻ ഇറങ്ങിയ ഒലിവർ വിഡ്ജർ എന്ന യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോലിയിൽ തനിക്ക് മടുപ്പും വിരസതയും തോന്നുന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു യാത്രയ്ക്ക് തയാറെടുത്തതെന്നും യുവാവ് പറഞ്ഞു. അപ്രതീക്ഷിതമായി യുവാവിന്റെ ജീവിതത്തിലുണ്ടായ രോഗമാണ് ഇത്തരത്തിൽ മാറ്റി ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ഇയാൾ പറഞ്ഞു. യോഗം സംസ്ഥാന പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു. View this post on Instagram …
Read Moreഡോണൾഡ് ട്രംപിനു മറുപടി;”ജോ ബൈഡന് കാൻസർ രോഗം കണ്ടെത്തിയത് അടുത്തിടെ’
വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രോസ്റ്റേറ്റ് കാൻസർ രേഗം പൊതുജനങ്ങളിൽനിന്നു മറച്ചുവച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾക്കു മറുപടിയുമായി ബൈഡന്റെ വക്താവ് രംഗത്ത്. 11 വർഷം മുമ്പ് ഈ രോഗത്തിന് പരിശോധന നടത്തിയിരുന്നുവെന്നും എന്നാൽ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണെന്നും വക്താവ് പറഞ്ഞു. 2014ലാണ് അവസാനം ബൈഡന് പരിശോധന നടത്തിയത്. അപ്പോൾ രോഗമോ രോഗലക്ഷണമോ കാണിച്ചിരുന്നില്ലെന്നു വക്താവ് വ്യക്തമാക്കി. ബൈഡന്റെ രോഗത്തെക്കുറിച്ച് ജനങ്ങളെ നേരത്തെത്തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ചികിത്സാ ചുമതലയിലുണ്ടായിരുന്ന ഡോക്ടർമാരെക്കുറിച്ച് സംശയമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
Read More“ഗാസയിൽ ആക്രമണം നിർത്തൂ’ ഇസ്രയേലിന് മുന്നറിയിപ്പുമായി നിരവധി രാജ്യങ്ങൾ
ജറുസലേം: ഗാസയിൽ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ ഇസ്രയേലിനെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നു സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പു നൽകി. ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് വേറെ 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയിലെ ആക്രമണങ്ങളോടുള്ള പ്രതിഷേധമായി ഇസ്രയേലുമായുള്ള വ്യാപാരചർച്ചകൾ ബ്രിട്ടൻ മരവിപ്പിച്ചു. ഗാസയിലെ ആക്രമണം ഭീതിദമാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ പാർലമെന്റിൽ പറഞ്ഞു. അടിയന്തര സഹായമെത്തുന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷികസഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ മാർച്ച് രണ്ടു മുതലാണു ഗാസയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയത്. അതിനിടെ ഇന്നലെ 100 ട്രക്കുകൾക്കുകൂടി ഗാസയിലേക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്. അതേസമയം, സ്കൂളിൽ ഉൾപ്പെടെ ഗാസയിലെങ്ങും ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ 60 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.
Read More